For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‌ വെളുത്തുള്ളി ചികിത്സ

യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ അടുക്കളയിലെ ഒരല്ലി വെളുത്തുള്ളി മതിയാകും

By Archana V
|

യോനിയില്‍ നിന്നും ദുര്‍ഗന്ധത്തോടു കൂടി വെളുത്ത സ്രവം വരികയും ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്യുന്നത്‌ യീസ്റ്റ്‌ ഇന്‍ഫക്ഷന്റെ ലക്ഷണങ്ങളാണ്‌.ശാരീരികമായ അസ്വസ്ഥത മാത്രമല്ല ഇത്‌ നല്‍കുന്നത്‌ പൊതു ഇടങ്ങളില്‍ ലജ്ജിതരാകുന്നതിലേക്കും ഇത്‌ നയിക്കും.

yeast

എന്നാല്‍ ഒരു വെളുത്തുള്ളി അല്ലി ഉണ്ടെങ്കില്‍ ഈ അവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ കഴിയും. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ? യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ വെളുത്തുള്ളി വളരെ മികച്ചതാണ്‌ . ഇത്‌ എങ്ങനെ എന്ന്‌ നോക്കാം

yeast

യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‌ വെളുത്തുള്ളി നല്ലതാണോ?

ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളില്‍ ഒന്നാണ്‌ വെളുത്തുള്ളി. വെളുത്തുള്ളിയുടെ കൂടുതല്‍ ഔഷധ ഗുണങ്ങള്‍ കണ്ടെത്തുന്നതിന്‌ വേണ്ടി നിരന്തരമായി പഠനങ്ങള്‍ നടത്തുന്നുണ്ട്‌. ഇതിലടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന സംയുക്തമാണ്‌ ഈ ഗുണങ്ങള്‍ക്കെല്ലാം പിന്നില്‍. ഭക്ഷണങ്ങള്‍ക്ക്‌ നല്ല ഗന്ധം നല്‍കുക മാത്രമല്ല ബാക്ടീരിയ, വൈറസ്‌, ഫംഗസ്‌ എന്നിവയെ ചെറുക്കാനും എല്ലിസിന്റെ ഗുണങ്ങള്‍ സഹായിക്കും. അണുക്കളെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ ശേഷി യീസ്‌ററ്‌ ഇന്‍ഫക്ഷന്‍ ചികിത്സിക്കുന്നതിന്‌ ഫലപ്രദമാണ്‌.

yeast

യീസ്റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം?

യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കുന്നതിന്‌ യോനിയില്‍ തിരുകി വയ്‌ക്കുന്ന മരുന്നായി വെളുത്തുള്ളി ഉപയോഗിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദം.

വേണ്ട സാധനങ്ങള്‍

*ഒരു അല്ലി വെളുത്തുള്ളി

*ഒരു നൂല്‌

ചെയ്യേണ്ട രീതി

വെളുത്തുള്ളി എടുത്ത്‌ അതിന്റെ തൊലി കളയുക. ഒരു വെളുത്തുള്ളി അല്ലി എടുത്ത്‌ രണ്ടായി മുറിക്കുക ഒരു പകുതിയിലൂടെ ഒരു നൂല്‌ കോര്‍ക്കുക. ഉപയോഗത്തിന്‌ ശേഷം യോനിയില്‍ നിന്നും വെളുത്തുള്ളി എളുപ്പം നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന്‌ മുമ്പ്‌ ഈ വെളുത്തുള്ളി അല്ലി യോനിയില്‍ തിരുകി വയ്‌ക്കുക.

അടുത്ത ദിവസം രാവിലെ ഇത്‌ സ്വയം പുറത്ത്‌ വരാന്‍ കാത്തിരിക്കുക. അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ വെളുത്തുള്ളിയില്‍ കോര്‍ത്തിരുന്ന നൂലില്‍ പതുക്കെ വലിക്കുക. പോറലോ, മുറിവോ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇതിന്‌ പുറമെ കുറച്ച്‌ വെളുത്തുള്ളി ചവച്ച്‌ കഴിക്കുന്നതും ആഹാരത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും.

yeast

എത്ര തവണ ചെയ്യണം

*ഒന്ന്‌ അല്ലെങ്കില്‍ രണ്ട്‌ രാത്രികളില്‍ ചെയ്യുക.

എങ്ങനെയാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌ ?

*യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ മാറാന്‍ വെളുത്തുള്ളി വളരെ ഫലപ്രദമാണ്‌. ഇതിലടങ്ങിയിരിക്കുന്ന അല്ലിസിന്റെ സൂഷ്‌മാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‍ ചികിത്സിക്കുന്നതിന്‌ വെളുത്തുള്ളിയും തൈമെ അടങ്ങിയിട്ടുള്ള യോനീ ക്രീമുകളും കോട്രിമാസോള്‍ ക്രീമുകളേക്കാള്‍ ഫലപ്രദമാണെന്ന്‌ ഇറാനിയന്‍ ജേണല്‍ ഓഫ്‌ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. യീസ്റ്റ്‌ ഇന്‍ഫക്ഷന്‌ പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗം വളരെ ഫലപ്രദമാണെങ്കിലും താഴെ പറയുന്ന ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

yeast

എന്തെല്ലാമാണ്‌ പാര്‍ശ്വഫലങ്ങള്‍


. യോനിക്കുള്ളില്‍ പുകച്ചില്‍

. ചൊറിച്ചില്‍

. വേദനയും മറ്റ്‌ അസ്വസ്ഥതകളും


യീസ്റ്റ്‌ ഇന്‍ഫക്ഷന്‍ ഭേദമാക്കാന്‍ വെളുത്തുള്ളി എത്ര നാള്‍ എടുക്കും ?

ഒറ്റ രാത്രി കൊണ്ട്‌ തന്നെ ഈ ചികിത്സയ്‌ക്ക്‌ ഫലം ലഭിക്കും. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എങ്കില്‍ ഒരു രാത്രി കൂടി ഇത്‌ തുടരാം. ഇങ്ങനെ ചെയ്യുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

yeast

മുന്‍കരുതല്‍:

വെളുത്തുള്ളിയോട്‌ അലര്‍ജി,രക്തസ്രാവത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടെങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന്‌ കഴിക്കുന്നുണ്ടെങ്കിലും എച്ച്‌ ഐവി/എയ്‌ഡ്‌സ്‌ ചികിത്സയിലാണെങ്കിലും ഈ ചികിത്സാ മാര്‍ഗം ഉപേക്ഷിക്കുക.

വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ പല സ്‌ത്രീകള്‍ക്കും യോനിയിലെ യീസ്‌റ്റ്‌ ഇന്‍ഫക്ഷന്‌ ആശ്വാസം ലഭിക്കുന്നതായാണ്‌ കാണുന്നത്‌. എന്നാല്‍ പലരിലും പല അളവിലാണ്‌ ഫലം പ്രകടമാകുന്നത്‌. ആവശ്യമെങ്കില്‍ ഈ രീതി പരീക്ഷിച്ച്‌ നോക്കാവുന്നതാണ്‌.

English summary

Garlic to Cure Yeast Infection

Vaginal yeast infection is a common problem, especially among women, but treatment is available to relieve symptoms and remove infection.The garlic which we use to add taste toour food an be also used as a medicine for vaginal yeast infection.
Story first published: Friday, March 30, 2018, 13:50 [IST]
X
Desktop Bottom Promotion