For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറൊതുക്കാന്‍ വറുത്ത ജീരക വിദ്യ

വയറൊതുക്കാന്‍ വറുത്ത ജീരക വിദ്യ

|

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ പെടാപ്പടു പെടുന്നവരാണ് മിക്കവാറും പേര്‍. തടിയില്ലാത്തവര്‍ക്കു പോലും വയര്‍ ഒരു പ്രധാന പ്രശ്‌നമാകും.

വയറും തടിയുമെല്ലാം കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണം മുതല്‍ പാരമ്പര്യം വരെ ഇതിനുള്ള കാരണങ്ങളാണ്. ചിലതെങ്കിലും നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയുന്ന കാര്യങ്ങളുമാണ്.

ദീപാവലിയ്ക്ക് ഈ ചിട്ടയെങ്കില്‍ ധനവും ഐശ്വര്യവുംദീപാവലിയ്ക്ക് ഈ ചിട്ടയെങ്കില്‍ ധനവും ഐശ്വര്യവും

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ മരുന്നുകളുടേയും കൃത്രിമ മാര്‍ഗങ്ങളുടേയും പുറകേ പോകാതെ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ പലതും എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയും നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്ക്കുന്നതുമാണ്.

ഈ ദിനത്തില്‍ പിറന്നാളെങ്കില്‍ ധനലാഭം ഫലംഈ ദിനത്തില്‍ പിറന്നാളെങ്കില്‍ ധനലാഭം ഫലം

പൊതുവേ നാം ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്ന ജീരകം തടിയും വയറും കുറയ്ക്കാന്‍ സഹായകമായ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ചെറുതാണെങ്കിലും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഇത് ഏറെ നല്ലതു തന്നെയാണ്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും മറ്റും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി തടിയും വയറുമെല്ലാം കുറയ്ക്കും.

ജീരകം പ്രത്യേക രീതിയില്‍ തയ്യാറാക്കി കഴിയ്ക്കുന്നത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കും. ഇത് അല്‍പകാലം അടുപ്പിച്ചു ചെയ്യുകയും വേണം.

ജീരകവും ചെറുനാരങ്ങയും

ജീരകവും ചെറുനാരങ്ങയും

ജീരകവും ചെറുനാരങ്ങയും ഉപയോഗിച്ചാണ് പ്രധാനപ്പെട്ട ഒരു ചേരുവയുണ്ടാക്കുന്നത്. ജീരകം പോലെ നാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി നല്‍കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പുരുക്കാന്‍ ഇത് സഹായിക്കും. കൊഴുപ്പും ടോക്‌സിനുകളും നീക്കാനും നാരങ്ങ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

 നാരങ്ങ

നാരങ്ങ

1 ടേബിള്‍ സ്പൂണ്‍ ജീരകം ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഇത് ചെറുതീയില്‍ തിളച്ച് ഒരു ഗ്ലാസ് വെള്ളമായി കുറയണം. ഇത് വാങ്ങിവച്ച് ഇളംചൂടാകുമ്പോള്‍ അര മുറി നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കുന്ന ഒന്നാണ്. അടുപ്പിച്ചു കുടിച്ചാല്‍ വയറും തടിയുമെല്ലാം കുറയുകയും ചെയ്യും. ഇതില്‍ ചേര്‍ക്കുന്ന തേനും തടിയും വയറും കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ്. മിതമായ അളവില്‍ ഉപയോഗിച്ചാല്‍ തടി കുറയ്ക്കുന്ന ഒന്നാണ് ഇത്.

ജീരക വെള്ളവും കറിവേപ്പിലയും

ജീരക വെള്ളവും കറിവേപ്പിലയും

ജീരക വെള്ളവും കറിവേപ്പിലയും കലര്‍ന്ന മിശ്രിതവും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കറിവേപ്പില കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്. ഇതുപോലെ തടിയും വയറും കുറയ്ക്കാനും ഇത് ഏറെ ഗുണം ചെയ്യുന്ന പാനീയമാണ്. ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകമിട്ട് ഒരു പിടി കറിവേപ്പിലയും ഇട്ടു തിളപ്പിച്ച് ഊറ്റിയെടുക്കാം. ഇതില്‍ വേണമെങ്കില്‍ നാരങ്ങയും തേനും കലര്‍ത്തുകയുമാകാം. അടുപ്പിച്ചു കുടിയ്ക്കുക.

ജീരകവും തൈരും

ജീരകവും തൈരും

ജീരകവും തൈരും കലര്‍ന്ന കോമ്പിനേഷനാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. കൊഴുപ്പു കുറഞ്ഞ തൈരാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത് തൈരില്‍ കലര്‍ത്തി കഴിയ്ക്കാം.

ജീരകം വറുത്തു പൊടിച്ച് ഇത് തേനില്‍ കലര്‍ത്തി

ജീരകം വറുത്തു പൊടിച്ച് ഇത് തേനില്‍ കലര്‍ത്തി

ജീരകം വറുത്തു പൊടിച്ച് ഇത് തേനില്‍ കലര്‍ത്തി കഴിയ്ക്കാം. ഇതും തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി തന്നെയാണ്. ജീരകവും തേനും ഒരുപോലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന വസ്തുക്കളാണ്. ഒരു ടീസ്പൂണ്‍ വീതം ജീരകപ്പൊടിയും തേനും കലര്‍ത്തി വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജീരകം, ഇഞ്ചി

ജീരകം, ഇഞ്ചി

ജീരകം, ഇഞ്ചി എന്നിവ കലര്‍ത്തിയും തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ 1 ടീസ്പൂണ്‍ ജീരകപ്പൊടി, 2 ടീസ്പൂണ്‍ ഇഞ്ചിനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് പ്രാതലിനു ശേഷം കുടിയ്ക്കാം. ഇഞ്ചിയും തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്തും, ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തും, ചൂടുല്‍പാദിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഇതെല്ലാം തന്നെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ജീരകം. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ ഇതേറെ സഹായകമാണ്. ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളി ഹൃദയാരോഗ്യം നല്‍കുന്ന ഒന്നാണിത്. ഇതു പോലെ തന്നെ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണിത്.

വയറിന്റെ ആരോഗ്യത്തിനു മികച്ചതാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ചതാണ്

വയറിന്റെ ആരോഗ്യത്തിനു മികച്ചതാണ് ജീരകം. ദഹന പ്രശ്‌നങ്ങള്‍, മനംപിരട്ടല്‍ എന്നിവയ്ക്കും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ഉത്തമ ഔഷധം. ഭക്ഷണം പെട്ടെന്നു ദഹിയ്ക്കാന്‍ സഹായിക്കും.

അയേണ്‍

അയേണ്‍

അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം നല്‍കുന്ന ഒന്നാണ് ജീരകം.

ഈ നക്ഷത്രക്കാര്‍ നല്ല ഭര്‍ത്താക്കന്മാര്‍

ഈ നക്ഷത്രക്കാര്‍ നല്ല ഭര്‍ത്താക്കന്മാര്‍

ഈ നക്ഷത്രക്കാര്‍ നല്ല ഭര്‍ത്താക്കന്മാര്‍ഈ നക്ഷത്രക്കാര്‍ നല്ല ഭര്‍ത്താക്കന്മാര്‍

Read more about: belly fat health weight loss
English summary

Fried Cumin Seeds To Reduce Weight And Belly Fat

Fried Cumin Seeds To Reduce Weight And Belly Fat, Read more to know about,
X
Desktop Bottom Promotion