For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍...

|

ആരോഗ്യത്തിന് സഹായകമായ പല ശീലങ്ങളുമുണ്ട്. ഇതില്‍ പലതും നമുക്ക് നമ്മുടെ ജീവിതത്തില്‍ എളുപ്പം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന പലതാണ്.

നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഉലുവ. ചെറിയ കയ്പുള്ള ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുമാണ്.

ഉലുവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും.

ഉലുവയിട്ട വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പല അസുഖങ്ങളും തടയാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതെക്കുറിച്ചറിയൂ,

ഹാര്‍ട്ട് അറ്റാക്ക് സാധ്യത

ഹാര്‍ട്ട് അറ്റാക്ക് സാധ്യത

വെറുംവയറ്റില്‍ ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്‌ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ഇതിലെ ഗ്യാലക്ടോമന്‍ എന്ന ഘടകം ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുന്ന ഒന്നാണ്. ധാരാളം പൊട്ടാസ്യം അടങ്ങിരിയിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്

പ്രമേഹത്തില്‍ നിന്നും

പ്രമേഹത്തില്‍ നിന്നും

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഉലുവയിട്ട വെള്ളം ഏറെ നല്ലതാണ്. ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും സംരക്ഷണം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

സ്തനവലുപ്പം

സ്തനവലുപ്പം

സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതാണ് ഉലുവയിട്ട വെള്ളം. ശരീരത്തിലെ ടോക്‌സുകള്‍ അകറ്റുന്നതു കൊണ്ട് ചര്‍മാരോഗ്യത്തിന് നല്ത്. മുടി വളരാന്‍ സഹായിക്കുന്ന ഘടകങ്ങളും ഉലുവയിട്ട വെള്ളത്തിലുണ്ട്.

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക്

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബര്‍ നല്ല തീരിയില്‍ ദഹനം നടക്കാന്‍ സഹായിക്കും. ഈ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ ഉലുവയിട്ട വെള്ളം കുടിയ്ക്കുന്നത്. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉലുവയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍...

ഉലുവയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍...

ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം.ഇതും തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്

English summary

Health Benefits Of Drinking Fenugreek Boiled Water

Health Benefits Of Drinking Fenugreek Boiled Water, read more to know about
Story first published: Wednesday, January 3, 2018, 20:46 [IST]
X
Desktop Bottom Promotion