For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം ബ്രഹ്മി നീരില്‍ നിത്യയൗവ്വനവും ആയുസും

നിത്യയൗവയനത്തിന് ബ്രഹ്മി മരുന്ന്

|

നമുടെ വളപ്പിലും ചുറ്റുപാടും റോഡരികിലുമെല്ലാം ധാരാളം സസ്യങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാറില്ലേ. ഇവ പലപ്പോഴും ദോഷമായി കണ്ടു നാം പറിച്ചു കളയുന്നതാണ് പതിവും.

എന്നാല്‍ ഇത്തരം പല സസ്യങ്ങളും ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പരമ്പരാഗത വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്ന്. സ്വാഭാവിക രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന ഒന്ന്.

ഇന്നത്തെ രാശി ഫലം (27 Oct Saturday 2018) അനുകൂലമാണോ, അറിയൂഇന്നത്തെ രാശി ഫലം (27 Oct Saturday 2018) അനുകൂലമാണോ, അറിയൂ

വളപ്പില്‍ കണ്ടു വരുന്ന ഇത്തരം സസ്യങ്ങളില്‍ ഒന്നാണ് ബ്രഹ്മി. പരന്ന ഇലകളോടു കൂടിയ ഈ സസ്യം പൊതുവേ കുട്ടികള്‍ക്കു നല്ലത് എന്ന രീതിയിലാണ് പൊതുവേ ബ്രഹ്മി അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ് ബ്രഹ്മി. ഇത് പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്ന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ആയുര്‍വേദവുമായി ബന്ധപ്പെട്ട സഹസ്ര യോഗത്തില്‍ ബ്രഹ്മിയുടെ ഗുണം വിശദീകരിയ്ക്കുന്നുമുണ്ട്.

ഈ നെല്ലിക്കലേഹ്യം,കുട്ടിയ്ക്കു തൂക്കവും ബുദ്ധിയുംഈ നെല്ലിക്കലേഹ്യം,കുട്ടിയ്ക്കു തൂക്കവും ബുദ്ധിയും

ദിവസവും കുഞ്ഞുങ്ങള്‍ക്കായാലും കുട്ടികള്‍ക്കായാലും ലേശം ബ്രഹ്മനീരു നല്‍കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കും. പല ആയുര്‍ വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ് ബ്രഹ്മി. മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ബ്രഹ്മി കാച്ചിയ എണ്ണ പുരട്ടുന്നത് ഏറെ നല്ലതുമാണ്.

ശരീരത്തിനു പ്രതിരോധശേഷി, ഓര്‍മ, ബുദ്ധിശക്തി, ചര്‍മ, മുടി ആരോഗ്യം എന്നിങ്ങനെ പല വിധ ഗുണങ്ങള്‍ ഒത്തു ചേരുന്ന ഒന്നാണ് ബ്രഹ്മി.

ബ്രഹ്മി ഏതെല്ലം വിധത്തിലാണ് മുതിര്‍ന്നവരുടെ ആരോഗ്യത്തിന് സഹായിക്കുകയെന്നറിയൂ,

വയറിന്റെ ആരോഗ്യത്തിനു മികച്ച മരുന്നാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ച മരുന്നാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ച മരുന്നാണ് ബ്രഹ്മി നീര്. ദഹന പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണിതെന്നു പറയാം. ബ്രഹ്മി ചെറൂചൂടുള്ള പശുവിന്‍ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. വയറു വേദന പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ബ്രഹ്മി ചെറൂചൂടുള്ള പശുവിന്‍ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ ഇത് വയറിന്റെ ആരോഗ്യം നന്നാക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുളള ഉറക്ക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബ്രഹ്മി. ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്.

ശരീരത്തിന് ചെറുപ്പം

ശരീരത്തിന് ചെറുപ്പം

ശരീരത്തിന് ചെറുപ്പം നില നിര്‍ത്താന്‍ പറ്റുന്ന പരമ്പാരാഗത മാര്‍ഗമാണ് ബ്രഹ്മിയെന്ന ഈ ചെറുസസ്യം. ഇതരച്ച് പാലില്‍ കലക്കി കഴിയ്ക്കുന്നത് നര അകറ്റാന്‍ ഏറെ നല്ലതാണ്. ശരീരത്തിന് ചെറുപ്പം നില നില്‍ത്താന്‍ ഇത് നെയ്യില്‍ വറുത്ത് പാലു കൂട്ടി കിടക്കാന്‍ നേരം കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.ബ്രഹ്മിനീരു കഴിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ബ്രഹ്മി. ദിവസവും രാവിലെ ബ്രഹ്മിനീരു കുടിയ്ക്കുന്നതും ഇത് പാലിലോ തേനിലോ കലര്‍ത്തി കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം നല്‍കുകയും ചെയ്യും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. ബ്രഹ്മി തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ്.

നാഡികളുടെ ആരോഗ്യം

നാഡികളുടെ ആരോഗ്യം

നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു കൊണ്ടു തന്നെ ബ്രഹ്മി അപസ്മാരം പോലുളള അവസ്ഥകള്‍ക്കും നല്ലതാണ്. ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും.

പ്രമേഹത്തിനുളള നല്ലൊരു പരിഹാരം

പ്രമേഹത്തിനുളള നല്ലൊരു പരിഹാരം

പ്രമേഹത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് ബ്രഹ്മി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ ദിവസവും ബ്രഹ്മി നീരു കുടിയ്ക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും നല്ലതാണ്.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മരുന്നാണ് ബ്രഹ്മി. ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മുടി വളരാനും കറുപ്പു ലഭിയ്ക്കാനും മുടി കൊഴിച്ചില്‍ നിര്‍ത്താനുമെല്ലാം നല്ലൊരു വഴി

ചര്‍മ രോഗങ്ങള്‍ക്കും

ചര്‍മ രോഗങ്ങള്‍ക്കും

പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.

അല്‍പം ബ്രഹ്മീനീരില്‍ നിത്യയൗവ്വനവും ആയുസും

ഗര്‍ഭിണികള്‍ ബ്രഹ്മി കഴിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന്. ഇതു പണ്ടു മുതല്‍ ചെയ്തു വന്നിരുന്ന ആരോഗ്യ സംരക്ഷണ വഴിയുമാണ്.

വാസ്തു പ്രകാരവും

വാസ്തു പ്രകാരവും

വാസ്തു പ്രകാരവും ബ്രഹ്മി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണെന്നു പറയാം. ഇത് നടുന്ന വീടുകളില്‍ കുട്ടികള്‍ക്ക് നല്ല ബുദ്ധശക്തിയുണ്ടാകുമെന്നതാണ് വാസ്തു പ്രകാരം പറയുന്നത്. ഇതുപോലെ ഇത് വീട്ടിലുണ്ടാകുന്ന ആപത്തുകള്‍ തടയുന്നതിനും സഹായിക്കും.

രക്തം

രക്തം

രക്തം ശുദ്ധീകരിയ്ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം മികച്ച ഒന്നാണ് ബ്രഹ്മി. ഇതു വഴി ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം.

കണ്ഠശുദ്ധി

കണ്ഠശുദ്ധി

കണ്ഠശുദ്ധി വരുത്തുന്നതിനും ബ്രഹ്മി ഏറെ നല്ലതാണ്.

നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദശുദ്ധി വരും, വിക്ക് മാറും.

English summary

Health Benefits Of Brahmi For Adults And Kids

Health Benefits Of Brahmi For Adults And Kids, Read more to know about,
X
Desktop Bottom Promotion