For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയര്‍ ലേശം ഉപ്പിട്ടു പുഴുങ്ങി കഴിച്ചാല്‍

ചെറുപയര്‍ ലേശം ഉപ്പിട്ടു പുഴുങ്ങി കഴിച്ചാല്‍

|

ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യത്തിനു മാത്രമല്ല, അനാരോഗ്യത്തിനും ഭക്ഷണങ്ങള്‍ തന്നെ കാരണമാകുമെന്നതാണ് രസകരം. ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്, ആരോഗ്യകരമായവ. അനാരോഗ്യത്തിനു കാരണമാകുന്നവയുമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ അനാരോഗ്യമാണു ഫലം. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ദോഷഫലം കുറയ്ക്കാനും വഴികളുണ്ട്.

ഒരുപിടി ഓട്‌സ് കുട്ടിയ്ക്കു നല്‍കും ഒരുപാടു ഗുണംഒരുപിടി ഓട്‌സ് കുട്ടിയ്ക്കു നല്‍കും ഒരുപാടു ഗുണം

ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പയര്‍ വയര്‍ഗങ്ങള്‍ ഏറെ ആരോഗ്യം നല്‍കുന്നവയാണ്. ഇതുപോലെ പരിപ്പു വര്‍ഗങ്ങളും. ഉണക്കിയ പയര്‍ വര്‍ഗങ്ങള്‍ നാം പല രീതിയിലും കഴിയ്ക്കാറുമുണ്ട്. മുളപ്പിച്ചും വേവിച്ചുമെല്ലാം. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, പലവിധത്തിലെ രോഗങ്ങള്‍ക്കും ഇവ പരിഹാരമാണ്.

പയര്‍ വര്‍ഗങ്ങളില്‍ തന്നെ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ചെറുപയര്‍. ഇത് മുളപ്പിച്ചും അല്ലാതെയുമെല്ലാം കഴിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു പറയാം.

കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, ബി6, സേലേനിയം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ ഒരു പിടി ആരോഗ്യ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നവയാണ് ഇവ.

വയര്‍ കുറയാന്‍ അരച്ച നെല്ലിക്ക,ഇഞ്ചി മരുന്ന്‌വയര്‍ കുറയാന്‍ അരച്ച നെല്ലിക്ക,ഇഞ്ചി മരുന്ന്‌

ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. അല്‍പം ഉപ്പിട്ടു പുഴുങ്ങി കഴിയ്ക്കാം. മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഉപ്പിട്ടു പുഴുങ്ങിയ ചെറുപയറിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഉപ്പിച്ചു വേവിച്ച ചെറുപയര്‍. ദഹനം എളുപ്പമാക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെങ്കില്‍ ഇവ മുളപ്പിച്ച് ഉപ്പിട്ടു വേവിച്ചു കഴിച്ചാല്‍ മതിയാകും. ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് മലബന്ധം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ ആരോഗ്യകരമായ ഈ ഭക്ഷണത്തിനു സാധിയ്ക്കും.ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാം. ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍, കിഡ്‌നി ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം സമ്പുഷ്ടമായ ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍. പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം സമ്പുഷ്ടമായ ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍. എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമം. കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ വരാന്‍ സാധ്യതയുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ . ഇത് ഒരു ശീലമാക്കിയാല്‍ മതി പ്രമേഹ. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണിത്. ഭക്ഷണ കാര്യത്തില്‍ ഏറെ അരുതുകളുള്ള പ്രമേഹ രോഗികള്‍ക്കു ധൈര്യമായി കഴിയ്ക്കാവുന്ന ഒന്ന്.

കുട്ടികള്‍ക്കു പുഴുങ്ങിയ ചെറുപയറില്‍ ലേശം ശര്‍ക്കര

കുട്ടികള്‍ക്കു പുഴുങ്ങിയ ചെറുപയറില്‍ ലേശം ശര്‍ക്കര

പ്രോട്ടീനും നാരുകളും അടങ്ങിയ ചെറുപയര്‍ ഉപ്പിട്ടു വേവിച്ചു ലേശം ദിവസവും കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. അതേ സമയം ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. കുട്ടികള്‍ക്കു പുഴുങ്ങിയ ചെറുപയറില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കൊടുക്കുന്നത് തൂക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രോട്ടീന്‍ കോശങ്ങളുടേയും മസിലുകളുടേയും വളര്‍ച്ചയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ഇതു മതിയാകും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി ലഭ്യമാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങിയത്. ഇതിലെ പോഷകങ്ങള്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകള്‍ തടയുന്നതിന് ഏറെ ഉത്തമമാണ്. പ്രതിരോധശേഷിയും ഊര്‍ജവും ശക്തിയുമല്ലാം ഒരുപോലെ ശരീരത്തിന് പ്രദാനം നല്‍കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ . പ്രതിരോധ ശേഷി വന്നാല്‍ തന്നെ പല രോഗങ്ങളും അകന്നു നില്‍ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ചെറുപയര്‍ പുഴുങ്ങിയത്. ഇതിലെ നാരുകളും മറ്റു പോഷക ഗുണങ്ങളും കുറഞ്ഞ കൊഴുപ്പുമെല്ലാം ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണിത്.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ഇതില്‍ വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ സമയത്തു സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയക്കുമെല്ലാം ഏറെ നല്ലതാണ്. ആര്‍ത്തവ വൈഷമ്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു പിടി ചെറുപയര്‍ ഉപ്പിട്ടു പുഴുങ്ങി കഴിച്ചാല്‍ മതിയാകും.

ഹീറ്റ് സ്‌ട്രോക്ക്

ഹീറ്റ് സ്‌ട്രോക്ക്

ഹീറ്റ് സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ തടയുവാന്‍ ഏറെ മികച്ച ഒന്നാണ് ചെറുപയര്‍. ഇതിലെ വിറ്റെക്‌സിന്‍, ഐസോവിറ്റെക്‌സിന്‍ എന്നീ ഘടകങ്ങള്‍ ഇതിന് ഏറെ പ്രയോജനം നല്‍കുന്നുണ്ട്.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഒന്നാണ് ചെറുപയര്‍. ഇതു കൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രക്തക്കുറവുള്ള കുട്ടികള്‍ക്കും ഇതു ശീലമാക്കിയാല്‍ ഏറെ പ്രയോജനങ്ങള്‍ ലഭിയ്ക്കും.

ഫോളേറ്റ്

ഫോളേറ്റ്

ഫോളേറ്റ് സമ്പുഷ്ടമായ ചെറുപയര്‍ ഗര്‍ഭകാലത്ത് ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. ഇത് എല്ലാ ഭക്ഷണങ്ങളിലും അടങ്ങിയിട്ടുമില്ല. ചീര, ചെറുപയര്‍ പോലുള്ളവ ഫോളേറ്റ് സമ്പുഷ്ടമാണ്.

English summary

Health Benefits Of Boiled Green Gram With Salt

Health Benefits Of Boiled Green Gram With Salt, Read more to know about,
X
Desktop Bottom Promotion