1 മാസം വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ്

Posted By:
Subscribe to Boldsky

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പലതും നമുക്കു പ്രകൃതിയില്‍ നിന്നും തന്നെ ലഭിയ്ക്കും. ഇതില്‍ ഒന്നാണ് കറ്റാര്‍ വാഴ. നമ്മുടെ പറമ്പില്‍ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ സുലഭമായി വളരുന്ന ഇത് പണ്ടു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ ചേരുവയാണ്. ഇപ്പോഴാണ് നാമിതിന്റെ മഹത്വം ശരിയ്ക്കും മനസിലാക്കുന്നതും.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കറ്റാര്‍ വാഴ. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇതില്‍ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് കറ്റാര്‍വാഴ.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇതുപോലെ മുടിയുടെ സംരക്ഷണത്തിനും. മുടിയുടെ വരണ്ട സ്വഭാവം മാറാനും മുടിവളര്‍ച്ചയ്ക്കും ഏറെ നല്ലതാണ് കറ്റാര്‍വാഴ.

കറ്റാര്‍ വാഴ ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് ഉണ്ടാക്കാം. അ്‌ല്ലെങ്കില്‍ വാങ്ങാനും ലഭിയ്ക്കും. ഇളംചൂടുളള വെള്ളത്തില്‍ ഇത് ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ഒഴിച്ചു കലക്കി കുടിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ തേനും ചെറുനാരങ്ങാനീരുമെല്ലാം ചേര്‍ക്കാം. ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

ദിവസവും രാവിലെ വെറുവയറ്റില്‍ ഇത് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഗ്യാസ്, അള്‍സള്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഫൈബറുകളാണ് ഗുണം ചെയ്യുന്നത്. ദഹനത്തിന് സഹായിക്കുന്ന പല എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത്. ബാക്ടീരിയ, വൈറസ് എന്നിവയെയെല്ലാം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായകമാണ്. നല്ലൊരു അണുനാശിനി കൂടിയാണിത്. മുറിവുകളും മറ്റും പെട്ടെന്നുണങ്ങാന്‍ സഹായകം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പൂര്‍ണമായും വിശ്വസിയ്ക്കാവുന്ന ഒരു വഴിയാണ് കറ്റാര്‍വാഴ ജ്യൂസ്. കലോറി തീരെ കുറവായ ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളുന്നു. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേനു ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

പല്ലിന്റേയും മോണയുടേയും അരോഗ്യത്തിന്

പല്ലിന്റേയും മോണയുടേയും അരോഗ്യത്തിന്

പല്ലിന്റേയും മോണയുടേയും അരോഗ്യത്തിന് കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റും. വായ്‌നാറ്റമകറ്റാനും മോണയില്‍ നിന്നും രക്തം വരുന്നതു തടയാനുമുള്ള നല്ലൊരു വഴിയാണ്. മൗത്ത് അള്‍സര്‍ തടയുന്നതിനും കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് വെറുവയറ്റില്‍ കറ്റാര്‍വാഴജ്യൂസ് കുടിയ്ക്കുന്നത്. ഇതുവഴി ഹൃദയത്തെയും സംരക്ഷിയ്ക്കും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പു നീക്കും.

ചര്‍മസൗന്ദര്യത്തിനു പറ്റിയ നല്ലൊരു വഴി

ചര്‍മസൗന്ദര്യത്തിനു പറ്റിയ നല്ലൊരു വഴി

ചര്‍മസൗന്ദര്യത്തിനു പറ്റിയ നല്ലൊരു വഴിയാണ് കറ്റാര്‍വാഴ ജ്യൂസ്കറ്റാര്‍ വാഴ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാനും നിര്‍ജ്ജീവമായ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കും.

മുടി തഴച്ചു വളരാന്‍

മുടി തഴച്ചു വളരാന്‍

കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.മുടിയ്ക്കു മൃദുത്വം നല്‍കാനും ഈര്‍പ്പം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണകരം.

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍ രാവിലെ വെറുവയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.ഇത് രക്തതിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും.

ശരീരത്തിന് ഊര്‍ജം നല്‍കാന്‍

ശരീരത്തിന് ഊര്‍ജം നല്‍കാന്‍

വെറുംവയറ്റില്‍ ഇത് കുടിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്.

English summary

Health Benefits Of Drinking Aloe Vera Juice Daily

Health Benefits Of Drinking Aloe Vera Juice Daily, read more to know the amazing benefits of drinking aloe vera juice,