For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുരിങ്ങാക്കുരു ഉണക്കിപ്പൊടിച്ചു പാലില്‍ കഴിച്ചാല്‍

മുരിങ്ങാക്കുരു ഉണക്കിപ്പൊടിച്ചു പാലില്‍ കഴിച്ചാല്‍

|

മുരിങ്ങ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. വലിയ വളവും സംരക്ഷണവും കൂടാതെ പറമ്പുകളില്‍ ഉണ്ടാകുന്ന ഒന്നു കൂടിയാണ് മുരിങ്ങ. ഇതിന്റെ എല്ലാ ഭാഗവും ഒരു പോലെ ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയതാണെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.

മുരിങ്ങയുടെ ഇലയും കായും വേരും തോലും പൂവുമെല്ലാം ഒരുപോലെ ഉപകാര പ്രദമാണെന്നു വേണം, പറയാന്‍. വേരും തോലുമെല്ലാം പല ആയുര്‍വേദ മരുന്നുകളിലെയും പ്രധാന ചേരുവയാണ്. പൂവും കായും ഇലയുമെല്ലാം നല്ല ഭക്ഷണ വസ്തുക്കളും.

ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരു പോലെ നല്ലതാണ് മുരിങ്ങ. ഇലക്കറികളില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മുരിങ്ങയില. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, ഡി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണിത്.ഇതിന്റെ പ്രധാന ഭാഗമായ മുരിങ്ങാക്കായാണ് കൂടുതല്‍ ഉപയോഗിയ്ക്കുക എന്നു പറഞ്ഞാല്‍ തെറ്റില്ല. വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല പ്രധാനപ്പെട്ട ഘടകങ്ങളും കാണാം. ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

മുരിങ്ങാക്കായുടെ ഉള്ളിലെകുരുവും ആരോഗ്യ ഗുണങ്ങളാല്‍ ഏറെ സമ്പുഷ്ടമാണ്. ഇത് കഴിയ്ക്കുന്നതും ഉണക്കി പൊടിച്ചു കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

drumstick seeds

മുരിങ്ങയുടെ കുരു ചിലരെങ്കിലും ഇഷ്ടമില്ലാതെ കളയും. എന്നാല്‍
ഇത് കളയാതെ കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

മുരിങ്ങാക്കായ്ക്കുള്ളിലെ കുരു കളയാതെ കഴിയ്ക്കണം എന്നു പറയാനുളള പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചറിയൂ, ഈ കുരു നല്‍കുന്ന പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

മുരിങ്ങയുടെ കുരുവില്‍

മുരിങ്ങയുടെ കുരുവില്‍

മുരിങ്ങയുടെ കുരുവില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, വൈറ്റമിന്‍ എ, സി, ഇ, കാല്‍സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിനു ഗുണകരമാണ്.

ഇതില്‍ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശം തടയാന്‍ ഏറെ ന്ല്ലതാണ്. ഇതുവഴി അസുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്യുാം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇവ ആന്റികാര്‍സിനോജനായി പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്. മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു തെളിഞ്ഞിട്ടുമുണ്ട്.

വിളര്‍ച്ച

വിളര്‍ച്ച

ഇതില്‍ സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് ഗുണകരമാണ്. നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കാന്‍ ഇതിന്റെ കുരുവിനു കഴിയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മുരിങ്ങാക്കുരുവും ഇലയും കായുമെല്ലാം കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സഹായകമാണ്. പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതിന്റെ കുരു ഉണക്കിപ്പൊടിച്ചത് ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതിയാകും.

ഇതിലെ ഒലീയിക് ആസിഡ് കൊളസ്‌ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നു.പ്രമേഹരോഗികള്‍ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

ഇത് പൊടിച്ചു കഴിയ്ക്കുന്നത് അമിനോആസിഡുകളടക്കമുള്ള പ്രോട്ടീനുകള്‍ ശരീരത്തിന് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും മസില്‍ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമവുമാണ്.

കോള്‍ഡ്

കോള്‍ഡ്

കോള്‍ഡ് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുരിങ്ങ. ഇവയിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ഇവ ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധ ശേഷി നല്‍കുകയാണ് ചെയ്യുന്നത്.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും

ഇതിലെ വൈറ്റമിന്‍ സി കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.എല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കാല്‍സ്യവും ഇതിലുള്ളതാണ് ഗുണം നല്‍കുന്നത്. പ്രായമേറുമ്പോള്‍ കാഴ്ച ശക്തി കുറയുന്നതു സ്വാഭാവികമാണ്. ഇതു തടയാനുള്ള നല്ലൊരു പരിഹാരമാണ് മുരിങ്ങാക്കുരു ഉണക്കിപ്പൊടിച്ചത്.

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങാക്കുരു കഴിയ്ക്കുന്നത്. ഇത് സ്ഥിരം കഴിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.ഇത് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി കിടക്കുന്നതിനു മുന്‍പ് കഴിയ്ക്കുക. അല്‍പനാള്‍ അടുപ്പിച്ചു കഴിയ്ക്കുകയും വേണം. ഇതിലെ അമിനോ ആസിഡുകളും സിങ്കുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്.

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുരിങ്ങാക്കുരു മഞ്ഞളിട്ടു കഴിയ്ക്കുന്നത്. ലിവറും കിഡ്‌നിയുമെല്ലാം ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍, അതായത് കൊഴുപ്പും ടോക്‌സിനുമെല്ലാം നീക്കം ചെയ്തു കളയുന്നവയാണ്. അരിപ്പയുടെ ജോലി ചെയ്യുന്ന ഇവയും ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. തിന്റെ കുരു ഉണക്കിപ്പൊടിച്ചത് ഇളംചൂടുവെള്ളത്തില്‍ കലക്കി ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിയ്ക്കാം.

ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍

ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍

ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനും ചര്‍മകോശങ്ങളിലെ വിഷാംശം നീക്കി ചര്‍മത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ്

English summary

Health Benefits Of Dried Drumstick Seeds

Health Benefits Of Dried Drumstick Seeds, Read more to know about,
Story first published: Thursday, October 11, 2018, 12:25 [IST]
X
Desktop Bottom Promotion