For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുഴുങ്ങിയ മുട്ടക്കൊപ്പം നേന്ത്രപ്പഴം കഴിച്ചാല്‍

പ്രാതലിന് പുഴുങ്ങിയ നേന്ത്രപ്പഴവും മുട്ടയും കഴിച്ചാല്‍....

|

ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ് ഭക്ഷണം. അനാരോഗ്യം വരാനും ഭക്ഷണം കാരണമാകും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ഇത് അനാരോഗ്യം വിളിച്ചു വരുത്തും.

ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാല്‍ പ്രാതല്‍ തന്നെയെന്നു നിസംശയം പറയാം. കാരണം ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജം ശരീരം നേടിയെടുക്കുന്ന ഭക്ഷണം ഇതാണ്.

പ്രഭാത ഭക്ഷണം വെറുതേ എന്തെങ്കിലും കഴിച്ചാല്‍ പോരാ, ആരോഗ്യകരമായ എന്തെങ്കിലും കഴിയ്ക്കുക തന്നെ വേണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ഒന്ന്.

banana egg combo

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളെന്നു നിസംശയം പറയാവുന്നവയാണ് ഏത്തപ്പഴവും മുട്ടയും. ഏത്തപ്പഴമെന്ന് കേരളാ ബനാന എന്നറിയപ്പെടുന്ന നേന്ത്ര്പ്പഴം ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

മുട്ടയും സമീകൃതാഹാരമെന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാണ്. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണിത്.

ഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്രഫലം ഉറപ്പു നല്‍കും നാടന്‍ വയാഗ്ര

എന്നാല്‍ മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിയ്ക്കുന്നതു ദോഷമെന്ന രീതിയില്‍ വാര്‍ത്തകള്‍ ഇടയ്ക്കു വന്നിരുന്നു. ഇത് മരണം വരെ ക്ഷണിച്ചു വരുത്തുമെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. ഇതു വെറും ഭോഷ്‌കാണെന്നു മാത്രമല്ല, മുട്ടയും നേന്ത്രപ്പഴവും ഒരുമിച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുമെന്നതാണ് വാസ്തവം.

ഇവ രണ്ടും രാവിലെ പ്രാതലിനു കഴിച്ചാല്‍ ഏറ്റവും ഉത്തമമെന്നതാണ് വാസ്തവം.

ദിവസവും ഇവ

ദിവസവും ഇവ

ദിവസവും ഇവ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, സോഡിയം, പൊട്ടാസ്യം, വൈറ്റമിനുകള്‍ തുടങ്ങിയവ നല്‍കുന്നു. പ്രത്യേകിച്ചും പ്രാതലിന്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.നല്ല മൂഡു നല്‍കാന്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല മൂഡു നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നല്‍കുന്നത്.

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍

മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. അമിതമായ ഭക്ഷണം ഒഴിവാക്കി ശരീരത്തിന്റെ തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും.അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്.അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല കോമ്പിനേഷനാണ് മുട്ടയും നേന്ത്രപ്പഴവും. കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയാന്‍.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴവും പൊട്ടാസ്യം സമ്പുഷ്ടമാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.

കുട്ടികള്‍ക്കു വരെ

കുട്ടികള്‍ക്കു വരെ

കുട്ടികള്‍ക്കു വരെ കഴിയ്ക്കാന്‍ നല്‍കാന്‍ പറ്റിയ നല്ലൊരു പ്രാതലാണ് ഇത്. ഇതു കഴിച്ചാല്‍ ഉച്ച വരെ മറ്റൊന്നും കഴിച്ചില്ലെങ്കിലും വേണ്ടില്ല. ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളുമെല്ലാം ഇതില്‍ നിന്നും ലഭിയ്ക്കും. പ്രാതലിന് മുട്ടയും പുഴുങ്ങിയ പഴവുമാകുമ്പോള്‍ പിന്നെയൊന്നും വേണ്ടതില്ലെന്നര്‍ത്ഥം. നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്.

മുട്ടയും

മുട്ടയും

മുട്ടയും ഇതിലെ ആന്റിഓക്‌സിന്റ് ഗുണങ്ങളാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. നേന്ത്രപ്പഴത്തിലും ആന്റിഓക്‌സിന്റുകളുണ്ട്. ഇത് വൈറ്റമിന്‍ സിയുടെ രൂപത്തിലാണ്. എന്നാല്‍ പുഴുങ്ങാത്തതിലാണ് കൂടുതല്‍ എന്നു പറയണം.

വയറിന്റെ ആരോഗ്യത്തിന്,

വയറിന്റെ ആരോഗ്യത്തിന്,

വയറിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ചും അസിഡിറ്റി പ്രശ്‌നമെങ്കില്‍ മുട്ട-നേന്ത്രപ്പഴം കോമ്പോ ഏറ്റവും നല്ലതാണ്. നേന്ത്രപ്പഴം വയറ്റിലെ അസിഡിറ്റി കുറയ്ക്കും. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. മുട്ടയും വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഇതു നല്ലൊരു ഭക്ഷണമാണ്. പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഏത്തപ്പഴം പുഴുങ്ങി കഴിയ്ക്കാം. ഇതുപോലെ പച്ച ഏത്തക്കായ പുഴുങ്ങി കഴിയ്ക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്. ഇതുപോലെ കൊളസട്രോള്‍ ഏറെയുണ്ടെങ്കില്‍ മുട്ട മഞ്ഞ ഒഴിവാക്കാം. എന്നാല്‍ മുട്ട മഞ്ഞയിലെ കൊളസ്‌ട്രോള്‍ സ്ഥിരമായി കഴിച്ചാലേ ഇത്തരം രോഗികള്‍ക്കു പ്രശ്‌നമാകൂ.

മസിലുണ്ടാക്കാന്‍

മസിലുണ്ടാക്കാന്‍

മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.നേന്ത്രപ്പഴവും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട കോമ്പിനേഷനാണിത്. വര്‍ക്കൗട്ടിനു വേണ്ട എനര്‍ജിയും നല്‍കും.

 2019ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ

2019ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ

2019ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ2019ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ

English summary

Health Benefits Of Boiled Banana Egg Combo For Breakfast

Health Benefits Of Boiled Banana Egg Combo For Breakfast, Read more to know about,
X
Desktop Bottom Promotion