തേന്‍ കലര്‍ത്തിയ പാല്‍ ഉദ്ധാരണമരുന്ന്‌

Posted By:
Subscribe to Boldsky

പാല്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം ധാരാളമടങ്ങിയ ഒന്നാണിത്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അത്യുത്തമവും.

ഇതുപോലെയാണ് തേനും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഇത് ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. പല വൈറ്റമിനുകളും അടങ്ങിയ ഒന്നു കൂടിയാണിത്പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഇത്. ചുമയ്ക്കും മറ്റും പല രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഇത് ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയുമാണ്. തേനിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന് രോഗപ്രതിരോധശേഷി നല്‍കുന്നത്. മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതായതു കൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്കും പൊതുവേ ആരോഗ്യകരമാണ്.

പാല്‍ പല രീതിയിലും കുടിയ്ക്കും. മിക്കവാറും പേര്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്താകും കുടിയ്ക്കുക. ഇതില്‍ പഞ്ചസാരയിട്ടും മഞ്ഞള്‍പ്പൊടി ചേര്‍ത്തും കുങ്കുമപ്പൂ ചേര്‍ത്തുമെല്ലാം കുടിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ പാലില്‍ ലേശം തേന്‍ കലര്‍ത്തി കുടിച്ചാലോ, പ്രത്യേകിച്ചു കിടക്കാന്‍ നേരം, പ്രത്യേകിച്ചും പുരുഷന്മാര്‍ . ഗുണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തേന്‍, പാല്‍ മിശ്രിതം പ്രോട്ടീന്‍, കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ശരീരത്തിനു നല്‍കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.തടി കുറയ്ക്കാന്‍ ഇത് സഹായിക്കും.

മസിലുകള്‍

മസിലുകള്‍

നല്ല മസിലുകള്‍ക്കുള്ള നല്ലൊരു വഴിയാണ് പാലില്‍ തേന്‍ കലര്‍ത്തി രാത്രി കുടിയ്ക്കുന്നത്. ഇത് മസിലുകള്‍ക്കുണ്ടാകുന്ന തേയ്മാനം ഒഴിവാക്കും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. പാലിലെ കാല്‍സ്യവും പോഷകങ്ങള്‍ വേഗം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന തേനിലെ ധാതുക്കളുമാണ് കാരണം. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഉത്തമം.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ കിടക്കും മുന്‍പിതു കുടിയ്ക്കുന്നതു നല്ലതാണ്. കോള്‍ഡും ശ്വസനപ്രശ്‌നങ്ങളും ചുമയുമെല്ലാം അകറ്റാന്‍ അത്യുത്തമം. ബാക്ടീരിയകള്‍ക്കെതിരെയും വൈറസിനെതിരെയും പ്രവര്‍ത്തിയ്ക്കാന്‍ ഏറെ നല്ലത്.

സ്‌പേം കൗണ്ട്

സ്‌പേം കൗണ്ട്

പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് പുരുഷന്മാരിലെ സ്‌പേം കൗണ്ട് കൂട്ടാന്‍ സഹായിക്കും. പാലില്‍ വൈറ്റമിന്‍ എ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ബീജോല്‍പാദനത്തിന് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 12 ഫ്രീ റാഡിക്കല്‍ നാശം തടഞ്ഞ് ബീജോല്‍പാദനത്തിന് സഹായിക്കും. തേനിലെ സിങ്കും വൈറ്റമിന്‍ ബിയും പ്രത്യുല്‍പാദനത്തിനും ബീജഗുണത്തിനും നല്ലതാണ്.

നല്ല സെക്‌സ് മൂഡ്

നല്ല സെക്‌സ് മൂഡ്

നല്ല സെക്‌സ് മൂഡ് നല്‍കാന്‍ കഴിയുന്ന ഒന്നാണ് തേന്‍ കലര്‍ത്തിയ പാല്‍. തേന്‍ പൊതുവെ സെക്‌സ് മൂഡ് നല്‍കും. പാല്‍ ഊര്‍ജവും.

ഏകാഗ്രത

ഏകാഗ്രത

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ് തേന്‍, പാല്‍ മിശ്രിതം. ഇത് കുട്ടികള്‍ക്കു നല്‍കുന്നതും ഏറെ നല്ലതാണ്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് പറ്റിയൊരു വഴിയാണിത്. സ്വാഭാവിക പ്രോബയോട്ടിക്കിന്റെ ഗുണം തരുന്ന ഒന്നാണിത്. കുടലില്‍ ആരോഗ്യകരമായ ബാക്ടീരികളുടെ ഉല്‍പാദനത്തിനു സഹായിക്കും.

ചര്‍മസൗന്ദര്യത്തിനും

ചര്‍മസൗന്ദര്യത്തിനും

രക്തം ശുദ്ധീകരിയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പറ്റിയ വഴിയാണിത്. ആന്റിമൈക്രോബിയല്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയങ്ങിയ മിശ്രിതം. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയയുന്നതു തടയാനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലത്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

തേനില്‍ ട്രിപ്‌റ്റോഫാന്‍ പോലുള്ള സ്വാഭാവിക മധുരമുണ്ട്. ഇത് ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

സ്‌ട്രെസിന്

സ്‌ട്രെസിന്

തേനും പാലും ചേരുമ്പോള്‍ സെറാട്ടോനിന്‍ പോലുള്ള ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്്ക്കപ്പെടും. ഇത് സ്‌ട്രെസിന് മികച്ചൊരു മരുന്നാണ്.

നല്ല ഉദ്ധാരണം

നല്ല ഉദ്ധാരണം

പുരുഷന്മാര്‍ക്ക് നല്ല ഉദ്ധാരണം നല്‍കാനും പാലും തേനും ചേര്‍ന്ന കോമ്പിനേഷന്‍ നല്ലതാണ്. തേനിലെ സിങ്ക് ഇതിനുള്ള നല്ലൊരു ഘടകമാണ്.

Read more about: health body
English summary

Health Benefits Of Drinking Honey Added Milk For Men

Health Benefits Of Drinking Honey Added Milk For Men, read more to know about,