For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിന് പുഴുങ്ങിയ, കുരുമുളകിട്ട മുട്ട

പ്രാതലിന് പുഴുങ്ങിയ, കുരുമുളകിട്ട മുട്ട

|

ആരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണ വസ്തുക്കള്‍ പലതുമുണ്ട്. ആരോഗ്യത്തിന്റെ പ്രധാന അടിസ്ഥാനവും ഭക്ഷണം തന്നെയാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് വസ്തുത.

ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളില്‍ സമീകൃതാഹാരം, അതായത് എല്ലാം ഒത്തിണങ്ങിയ ആഹാരം വളരെ കുറവേയുളളൂ. ഇതിലൊന്നാണ് മുട്ട. പ്രോട്ടീന്റെയും കാല്‍സ്യത്തിന്റെയും പ്രധാന ഉറവിടമായ മുട്ട മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ചേര്‍ന്ന ഭക്ഷണ വസ്തുവുമാണ്.

മുട്ട പല രീതിയിലും കഴിയ്ക്കാം. പുഴുങ്ങിയും ഓംലറ്റായും കറിയായും ബുള്‍സൈ ആയുമെല്ലാം ഇതു കഴിയ്ക്കാവുന്നതേയുള്ളൂ.

ആഴ്ചയില്‍ നാലു മുട്ട വരെ കഴിയ്ക്കുന്നത് ആരോഗ്യകരമാണെന്നു വേണം, പറയാന്‍. പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്‍ത്തു പ്രാതലിന് കഴിയ്ക്കാം. ഇത് നല്ലൊരു ബ്രേക്ഫാസ്റ്റ് ആണ്. ഏതു സമയത്തു കഴിച്ചാലും ഗുണം ലഭിയ്ക്കുമെങ്കിലും പ്രാതലിന് കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

മുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും കലര്‍ന്ന മിശ്രിതം. തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായിരിയ്ക്കാന്‍ ഇത് സഹായിക്കും. മുട്ടയിലെ കൊളീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.എല്ലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണ് പുഴുങ്ങിയ മുട്ടയും കുരുമുളകും ചേര്‍ന്ന മിശ്രിതം.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

കാത്സ്യത്തിന്റെ അളവ്‌

കാത്സ്യത്തിന്റെ അളവ്‌

പ്രോട്ടീനുകള്‍ പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമാണ്‌. ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ മുട്ട പ്രദാനം ചെയ്യും. വിറ്റാമിന്‍ ഡി മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും.എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത്.

 തടി

തടി

ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും. പ്രത്യേകിച്ചിതു പ്രാതലിന് കഴിയ്ക്കുന്നത് ഗുണം ചെയ്യും. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌.ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുളള നല്ലൊരു പ്രതിവിധിയാണ് മുട്ട. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു.

സോഡിയം

സോഡിയം

സോഡിയം സമ്പുഷ്ടമാണ് മുട്ടവെള്ള. ഇതുകൊണ്ടുതന്നെ ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരവും. അത്‌ലെറ്റുകള്‍ക്ക് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌

പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌

മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പും പോളിസാച്ചുറേറ്റഡ്‌ കൊഴുപ്പുമാണ്‌ പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത്‌ മുട്ടയിലുള്ളത്‌ . ആരോഗ്യത്തിന് ഇവ ദോഷം വരുത്തുന്നുമില്ല. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്‌ങ്ങളുടെ തീവ്രത കുറയ്‌ക്കും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയില്‍ ലുട്ടെയ്‌ന്‍, സീക്‌സാന്തിന്‍ എന്നീ രണ്ട്‌ കാര്‍ട്ടെനോയ്‌ഡുകള്‍ അടങ്ങിയിട്ടുണ്ട്‌.

രക്തപ്രവാഹം

രക്തപ്രവാഹം

ഇത് രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബിപി നിയന്ത്രിയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുളള നല്ലൊരു പ്രതിവിധിയാണ് മുട്ടവെള്ള. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിയ്ക്കുന്നതാണ് ഒരു കാരണം. ഇതുവഴി വാസോഡയലേഷന്‍ എന്നൊരു അവസ്ഥയൊഴിവാകും. രക്തക്കുഴലുകള്‍ വികസിച്ച് കൂടുതല്‍ രക്തം എത്തുന്ന അവസ്ഥയാണിത്. ഇതുവഴി രക്തം കട്ട പിടിയ്ക്കാനുളള സാധ്യത വര്‍ദ്ധിയ്ക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തി ഈ അവസ്ഥ തടയാന്‍ മുട്ട സഹായിക്കും.ഹൃദയ ധമനികളുടെ ആരോഗ്യത്തിന് ചേര്‍ന്ന ഒന്നാണ് മുട്ട.

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മുട്ട ഏറെ നല്ലതാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ മസിലുകള്‍ രൂപപ്പെടുന്നതിനും രോമ വളര്‍ച്ചയ്ക്കും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. മുട്ട കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു.

അനീമിയ

അനീമിയ

അനീമിയ തടയാനുളള നല്ലൊരു വഴിയാണ് പുഴുങ്ങിയ, കുരുമുളകിട്ട മുട്ട. ഇതിലെ വൈറ്റമിന്‍ ബി12 ആണ് ഈ ഗുണം നല്‍കുന്നതും. ഇത് ആരോഗ്യത്തിന് ഏറെ സഹായകമായ ഒരു ഘടകവുമാണ്.

പ്രാതലിന് പുഴുങ്ങിയ, കുരുമുളകിട്ട മുട്ട

കരാറ്റനോയ്ഡുകള്‍, ല്യൂട്ടിന്‍ തുടങ്ങിയ ഘടകങ്ങള്‍ വാട്ടിയ മുട്ടയില്‍ ഏറും ഇതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് പ്രായക്കുറവു നല്‍കുകയും ചെയ്യും.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കാനുള്ള നല്ലൊരു വഴി പ്രാതലിന് മുട്ട കഴിയ്ക്കുന്നതാണ്. അസുഖങ്ങള്‍ ചെറുത്തു നില്‍ക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്ന്.

English summary

Health Benefits Of Boiled Egg For Breakfast

Health Benefits Of Boiled Egg For Breakfast, READ MORE TO KNOW ABOUT,
Story first published: Saturday, August 25, 2018, 0:42 [IST]
X
Desktop Bottom Promotion