For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഊണു കഴിഞ്ഞോ, കരയാമ്പൂ ചവയ്ക്കൂ, പ്ലീസ്...

ഊണു കഴിഞ്ഞോ, ഗ്രാമ്പൂ ചവയ്ക്കൂ, പ്ലീസ്.

|

അടുക്കളയിലെ ചില ചേരുവകള്‍ തീരെ ചെറുതാകും. പക്ഷേ നാം പോലുമറിയാതെ പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതുമാകും. ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഏലയ്ക്ക എന്നിങ്ങനെ പോകുന്നു, ഇത്തരം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന കൂട്ടുകള്‍.

ഇത്തരം കൂട്ടുകളില്‍ ഒന്നാണ് ഗ്രാമ്പൂ എന്നും കരയാമ്പൂ എന്നുമെല്ലാം അറിയപ്പെടുന്ന ക്ലോവ്‌സ്. മണവും ചെറിയൊരു എരിവുമുള്ള ഇത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ തീക്ഷ്ണ ഗന്ധവും എരിവും പലര്‍ക്കും ഇതിനോട് അല്‍പം മടുപ്പുണ്ടാക്കുമെങ്കിലും ഒരു കഷ്ണം ഗ്രാമ്പൂ നിങ്ങള്‍ക്കു നല്‍കുന്ന പ്രയോജനങ്ങള്‍ പലതാണ്.

ബീജക്കുറവ് തിരിച്ചറിയൂ,കൂടാന്‍ വെളുത്തുള്ളിമരുന്ന്ബീജക്കുറവ് തിരിച്ചറിയൂ,കൂടാന്‍ വെളുത്തുള്ളിമരുന്ന്

ഭക്ഷണ ശേഷം ഒരു കഷ്ണം ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കാം, ഇത് തിളപ്പിച്ചു വെള്ളം കുടിയ്ക്കാം. ഭക്ഷണത്തിലും സാലഡിലുമെല്ലാം ഇതു ചേര്‍ക്കാം.

ഗ്രാമ്പൂ ഈ വിധത്തില്‍ ശരീരത്തില്‍ എത്തുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ,ഇത് ഏതെല്ലാം അസുഖങ്ങള്‍ക്കു പരിഹാരമാകുമെന്നറിയൂ

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് വായില്‍ ഗ്രാമ്പൂ ഇട്ട് ഇതിന്റെ നീരു കുടിയ്ക്കുന്നത്. ദഹനക്കേടിനും ഗ്രാമ്പൂ നല്ലൊരു മരുന്നാണ്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഗ്രാമ്പൂ നല്ലൊരു പരിഹാരം തന്നെ. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്.ഭക്ഷണ ശേഷം ഇതു കഴിയ്ക്കുന്നത് ദഹനത്തിന് ഏറെ സഹായകമാണ്. പ്രത്യേകിച്ചും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ചാല്‍. ദഹനക്കേടിനും ഗ്രാമ്പൂ നല്ലൊരു മരുന്നാണ്. ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു പോലെ രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഗുണം നല്‍കുന്ന ഒന്നാണ് കരയാമ്പൂ.

വായിലെ ബാക്ടീരിയകളെ

വായിലെ ബാക്ടീരിയകളെ

ഇത് വായിലിട്ടു ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് നല്ലൊരു മൗത്ത ഫ്രഷ്‌നര്‍ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമാണ് ഇത്. പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം.

ആന്റിസെപ്റ്റിക് ഗുണങ്ങള്‍

ആന്റിസെപ്റ്റിക് ഗുണങ്ങള്‍

ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമ്പൂ ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കും. ഇത് നല്ലൊന്നാന്തരം ആന്റിസെപ്റ്റിക് ആണ്. പൊള്ളിയതിനും മുറിവുകള്‍ക്കും പറ്റിയ നല്ലൊരു മരുന്ന്.

തൊണ്ട വേദനയ്ക്കും

തൊണ്ട വേദനയ്ക്കും

തൊണ്ട വേദനയ്ക്കും ചുമയ്ക്കും പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് കരയാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും.ഇതിട്ടു തിളപ്പിച്ച വെള്ളം ഗാര്‍ഗിള്‍ ചെയ്യാം. ഇത് തൊണ്ടവേദനയ്ക്കു മാത്രമല്ല, വായയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

അസിഡിറ്റിയുള്ളവര്‍ക്ക്

അസിഡിറ്റിയുള്ളവര്‍ക്ക്

അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്.

കൊഴുപ്പു നീക്കാന്‍

കൊഴുപ്പു നീക്കാന്‍

ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ കൊഴുപ്പു നീക്കാന്‍ സഹായകമായ ഒന്നു തന്നെയാണ് ഗ്രാമ്പൂ. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ദഹനം മെച്ചപ്പെടുത്തിയുമെല്ലാമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും ഇത് ഈ ഗുണം നല്‍കും.

സന്ധിവേദന

സന്ധിവേദന

വാതം പോലുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന സന്ധിവേദന തടയാനുള്ള നല്ലൊരു വഴിയാണ് ഗ്രാമ്പൂ ഇത് കഴിയ്ക്കുന്നതു മാത്രമല്ല, വേദനയുളളിടത്ത് അരച്ചിടുന്നതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

അണുബാധ തടയാന്‍

അണുബാധ തടയാന്‍

അണുബാധ തടയാന്‍ ഇതിനാകും. ദഹനം എളുപ്പമാക്കാനും. ഇതാണ് മാംസാഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഇതു ചേര്‍ക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം. ഇവയിലെ ദോഷകരമായ ബാക്ടീരിയകളെ തടയാന്‍ കരയാമ്പൂവിനു സാധിയ്ക്കും.

 ലിവര്‍

ലിവര്‍

ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ലിവര്‍ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. ഇതുവഴി ലിവറിനെ ബാധിയ്ക്കുന്ന ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരവുമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാന്‍ സഹായിക്കുന്ന ഒരു മസാല കൂടിയാണ്. ഇതിലെ ഓയിലിന് ആന്റിഓക്‌സിഡന്റ് ഗുണമുണ്ട്.

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും

സൗന്ദര്യത്തിനും ഗ്രാമ്പൂ ഗുണം ചെയ്യും. പ്രായക്കൂടുതല്‍ തോന്നുന്നത് തടയാന്‍ ഇതിലെ ആന്തോസയാനിന്‍, ക്വര്‍സെറ്റിന്‍ തുടങ്ങിയവയ്ക്കാകും. ഫ്രീ റാഡിക്കല്‍സ് ശരീരത്തില്‍ രൂപാന്തരപ്പെടുന്നത് തടഞ്ഞാണ് ഈ ഗുണം ഇവ നല്‍കുന്നത്.

ലൈംഗികോത്തേജനം

ലൈംഗികോത്തേജനം

ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഗ്രാമ്പൂ. ലൈ്ംഗികതാല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമ്പൂ കഴിയ്ക്കുന്നത് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

English summary

Health Benefits Of Chewing Clove After Food

Health Benefits Of Chewing Clove After Food, Read more to know about,
X
Desktop Bottom Promotion