Latest Updates
-
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും
വിറയൽ രോഗം ബാധിച്ചാൽ എങ്ങനെ നേരിടാം
ജീവിതത്തിൽ എന്നെങ്കിലും പാർക്കിൻസൺ എന്ന അസുഖത്തെക്കുറിച്ച് കേൾക്കാത്തവർ വിരളമാണ്. എന്തിനും ഏതിനും മനുഷ്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപകാരമായി വരുന്ന ശരീരാവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളേതായാലും അത് നിസാരവൽക്കരിക്കരുത്. ഇതൊക്കെ വെറും ടെൻഷൻ കൊണ്ട് തോന്നുന്നതാണെന്ന ബോധ്യം നിലനിൽക്കുന്നിടത്തോളം കാംല പ്രശ്നപരിഹാരത്തിനുള്ള അവസരങ്ങളാണ് നഷ്ടമാകുന്നതെന്ന് തിരിച്ചറിവ് ഉണ്ടാകണം.

പ്രായമായവരിൽ മാത്രമല്ല, പ്രായഭേദമന്യേ ബാധിക്കുന്ന രോഗമാണിത്. ഒരു കപ്പ് ചായയെടുക്കുമ്പോൾ, പേന നന്നായി പിടിക്കാൻ നോക്കുമ്പോഴൊക്കെ ഇത്തരത്തിൽ കൈവിറയൽ അനുഭവപ്പെട്ടാൽ കാര്യമാക്കേണ്ടതില്ല എന്നാലിത് തീവ്രമാകുമ്പോഴാണ് ഗുരുതരമാകുക.

കൈവിറയൽ എന്നാലെന്താണ്?
ആരെയെങ്കിലും കണ്ടാൽ , ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒക്കെ ആൾക്കാർക്ക് ഇത്തരത്തിൽ കൈവിറയൽ ഉണ്ടാകാറുണ്ട്. എന്നാൽ പേടി കൊണ്ട് മാത്രം വന്നതാണെന്ന് കരുതി ചികിത്സിക്കാതിരിക്കുമ്പോഴാണ് ഇവയൊക്കെ ഗുരുതരമാകുക.
കൈകൾക്ക് തുടർച്ചയായി വരു്ന്ന വിറയൽ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് ഈ അസുഖം ഗുരുതരമാകുക. മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങൾക്ക് വരുന്ന നാഡീവ്യവസ്തയ്ക്ക് വരുന്ന ചില അപചയത്തെ തുടർന്നാണിത് സംഭവിക്കുന്നത്.
ചിലപ്പോൾ പാർശ്വഫലങ്ങളുള്ള ചില മരുന്നുകളുടെ ഉപയൊഗത്തെ തുടർന്നും ദീർഘകാലത്തേയ്ക്ക് ഈ രോഗം വരാറുണ്ട്. ഈ രോഗം ബാധിച്ച് കഴിഞ്ഞാൽ ഇടവേളകളില്ലാതെ ഈ രോഗം വന്നുകൊണ്ടിരിക്കും , വിശ്രമവേളകളിലടക്കം വിറയൽ നിർത്താതെ വരും. ടെൻഷൻ അധികരിക്കുമ്പോഴെല്ലാം ഇത്തരക്കാർക്ക് അസുഖം വളരെ കൂടു്നനതായി കണ്ട് വരാറുണ്ട്. ചലനങ്ങളിലെ ചടുലത നഷ്ട്ടപ്പെടുന്നത് പതിവാണ്. അതിനാൽ സാധാരണ കാര്യങ്ങൾ ചെയ്യുവാൻ പോലും ഇത്തരക്കാർ പാടുപെടും.

