For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി പച്ചമല്ലി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍

പച്ചമല്ലി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍

|

നമ്മെ അലട്ടുന്ന പല അസുഖങ്ങളുമുണ്ട്. ഇതില്‍ ചില പാരമ്പര്യ രോഗങ്ങളും പെടുന്നു. ഇത്തരത്തില്‍ ചിലതാണ് കൊളസ്‌ട്രോള്‍, പ്രമേഹം, ഇപ്പോഴത്തെ കാലത്തു തൈറോയ്ഡും.

ഇത്തരം രോഗങ്ങള്‍ക്ക് തീര്‍ച്ചയായും ഇംഗ്‌ളീഷ് മരുന്നുകളുണ്ട്. പലരും ഇത്തരം രോഗങ്ങള്‍ക്കായി ഇവ സ്ഥിരം കഴിയ്ക്കുന്നവരുമാകും.

എന്നാല്‍ ഇത്തരത്തിലെ പല രോഗങ്ങള്‍ക്കും അടുക്കളയില്‍ തന്നെ പരിഹാരമുണ്ടെന്നു വേണം, പറയാന്‍. പാചകത്തിന് സ്വാദേകാന്‍ നാം ഉപയോഗിയ്ക്കുന്ന പല ചേരുവകളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയുമാണ്.

ലേശം കായം ഇവിടെ പുരട്ടൂ,കടുത്ത ഗ്യാസും നീങ്ങുംലേശം കായം ഇവിടെ പുരട്ടൂ,കടുത്ത ഗ്യാസും നീങ്ങും

ഇത്തരത്തില്‍ ഒന്നാണ് മല്ലി. അതും മുഴുവന്‍ മല്ലി. പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്.മല്ലി പല രൂപത്തില്‍ പല രോഗങ്ങള്‍ക്കും മരുന്നാക്കാവുന്ന ഒന്നാണ്. വയറിനും പ്രമേഹം പോലുളള രോഗങ്ങള്‍ക്കുമെല്ലാം ഏറെ ഉത്തമമാണ് ഇത്. ചര്‍മത്തിലെ ചില അലര്‍ജികള്‍ക്കു പോലും മല്ലി കൊണ്ടുള്ള വിദ്യകള്‍ ഗുണം നല്‍കും.

മല്ലി പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതിട്ട വെളളം ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ല വഴിയെന്നു വേണം, പറയാന്‍. ചതച്ചിട്ടും തിളപ്പിച്ചുമെല്ലാം വെ്ള്ളം ഉപയോഗിയ്ക്കാം.

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പാനീയമാണ്

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പാനീയമാണ്

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു പാനീയമാണ് മല്ലി. മല്ലിയുടെ ഇല മുതല്‍ മല്ലിയും മല്ലിപ്പൊടിയും വരെ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം ശക്തിപ്പെടുത്തി പഞ്ചസാരയുടെ അളവു കുറച്ചാണ് മല്ലി പ്രമേഹ രോഗം തടയുന്നത്. 10 ഗ്രം മല്ലിയെടുത്തു ചതച്ച് ഇതില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. ഇത് രാവില വെറുംവയറ്റിലും ദിവസം മുഴുവനും ഇത് കുടിയ്ക്കുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മല്ലി. മുകളില്‍ പറഞ്ഞ രീതിയില്‍ ഉപയോഗിയ്ക്കുന്നതും മല്ലി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും തിളപ്പിച്ചു കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമാണ് ഇത്. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ അത്യുത്തമവും. മല്ലിച്ചായ കുടിയ്ക്കുന്നത് ഇതിനുള്ള ഉത്തമ പ്രതിവിധിയാണ്.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുമുള്ള നല്ലൊരു വഴിയാണ് മുഴുവന്‍ മല്ലി. ഇതു കൊണ്ടു തന്നെ ഹൃദയ സംബന്ധമായ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി സ്വാഭാവികമായി നല്‍കുന്ന ആന്റി ബയോട്ടിക്കായ ഇത് കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം ചേര്‍ന്നും ഈ ഗുണം നല്‍കുന്നുണ്ട്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് മല്ലി. പ്രത്യേകിച്ചും മുഴുവന്‍ മല്ലി. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്.

ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍

ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍

ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഇത് അത്യുത്തമമാണ്. ആന്റിബാക്ടീരിയല്‍, അതായത് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുള്ള ഒന്നാണ് ഇത്. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മുഴുവന്‍ മല്ലി. ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ് സാല്‍മൊണെല്ല് പോലെയുള്ള ബാക്ടീരിയകളെ തടയുന്നത്.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണിത്

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണിത്

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണിത്. 6 ഗ്രാം മുഴുവന്‍ മല്ലി അര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് പകുതിയാകുമ്പോള്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇളംചൂടോടെ കുടിയ്ക്കാം. ദിവസം 3 നേരമെങ്കിലും ഇതു കുടിയ്ക്കാം. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഇതു സാധിയ്ക്കുന്നത്.

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍

മൗത്ത് അള്‍സര്‍ തടയാനും ഇതിന്റെ മരുന്നു ഗുണത്തിനു കഴിയും. മൗത്ത് അള്‍സര്‍ തടയാനും ഇതിന്റെ മരുന്നു ഗുണത്തിനു കഴിയും. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം, ഗാര്‍ഗിള്‍ ചെയ്യുകയുമാകാം.

തടി കുറയാനുള്ള നല്ലൊരു വഴി

തടി കുറയാനുള്ള നല്ലൊരു വഴി

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് ഏറെ നല്ലതാണ് മല്ലി. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ചര്‍മത്തിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതു പരിഹാരമാകും.ഇത അരച്ചു തേന്‍ ചേര്‍ത്ത് പുരട്ടുന്നത് അലര്‍ജിയ്ക്കും ചൊറിച്ചിലിനുമുള്ള നല്ലൊരു പ്രതിവിധിയാണ്. എക്‌സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കും ഏറെ ഗുണകരം. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചുളിവുകള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ സഹായകമാണ്.

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ഒഴിച്ചു കഴുകുന്നത് ചെങ്കണ്ണു പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

തടി

തടി

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

English summary

Health Benefits Of Crushed Coriander Seeds Water

Health Benefits Of Crushed Coriander Seeds Water, Read more to know about,
X
Desktop Bottom Promotion