For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പാറില്‍ കടുകിടുമ്പോള്‍ ലേശം വായിലും ഇടൂ

കടുക് അല്‍പം കടിച്ചു ചവച്ച് കഴിയ്ക്കൂ

|

ആരോഗ്യം നേടാന്‍ ചിലപ്പോള്‍ ഒരു കടുകുമണിയോളം കാര്യമേയുണ്ടാകു, നാം ശ്രദ്ധിയ്ക്കണമെന്നു മാത്രം.

കടുകു മണിയുടെ കാര്യം പറയുമ്പോള്‍ കടുകിന്റെ പ്രാധാന്യം നാം മറന്നു പോകുകയുമരുത്. കാരണം പല കറികളും താളിച്ചിടുമ്പോഴാണ് അതിന്റെ ശരിയായ രുചി ലഭിയ്ക്കുന്നത്.

കടുക് താളിച്ചിടാന്‍ മാത്രം ഉപയോഗിയ്ക്കുന്ന, രുചി നല്‍കാന്‍ മാത്രം ഉപയോഗിയ്ക്കുന്ന ഒന്നാണെന്നു കരുതരുത്. താളിച്ചിടുന്നതു വഴി ഒരു പിടി ആരോഗ്യ ഗുണങ്ങളാണ് കടുകു നല്‍കുന്നത്.

കറുപ്പ്, ബ്രൗണ്‍, വെള്ള നിറങ്ങളില്‍ കടുകു കാണാം. ഇതില്‍ ഗ്ലൂക്കോസൈനോലേറ്റ് എന്നൊരു പ്രത്യേക ഘടകമുണ്ട്. ഇതു പൊടിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ചവയ്ക്കുമ്പോള്‍ ഐസോത്തിയോസയനേറ്റ് ആയി മാറുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

കടുകിന് വലിപ്പം കുറവാണെങ്കിലും ഒരു പിടി പോഷകങ്ങള്‍ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, സെലേനിയം, മാംഗനീസ്, മഗ്നീഷ്യം,വൈറ്റമിന്‍ ബി1, ഫോസ്ഫറസ്, കാല്‍സ്യം, പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, സിങ്ക് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ദിവസവും അല്‍പം കടുക് ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണെന്നു വേണം, പറയാന്‍. കാരണം ചവച്ചരയ്ക്കുമ്പോഴാണ് ഇതിലെ ഗ്ലൂക്കോസൈനോലേറ്റ് ഐസോത്തിയോസയനേറ്റ് ആയി മാറുന്നത്. ഇത് ചവച്ചരച്ചു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

തടി

തടി

തടി കുറയ്ക്കാന്‍ നല്ലൊരു ഘടകമാണ് കടുക്. 1 ടേബിള്‍ സ്പൂണ്‍ കടുകു പൊടിച്ചതില്‍ 32 കലോറി മാത്രമാണ് ഉള്ളത്. കാര്‍ബോഗഹൈഡ്രേറ്റാകട്ടെ, 1. 8 ഗ്രാം വീതം. ഇതുകൊണ്ടുതന്നെ ഇത് തടി വര്‍ദ്ധിപ്പിയ്ക്കില്ല എന്നു വേണം, പറയാന്‍.

സെലേനിയം, മഗ്നീഷ്യം

സെലേനിയം, മഗ്നീഷ്യം

സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണിത്. ഇത് ആസ്തമ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളില്‍ മെനോപോസ് ശേഷമുള്ള ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ചര്‍മത്തെ ബാധിയ്ക്കുന്ന ഒന്നാണ്. ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണിത്. ഇത് ശരീരത്തിലെ എന്‍സൈം പ്രവര്‍ത്തനം ശരിയായി നടത്തിയാണ് ഈ ഗുണം നല്‍കുന്നത്സള്‍ഫര്‍ ധാരാളമായി അടങ്ങിയ കടുക് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. സള്‍ഫറിന്‍റെ സാന്നിധ്യം കടുകിന് ആന്‍റിഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ മേന്മകള്‍ നല്കുകയും സാധാരണമായ ചര്‍മ്മ രോഗങ്ങളെ തടയുകയും ചെയ്യുന്നു.

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുകു കഴിയ്ക്കുന്നത്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. കഫം നീക്കി ശ്വാസോച്ഛാസം നല്ലപോലെ നടക്കാന്‍ ഇത് സഹായിക്കും. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഇത് അല്‍പം കടിച്ചു ചവച്ചു കഴിയ്ക്കുന്നത് ഗുണം നല്‍കും.

മലബന്ധം

മലബന്ധം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് സഹായിക്കും.

മെനോപോസ് സമയത്ത്

മെനോപോസ് സമയത്ത്

കടുക് മെനോപോസ് സമയത്ത് സ്ത്രീകള്‍ക്ക് ഏറെ ഗുണം നല്‍കുമെന്നു വേണം, പറയാന്‍. ഈ സമയത്തു സ്ത്രീകളില്‍ കണ്ടുവരുന്ന എല്ലു തേയ്മാനും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലെ കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങള്‍ ഏറെ ഗുണം നല്‍കും. ഇവയെല്ലാം എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ക്യാന്‍സര്‍

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ക്യാന്‍സര്‍

ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ക്യാന്‍സര്‍ അകറ്റാന്‍ ഏറെ നല്ലതാണ് ഇത്. ഇതിലെ ഗ്ലൂക്കോസൈനോലേറ്റ്‌സ്, ഐസോത്തിയോസയനേറ്റ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞ് ക്യാന്‍സര്‍ വരുന്നതു തടയുന്നു.

നടുവേദനയ്ക്കും മസില്‍ വേദനയ്ക്കും

നടുവേദനയ്ക്കും മസില്‍ വേദനയ്ക്കും

നടുവേദനയ്ക്കും മസില്‍ വേദനയ്ക്കും സന്ധിവേദനകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. കടുകു കഴിയ്ക്കുന്നതു മാത്രമല്ല, കടുകെണ്ണ ഈ ഭാഗങ്ങളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കും.

കൊളസ്ട്രോളിന്‍റെ അളവ്

കൊളസ്ട്രോളിന്‍റെ അളവ്

കടുകില്‍ ഉയര്‍ന്ന അളവില്‍ നിയാസിന്‍, വിറ്റാമിന്‍ ബി 3 എന്നിവ അടങ്ങിയിരിക്കുന്നു. നിയാസിന്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും, ധമനികളില്‍ തടസ്സങ്ങളുണ്ടാകുന്നത് തടയുകയും ചെയ്യും. കടുക് രക്തപ്രവാഹം നിയന്ത്രിക്കുകയും രക്താതിസമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നതിന് ഇത് ഏറെ നല്ലതാണ്.ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

കടുക്

കടുക്

കടുക് പച്ചയ്ക്ക് അല്‍പം ചവച്ചരച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ ഇതു പൊടിച്ചു കറികളില്‍ ചേര്‍ത്തോ വറുത്തിട്ടോ എല്ലാം കഴിയ്ക്കാം.

English summary

Health Benefits Of Chewing Raw Mustard Seeds

Health Benefits Of Chewing Raw Mustard Seeds, Read more to know about,
Story first published: Thursday, August 9, 2018, 12:48 [IST]
X
Desktop Bottom Promotion