For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 ബദാം അരച്ചു പാലില്‍ കലക്കി 1 മാസം

|

ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഡ്രൈ നട്‌സില്‍ തന്നെ ആരോഗ്യവശങ്ങള്‍ ഏറെയുള്ള ഒന്നാണിത്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനവിന് സഹായിക്കുന്ന ഒന്ന്. വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഉള്‍പ്പെടുന്ന ഒന്നാണിത്.

ബദാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ, കോപ്പര്‍, സിങ്ക്, നിയാസിന്‍, സേലേനിയം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

ബദാം വേണ്ട രീതിയില്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് തേനിനൊപ്പവും പാലിനൊപ്പവുമെല്ലാം ഉപയോഗിയ്ക്കാം.

ദിവസവം 2 ബദാം കുതിര്‍ത്തത് അരച്ചു പാലില്‍ കലക്കി അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ പല ഗുണങ്ങളും ലഭിയ്ക്കും. ഇതെക്കുറിച്ചറിയൂ,

എല്ലിന്റേയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റേയും പല്ലിന്റെയും ആരോഗ്യത്തിന്

എല്ലിന്റേയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ബദാമും പാലും ചേരുന്നത് പല തരത്തിലുളള ആരോഗ്യഗുണങ്ങള്‍ നല്‍കും.

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ഹൃദയത്തിന്റെ ആരോഗ്യത്തിനും

ഹൃദയത്തിന്റെ ആരോഗ്യത്തിനും ബദാമും പാലും ഏറെ നല്ലതാണ്. ഇത് പല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. പാലും ബദാമും കലര്‍ന്ന മിശ്രിതം ഓര്‍മശക്തിയും ബുദ്ധിശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

ആട്ടിന്‍പാലില്‍ ബദാം

ആട്ടിന്‍പാലില്‍ ബദാം

ആട്ടിന്‍പാലില്‍ ബദാം അരച്ചു കഴിയ്ക്കുന്നത് പുരുഷന്മാരുടെ സെ്ക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇത് ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. ഉദ്ധാരണം നല്‍കും. സ്ത്രീയിലും പുരുഷനിലും ഉത്തേജനമുണ്ടാകാനും ഇത് നല്ലതാണ്.

കുട്ടി

കുട്ടി

പാലില്‍ ബദാം അരച്ചു കലക്കി കുടിയ്ക്കുന്നത് കുട്ടികള്‍ക്കു നല്‍കാനുള്ള മികച്ചൊരു ഹെല്‍ത്ത ഡ്രിങ്കാണ്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്കും ഓര്‍മ, ബു്ദ്ധിശക്തിയ്ക്കുമെല്ലാം ഉത്തമമാണ്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് പാലില്‍ ബദാം അരച്ചു ചേര്‍ത്തു കഴിയ്ക്കുന്നത് തടി തുറയാന്‍ ഏറെ ഗുണകരവുമാണ്.

പാലും ബദാമും

പാലും ബദാമും

പാലും ബദാമും കൂടുമ്പോള്‍ വൈറ്റമിന്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ അളവു വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ബദാം

ബദാം

ബദാം തലേന്നു വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീട് തൊലി നീക്കി അരച്ച് തിളപ്പിച്ച പാലിലിട്ടു കലക്കി ചെറുചൂടില്‍ കുടിയ്ക്കാം.

Read more about: health body
English summary

Health Benefits Of Drinking Milk with Badam Paste

Health Benefits Of Drinking Milk with Badam Paste, read more to know about,
Story first published: Friday, March 2, 2018, 14:38 [IST]
X
Desktop Bottom Promotion