വയറ്റിലെ ഗ്യാസിനെ പെട്ടെന്ന് കളയും ഒറ്റമൂലി

Posted By:
Subscribe to Boldsky

വ്യത്യസ്ത രുചികള്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇഷ്ടമെന്ന് കരുതി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നു. പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കൃത്യമായ ദഹനം ലഭിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യത്തിന് വെല്ലുവിളിയാവുന്നുണ്ട്. പിന്നീട് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മളില്‍ പലരും എത്തുന്നു. പിന്നീട് എന്ത് കഴിച്ചാലും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് നമ്മള്‍ വലയുന്ന അവസ്ഥയിലേക്ക് എത്തുന്നു.

എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം. വയറ്റിലെ ആസിഡിന്റെ ഉത്പാദനം നമുക്ക് കുറക്കാനാവും. ഇതിലൂടെ പല തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഭക്ഷണം തന്നെയാണ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗം. ഭക്ഷണശേഷം നിങ്ങളില്‍ വയറ്റില്‍ ആസിഡ് കൂടുതലാവുന്ന അവസ്ഥ അനുഭവിക്കാറുണ്ടോ? എന്നാല്‍ അതിന് ഭക്ഷണത്തിലൂടെ തന്നെ നമുക്ക് പരിഹാരം കണ്ടെത്താം. ഒരു പരിധി വരെ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ വയറ്റിലെ ആസിഡ് സഹായിക്കുന്നു. എന്നാല്‍ ഇത് കൂടുതലാവുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

കിഡ്‌നി സ്‌റ്റോണ്‍ പെട്ടെന്നലിയിക്കാന്‍

എന്നാല്‍ വയറ്റിലെ ആസിഡിനെ കുറക്കാനും ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഭക്ഷണത്തിലൂടെ തന്നെ സാധിക്കുന്നു. താഴെ പറയുന്ന പത്ത് ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാം. ഇനി പറയുന്ന ഭക്ഷണങ്ങള്‍ കൃത്യമായി കഴിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി അത് വയറ്റിലെ ആസിഡിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് അവ എന്ന് നോക്കാം.

 പാല്‍

പാല്‍

പാലില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലുള്ള ആല്‍ക്കലൈന്‍ മിനറല്‍സ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. വയറ്റിലെ ആസിഡ് കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാല്‍. അതുകൊണ്ട് തന്നെ ഭക്ഷണ ശേഷം കിടക്കാന്‍ പോവുമ്പോള്‍ അല്‍പം പാല്‍ കുടിച്ച് കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

വയറ്റിലെ ആസിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച നില്‍ക്കുന്ന ഒന്നാണ് ഹെര്‍ബല്‍ ടീ. ഇത് നിങ്ങളുടെ കുടലിനെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ആസിഡ് ഉത്പാദനം കുറക്കുകയും ചെയ്യുന്നു. ഓരോ സിപ് ആയി ഹെര്‍ബല്‍ ടീ ശീലമാക്കി നോക്കൂ ഇത് ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നു.

ഇഞ്ചി നാരങ്ങ

ഇഞ്ചി നാരങ്ങ

ഏത് ദഹന പ്രശ്‌നത്തിന്റേയും അവസാന വാക്ക് ഇഞ്ചിയാണ്. ഇഞ്ചിയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നത് ഇത്തരത്തില്‍ ദഹനസംബന്ധമായി ഉണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഒരു കഷ്ണം ഇഞ്ചി ചവക്കുന്നതും ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് വയറ്റിലെ അസിഡിറ്റി കുറക്കുന്നു. ഇതിലുള്ള ആസിഡ് ശരീരത്തിലെ അസിഡിറ്റി കുറക്കുകയും എന്‍സൈമുകളെ ദഹനത്തിന് സഹായിക്കുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്യുന്നു.

 ഗ്രീന്‍ സ്മൂത്തികള്‍

ഗ്രീന്‍ സ്മൂത്തികള്‍

പല തരത്തിലുള്ള സ്മൂത്തികള്‍ ഉണ്ട്. ഇരുണ്ട നിറമുള്ള പച്ചക്കറികള്‍ കൊണ്ട് സ്മൂത്തി തയ്യാറാക്കി കുടിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ദഹനസംബന്ധമായ ഏത് പ്രശ്‌നത്തേയും ഞൊടിയിട കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനം കൃത്യമായി നടക്കാനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഏത് ആരോഗ്യ സംബന്ധമായ പ്രശ്‌നത്തിനും പരിഹാരം കാണുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് എന്ന ധാന്യം വയറ്റിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല പല വിധത്തില്‍ വയറിനെ ബാധിക്കുന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നതിനും വയറ്റിലെ ആസിഡ് ഉത്പാദനം കുറക്കുന്നതിനും സഹായിക്കുന്നു. ദിവസവും കറ്റാര്‍വാഴ നീര് അല്‍പം കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

സാലഡ്

സാലഡ്

പച്ചക്കറികള്‍ വേവിക്കാതെ സാലഡ് തയ്യാറാക്കണം. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല വയറ്റിലെ അസിഡിറ്റി കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. സെലറി, കുക്കുമ്പര്‍, ഇലക്കറികള്‍ എന്നിവയെല്ലാം ഉപയോഗിച്ച് സാലഡ് തയ്യാറാക്കാവുന്നതാണ്. വയറിന്റെ എരിച്ചില്‍ മാറുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെല്ലാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 ചിക്കന്‍

ചിക്കന്‍

ചിക്കന്‍ നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഇത് വയറ്റിലെ ആസിഡ് ഉത്പാദനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ചിക്കനില്‍ കൂടുതല്‍ മസാല ചേര്‍ക്കുന്നത് കുറക്കുക. ഇത് വീണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക.

English summary

Foods to Help Your Acid Reflux

The foods you eat affect the amount of acid your stmach produces. But foods that may help reduce your acid reflux symptoms.
Story first published: Monday, January 15, 2018, 17:16 [IST]