പാർക്കിൻസൺ രോഗം ബാധിച്ചർക്ക് വീട്ടിൽതന്നെ ചെയ്യാവുന്ന മാർഗങ്ങൾ
ലാവെൻഡർ ഒായിൽ എല്ലായ്പ്പോഴും കരുതുക എന്നത് വളരെ നല്ല മാർഗമാണ്. വെള്ളവുമായി ഏതാനും തുള്ളി ലാവെൻഡർ യോജിപ്പിച്ച് ഇൻഹേലിങ് നടത്തുന്നത് വഴി ഒട്ടേറെ മാറ്റങ്ങളുണ്ടാകുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ഇത്തരത്തിൽ ഒാരോ ദിനവും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഇൻഹേലിംങ് നടത്തുന്നത് നാഡീ സംബന്ധമായ രോഗങ്ങളെ കുറക്കാൻ അത്യുത്തമമാണ്. ലാവെൻഡറിന്റെ ഗുണത്താൽ മനോസംഘർഷം, അമിതമായ ഉത്ഖണ്ഡ, അമിത ആകാംക്ഷ, എന്നിവയെയെല്ലാം പടിക്ക് പുറത്താക്കുന്നു. ഇത്തരത്തിൽ ശരീരത്തിൽ അത്ഭുതകരമായ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുവാൻ ലാവെൻഡർ ഉപയോഗിക്കുന്നത് വഴി കഴിയുന്നു.
ഇതേപോലെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ചമോമിൽ ഒായിൽ. ലാവെൻഡർ പോലെ ഒട്ടേറെ ഗുണങ്ങളുള്ളതണ് ഇതും. മാനസിഛ സംഘർഷത്തെ ലഘൂകരിച്ച് നിങ്ങളെ ഊർജസ്വലരാക്കി തീർക്കും. ഇത്തരത്തിലൊന്നും അല്ലാതെ വിറ്റാമിന്റെ കുറവ് മൂലം വരുന്ന വിറയലും സധാരണമാണ്. ശരീരത്തിന് ആവശ്യത്തിനുള്ള വിറ്റാമിൻസ് ലഭിക്കാത്തതു മൂലം ഈ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടു്നനതാണ് ഭൂരിഭാഗവും.
വിറ്റാമിൻ b 12 ന്റെ അഭാവമാണ് ഇതിൽ പ്രധാനമായുള്ളത്. നാഡീ വ്യൂഹങ്ങളുടെ സുഗമമായ പ്രവർത്നത്തിന് സഹായകരമാകുന്ന ഈ വിറ്റാമിന്റെ അപര്യാപ്തത നമ്മുടെശരീരത്തെയും, പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. വിറ്റാമിൻ b 1 ന്റെ അഭാവവും വിറയലിന് കാരണമായി തീരുന്നുണ്ട്.

വിറ്റാമിന്റെ അപര്യാപ്തത
പോഷകസമ്പുഷ്ടമായ ആഹാരത്തിലൂടെ ഈ വിറയൽ രോഗത്തെ ഒരു പരിധി വരെ അകറ്റി നിർത്താവുന്നതാണ്. ചീസ്, പാൽ ഉത്പന്നങ്ങൾ, ഇലക്കറികൾ, സൂര്യകാന്തി പുഷ്പത്തിന്റെ വിത്ത് ഉപയോഗിക്കുന്നതു വഴിയൊക്കെ ഈ വിറ്റാമിന്റെ അപര്യാപ്തത നികത്തപ്പെടും. ന്നനിത്യേന ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. വിറ്റാമിനുകളും, മറ്റ് പോഷകങ്ങളും നിറഞ്ഞ സമ്പുഷ്ടമായ ആഹാരരീതി പിന്തുടരുക എന്നത് അതീവ പ്രാധാന്യമർഹിക്കുന്നു. വിശക്കുമ്പോളെന്തും കഴിക്കുന്ന രീത ിമാറ്റി നിർത്തി ആരോഗ്യകരമായ ആഹാരരീതി തുടരാൻ പറയുന്നത് അതിനാലാണ്.
കൊളസ്ട്രോൾ അഘകരിക്കും, ശരീരത്തിന് ഹാനികരം എന്നെല്ലാം പറഞ്ഞ് നമ്മൾ മാറ്റി നിർത്തുന്നതിൽ മുൻപന്തിയിലുള്ള , നമ്മുടെ നാടുകളിൽ സുലഭമായി കിട്ടുന്ന വെളിച്ചെണ്ണ ഏറ്റവും നല്ല മരുന്നാണ്. വിർജിൻകോക്കനട്ട് ഒായിൽ ആഹാരത്തിൽ ദിനവും ഉൾപ്പെടുത്തുന്നത് വഴി വിറയൽ രോഗം ബാധിച്ചവർക്ക് അവരുടെ രോഗ ശമനത്തിനായി ഇീ എണ്ണ ഉപയോഗിക്കാം. ആഹാരത്തിൽ ഉൾപ്പെടുത്തിയോ, അതുമല്ലെങ്കിൽ ഒാരോ ടീസ്പൂൺ വീതമോ ഇത് കഴിക്കാവുന്നതാണ്. നിത്യേനയുള്ള ഉപയോഗം വഴി കാര്യമായ മാറ്റം ഇീ അസുഖം ബാധിച്ചവരിൽ കാണുവാൻ കഴിയും.
ഏറെ ലഭ്യതയുള്ള എന്നാൽനാം കാര്യമായ ശ്രദ്ധ കൊടുക്കാത്ത വെളിച്ചെണ്ണ പോലും ഇത്തരം രോഗങ്ങൾക്കുള്ള നല്ല മരുന്നാണ്. ആദ്യമാദ്യം ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം പ്രകടമാകുന്ന വിറയൽ ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തുന്നു. ശരീരത്തിന്റെ തുലനാവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുന്നതിനാൽ ഇരിക്കുന്നതിനും, നടക്കുന്നതിനുമെല്ലാം രോഗി വല്ലാത ബുദ്ധിമുട്ടും. ഈരോഗത്തിന്റെ നാലാംഘട്ടം അധവാ അവസാന ഘട്ടത്തിലെത്തുമ്പോൾ രോഗിക്ക് എല്ലാ കാര്യങ്ങൾക്കും പരസഹായം വേണ്ടി വരുന്നു. ഇരിക്കുന്നതിനും നടക്കുന്നതിനും എല്ലാം ഇത്തരത്തിൽ മറ്റൊരാളുടെ സഹായം തേടേണ്ടി വരും.

