ദിവസവും ഒരു ഗ്ലാസ് മോര് ശീലമാക്കിയാല്‍

Posted By:
Subscribe to Boldsky

മോര് നമ്മുടെ ആരോഗ്യശീലങ്ങള്‍ക്കു പറ്റിയ ഒരു വസ്തുവാണ്. കൊഴുപ്പിനെ പേടിച്ചു തൈരില്‍ നിന്നും അസിഡിറ്റിയെ പേടിച്ച് പാലില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു പാനീയം. ശരീരത്തിന് തളര്‍ച്ച മാറ്റി ഊര്‍ജം നല്‍കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന പാനീയം. പാടത്തും പറമ്പിലും വേലയെടുത്തു തളര്‍ന്നിരിക്കുമ്പോള്‍ ഒരു ഗ്ലാസ് മോരില്‍ ഉപ്പം കറിവേപ്പിലയും മുളുകമെല്ലാം ഞെരടിച്ചേര്‍ത്ത് കുടിയ്ക്കുന്നത് ശീലമായിരുന്നു നമ്മുടെ പഴയ തലമുറക്കാര്‍ക്ക്.

മോരിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. മോര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവയും മോരില്‍ ധാരാളമുണ്ട്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ചര്‍മ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്. തൈരില്‍ നിന്നും വെണ്ണ മാറ്റിയശേഷം എടുക്കുന്ന മോരാണ് മികച്ചത്.

മോരിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ദിവസവും ഒരു ഗ്ലാസ് മോരു കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനശക്തി

ദഹനശക്തി

ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ മോരിന് കഴിയും. ഇതുമൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാം.

കാത്സ്യം

കാത്സ്യം

ഇതില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്.

അസിഡിറ്റി, ഛര്‍ദ്ദി

അസിഡിറ്റി, ഛര്‍ദ്ദി

ഭക്ഷണശേഷം മോര് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, ഛര്‍ദ്ദി എന്നിവയൊക്കെ മാറ്റി തരും.

കരള്‍രോഗങ്ങള്‍ ഇല്ലാതാക്കാനുംശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു.

വിളര്‍ച്ചാപ്രശ്‌നങ്ങള്‍

വിളര്‍ച്ചാപ്രശ്‌നങ്ങള്‍

അയേണ്‍ സമ്പുഷ്ടമാണ് മോര്. ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കുന്നത് വിളര്‍ച്ചാപ്രശ്‌നങ്ങള്‍ ഒഴിവാക്കും

ദിവസവും മോരു കുടിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്.

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

വയറിന്റെ

വയറിന്റെ

മോരില്‍ മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

തൈര് കൊഴുപ്പുണ്ടാക്കുമെന്നു ഭയപ്പെടുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് മോരു കുടിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.

ദിവസവും ഒരു ഗ്ലാസ് മോര് ശീലമാക്കിയാല്‍

ദിവസവും ഒരു ഗ്ലാസ് മോര് ശീലമാക്കിയാല്‍

പാല്‍ കുടിച്ചാല്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കുന്നവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മോര്.

Read more about: health body
English summary

Health Benefits Of Drinking Butter Milk Daily

Health Benefits Of Drinking Butter Milk Daily, read more to know about
Story first published: Friday, January 19, 2018, 20:23 [IST]