ഇഞ്ചിയുംഎള്ളും, 10 ദിവസത്തില്‍ വയര്‍ പോകും

Posted By:
Subscribe to Boldsky

ഇഞ്ചിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന കൂട്ട് എന്നതിനേക്കാള്‍ കൂടുതല്‍ ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്.

ഇഞ്ചിയിലെ ജിഞ്ചറോള്‍ പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല മരുന്നാണിത്. ശരീരത്തിന് പ്രതിരോധശേഷിയും വയറിന് ആരോഗ്യവുമെല്ലാം നല്‍കുന്ന ഒന്നാണിത്.

ഇഞ്ചിയില്‍ അമിനോ ആസിഡുകള്‍, മഗ്നീഷ്യം, അയേണ്‍, കാല്‍സ്യം, ഒമേഗ 3, ഒമേഗ 6 തുടങ്ങിയ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

അസുഖങ്ങളേക്കാള്‍ തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചി. ഇതു പല രീതിയിലും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുമാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ദഹനപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് ഇഞ്ചി ഏറെ നല്ലതുമാണ്. ഇതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചി പ്രത്യേക വഴികളിലുപയോഗിയ്ക്കുന്നതാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഏതെല്ലാം വിധത്തിലാണ് ഇഞ്ചി തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി

ഇഞ്ചി, തേന്‍ , കറുവാപ്പട്ട, തുളസി എന്നിവ കലര്‍ത്തിയ മിശ്രിതം ഇതിന് ഏറെ നല്ലതാണ്. ഒരു കഷ്ണം ഇഞ്ചി ചതച്ചത്, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 10 തുളസിയില എന്നിവ ഒരുമിച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് 1 ടീസ്പൂണ്‍ തേനൊഴിച്ചു കുടിയ്ക്കുക. ഇത് ദിവസവും ചെയ്യുന്നതു ഗുണം ചെയ്യും.

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും

ഇഞ്ചി ചതച്ചതും ചുവന്ന മുളകു ചതച്ചതും കുരുമുളുകും ചേര്‍ത്തു ചൂടുവെളളവും ചേര്‍ത്ത് അര സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കുക. ഇതും ഗുണം ചെയ്യും.

 ഇഞ്ചി

ഇഞ്ചി

അര സ്പൂണ്‍ ഇഞ്ചി ചതച്ചതു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്.

ഇഞ്ചിയും കറുവാപ്പട്ടയും

ഇഞ്ചിയും കറുവാപ്പട്ടയും

ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്തു തിളപ്പിച്ച വെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്തിളക്കി ദിവസവും രണ്ടുമൂന്നു തവണയായി കുടിയ്ക്കുക. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചിയും നാരങ്ങാനീരും

ഇഞ്ചിയും നാരങ്ങാനീരും

ഇഞ്ചിയും നാരങ്ങാനീരും കലര്‍ന്ന മിശ്രിതവും ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ഇഞ്ചി ചതച്ചതും 2 ടീസ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി കഴിയ്ക്കുക. ഇതും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയിലും

ഒലീവ് ഓയിലും

അര ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റും അര ടീസ്പൂണ്‍ ഒലീവ് ഓയിലും 1 ടീസ്പൂണ്‍ തേനും കലര്‍ത്തി കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇതും തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

ഇഞ്ചിയും കുതിര്‍ത്ത എളളും

ഇഞ്ചിയും കുതിര്‍ത്ത എളളും

ഇഞ്ചിയും കുതിര്‍ത്ത എളളും ചേര്‍ത്തരച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ചോറില്‍ ചേര്‍ത്തു വേണമെങ്കില്‍ കഴിയ്ക്കാം.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

English summary

Ginger Remedies To Reduce Belly Fat

Ginger Remedies To Reduce Belly Fat, read more to know about