മറവി രോഗം
പാർക്കിൻസൺ രോഗം തീവ്രമാകുന്തോറും ഇതിന്റെ പ്രത്യാഘാതമെന്നോണം മറവിരോഗവും, ചിലരിൽ അപൂർവ്വമായെങ്കിലും പെരുമാറ്റ വൈകല്യങ്ങളും കാണപ്പെടും ..പാർക്കിൻസൺ രോഗത്തിന്റെ അനുബന്ധമായി വരുന്ന മറവി രോഗം എല്ലാവരിലും തന്നെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ അപൂർവ്വമായെങ്കിലും ചിലരിൽ മറവി രോഗവും തീവ്രമാകാരുണ്ട്. വീഴ്ച്ചയാണ് പാർക്കിൻസൺ രോഗികൾ നേരിടുന്ന മറ്റ് പ്രധാന പ്രശ്നഹ്ങളിലൊന്ന് ശരീരത്തിന്റെ ബാലൻസ് നഷ്ടപെടുന്നതിുട്ടനാൽ കൈകലുകൾ ഉറപ്പിച്ച് വയ്ക്കാനാകാതെ മറിഞ്ഞ് വീഴും. പ്രാഥമികാവശ്യങ്ങൽക് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു ..
പാർക്കിൻസൺ രോഗത്തിന്റെ ഭാഗമായി ചിലരിൽ ഭാഷ കൈകര്യം ചെയ്യുന്നതിനുള്ള കാലതാമസം, ആശയവിമയത്തിനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ സർവ്വ സാധാരണമാണ് . ഇതെല്ലാം ചിലരോഗികളിൽ അങ്ങേയറ്റം തീവ്രമാകാറുമുണ്ട്. വികാരങ്ങൾ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള കഴിവ് ഇത്തരം രോഗം ബാധിച്ചവരിൽ പലർക്കും നഷ്ട്ടമാകാറുണ്ട്. പാർക്കിൻസൺ രോഗം ബാധിച്ചവരിൽ ഈ അവസ്ഥകളെല്ലലാം ഏറിയും കുറഞ്ഞുമിരിക്കും .
എല്ലാക്കാലത്തും പരിപൂർണ്ണമായി മാറ്റിയെടുക്കാനാകുന്ന രോഗങ്ങളിൽ പാർക്കിൻസൺ രോഗം കടന്നുവരാറില്ല, പകരം ചിട്ടയോടെയുള്ള ആഹാരക്രമവും, ചികിത്സയോടെയും ഒരു പരിധി വരെ ഈ രോഗത്തിന്റെ തീവ്രത കുറക്കാനാകും. ലാവെൻഡർ ഒായിൽ പോലുള്ളവ കൃത്യമായി ഉപയോഗിച്ച് ഒരു പരിധിവരെ രോഗ ശമനത്തിന്റെ കാഠിന്യം കുറക്കാനാകും.



Click it and Unblock the Notifications











