3 കുരുമുളക് ചവച്ചരച്ച് രാവിലെ, വയര്‍ പോകും

Posted By:
Subscribe to Boldsky

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒരു മസാലയാണ് കുരുമുളക്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഇതിന്റെ പേരില്‍ തന്നെയുണ്ട്, വിലയിലുള്ള പ്രധാന്യം. രുചിയ്ക്കപ്പുറം പല തരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കുരുമുളക്.

കുരുമുളകിലെ പെപ്പറൈന്‍ എന്ന വസ്തുവമാണ് കുരുമുളകിന് പ്രധാനമായും ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. സ്തനാര്‍ബുദം അടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇത് സഹായകമാകുന്നു.

ഇതില്‍ ധാരാളം വൈറ്റമിനുകളും മിനറലകളുമെല്ലാം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പലവിധ ഘടകങ്ങളും ഇതിലുണ്ട്.

വയറിന്റെ ആരോഗ്യത്തിനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും കുരുമുളക് ഏറെ നല്ലതാണ്.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം കുരുമുളക് ഏറെ നല്ലതാണ്. ചര്‍മകാന്തി വര്‍ദ്ധിപ്പിയ്ക്കാനും മുടിയിലെ താരന്‍ അകറ്റാനുമെല്ലാം കുരുമുളക് ഏറെ ഗുണം ചെയ്യും.

കുരുമുളകിന്റെ മറ്റൊരു ഗുണം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്. തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കുരുമുളക് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കുരുമുളക്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ചൂടുല്‍പാദിപ്പിച്ചു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനപ്രക്രിയ ശക്തിപ്പെടുത്തിയും തടി കുറയ്ക്കാന്‍ കുരുമുളകിന് കഴിയും. ഇതുവഴി തടിയും വയറുമെല്ലാം കുറയും.

തടിയും വയറും കുറയാന്‍ കുരുമുളക് എപ്രകാരം ഉപയോഗിയ്ക്കണമെന്നു നോക്കൂ, കുരുമുളക് ഉപയോഗിയ്ക്കുന്നതു കാരണമുള്ള മറ്റു ഗുണങ്ങളെക്കുറിച്ചറിയൂ,

ബ്ലാക് പെപ്പര്‍ ഓയില്‍

ബ്ലാക് പെപ്പര്‍ ഓയില്‍

ബ്ലാക് പെപ്പര്‍ ഓയില്‍ വാങ്ങാന്‍ ലഭിയ്ക്കും ഇത് വാങ്ങി ഇതിന്റെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.

തേന്‍

തേന്‍

കുരുമുളകിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുുന്നതും നല്ലതാണ്. കുരുമുളകിട്ടു തിളപ്പിയ്ക്കുമ്പോള്‍ അല്‍പം ഇഞ്ചിയും കൂടി ചതച്ചിട്ടു തിളപ്പിയ്ക്കണം. ഇതാണ് ശരീരത്തിന് ഗുണം നല്‍കുക.

ബ്ലാക് പെപ്പര്‍ ടീ

ബ്ലാക് പെപ്പര്‍ ടീ

ബ്ലാക് പെപ്പര്‍ ടീ തയ്യാറാക്കി കുടിയ്ക്കുന്നതും തടിയും വയറും കുറയാന്‍ ഏറെ നല്ലതാണ്. വെള്ളത്തില്‍ കുരുമുളകു പൊടി, ഇഞ്ചി, തുളസി. കറുവാപ്പട്ട എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക. ഈ വെള്ളം ഗ്രീന്‍ ടീയിലേയ്ക്കു ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ ഊറ്റിയെടുത്ത് തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവയെല്ലാം ചേര്‍ത്ത് കട്ടന്‍ ചായ തയ്യാറാക്കി കുടിയ്ക്കാം. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. രാവിലെ പ്രാതലിനു മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

കുരുമുളക്

കുരുമുളക്

രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ കുരുമുളക് കടിച്ചു ചവച്ചു തിന്നുന്നതും ഏറെ നല്ലതാണ്. ഇതും തടി കുറയുന്നതടക്കമുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.

കുരുമുളക്

കുരുമുളക്

വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ കുരുമുളക് പൊടിച്ചത് അര ടീസ്പൂണ്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു വെറും വയറ്റില്‍ കുടിയ്ക്കുന്നതും വയറും തടിയും കുറയാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പുരുക്കി കളയുന്നതിന് ഈ പാനീയം സഹായിക്കുമെന്നു മാത്രമല്ല, ശരീരത്തിലെ ടോക്‌സിനുകളും നീക്കും ചെയ്യും.

തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ്

അര കപ്പ് തണ്ണിമത്തന്‍ ജ്യൂസ്, അര കപ്പ് പൈനാപ്പിള്‍ ജ്യൂസ് , അര ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ പറ്റിയ വഴിയാണ്.

ഗ്യാസ്ട്രബിള്‍

ഗ്യാസ്ട്രബിള്‍

തടിയും വയറും കുറയ്ക്കുന്നതിനു പുറമേ മറ്റു പല ആരോഗ്യഗുണങ്ങളുംകുരുമുളകിനുണ്ട്കുരുമുളകിലെ കാര്‍മിനേറ്റീവ് ഘടകങ്ങള്‍ വായുക്ഷോഭത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇതോടൊപ്പം വയറ് വേദന ശമിപ്പിക്കാനും ഇതിനാവും. ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ചുവന്ന മുളക്പൊടിക്ക് പകരം കുരുമുളക് പൊടി ചേര്‍ക്കുക.

 പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍

പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് കുരുമുളക്. കുരുമുളകിന്‍റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്‍റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയര്‍പ്പും, മൂത്രവും വഴി പുറന്തള്ളാന്‍ ഇത് സഹായിക്കും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. ആഹാരം കഴിക്കുമ്പോള്‍ കുരുമുളക് പൊടി ഭക്ഷണത്തില്‍ വിതറുക. എന്നാല്‍ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കണം.

ചുമ

ചുമ

ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗ്ഗമാണ് കുരുമുളക്. കുരുമുളകിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. കുരുമുളകിന്‍റെ തീവ്രതയും, എരിവും കഫം നീക്കം ചെയ്യാനും സഹായിക്കും. രസത്തിലും, സൂപ്പിലും കുരുമുളക് പൊടി വിതറിയശേഷം ഉപയോഗിക്കാം. ഇത് പെട്ടന്ന് തന്നെ മൂക്കിലെ കഫം അയച്ച് ശ്വാസോഛാസം സുഗമമാക്കും.കുരുമുളകിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കോള്‍ഡും ചുമയുമെല്ലാം വരുന്നതു തടയുകയും ചെയ്യും. ശരീരത്തിന് പ്രതിരോധശേഷി നല്‍കിയാണ് ഇതു സാധിയ്ക്കുന്നത്.

കുരുമുളകിന്റെ ഉപയോഗം

കുരുമുളകിന്റെ ഉപയോഗം

കുരുമുളകിന്റെ ഉപയോഗം അമിതമാകാതെ സൂക്ഷിയ്ക്കുക. ഇതുപോലെ ഫ്രഷായി പൊടിച്ചെടുത്ത കുരുമുളകും ഉപയോഗിയ്ക്കുക.

Read more about: health body
English summary

Health Benefits Of Black Pepper To Reduce Belly Fat And Weight

Health Benefits Of Black Pepper To Reduce Belly Fat And Weight, read more to know about