For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീണ്ടു നില്‍ക്കും ഉദ്ധാരണത്തിന് സിംപിള്‍ സൂത്രം

നീണ്ടു നില്‍ക്കും ഉദ്ധാരണത്തിന് സിംപിള്‍ സൂത്രം

|

ഉദ്ധാരണക്കുറവ് പല ദാമ്പത്യത്തിലും സെക്‌സ് സുഖം നശിപ്പിയ്ക്കുന്ന, പങ്കാളികളുമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ചിലര്‍ക്ക് ഉദ്ധാരണം ലഭിയ്ക്കാത്തതാകും, പ്രശ്‌നം. മറ്റു ചിലര്‍ക്ക് സെക്‌സിനിടയില്‍ ഉദ്ധാരണം നഷ്ടപ്പെടുന്നത്, ചിലര്‍ക്കാകകട്ടെ, ഉദ്ധാരണം നീണ്ടു നില്‍ക്കാത്തതും ഉദ്ധാരണക്കുവും.

അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹമാണ് ഉദ്ധാരണത്തിനുള്ള പ്രധാന അടിസ്ഥാനം. ഈ അടിസ്ഥാന കാര്യത്തില്‍ പിഴവു വരുമ്പോഴാണ് കാര്യങ്ങള്‍ ഗുരുതരമാകുന്നത്.

പച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു ദിവസവുംപച്ചപ്പപ്പായ ഉപ്പിട്ടു വേവിച്ചു ദിവസവും

ഇത്തരം രക്തപ്രവാഹം കുറയാന്‍ കാരണമായ ചിലതുണ്ട്, ഇൗ ഭാഗത്തേയേക്കു കൂടുതല്‍ ചൂടേല്‍ക്കുന്നത്, സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ള, ചില തരം മരുന്നുകള്‍, പുകവലി, മദ്യപാനം തുടങ്ങിയ ചിലത് എന്നിങ്ങനെ പോകുന്നു.

ഉദ്ധാരണം നീണ്ടു നില്‍ക്കാന്‍ കൃത്രിമ മരുന്നുകളെ ആശ്രയിക്കാതെ ചെയ്യാവുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ചില ബേസിക് ടിപ്‌സ്. ഇത് അനുസരിയ്ക്കുന്നത് നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന് സഹായിക്കുന്നു. ഇതെക്കുറിച്ചറിയൂ,

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

ഉദ്ധാരണത്തിന് അത്യാവശ്യമായ ഒന്നാണ് ഊര്‍ജം. നീണ്ടു നില്‍ക്കുന്ന ഊര്‍ജത്തിന് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും. ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

വ്യത്യസ്ത രീതികള്‍

വ്യത്യസ്ത രീതികള്‍

ആവര്‍ത്തന വിരസത സെക്‌സിലുമുണ്ട്. ഒരേ ആവര്‍ത്തനം സെക്‌സ് ജീവിതത്തെ വിരസമാക്കുന്നു. വ്യത്യസ്ത രീതികള്‍, അതായത് ഇരു പങ്കാളികള്‍ക്കും താല്‍പര്യമുളള രീതിയില്‍ പരീക്ഷിയ്ക്കുക. വ്യത്യസ്ത പൊസിഷനുകള്‍ നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിന് മാത്രമല്ല, സെക്‌സ് ആനന്ദത്തിനും താല്‍പര്യത്തിനുമെല്ലാം സഹായിക്കുന്നു.

ഭക്ഷണങ്ങള്‍ക്കും

ഭക്ഷണങ്ങള്‍ക്കും

ഭക്ഷണങ്ങള്‍ക്കും സെക്‌സ് ജീവിതത്തിലും നീണ്ടു നില്‍ക്കുന്ന ഉദ്ധാരണത്തിലുമെല്ലാം മുഖ്യ പങ്കുണ്ട്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ സെമിനല്‍ ഫ്‌ളൂയിഡ്‌, ബീജം തുടങ്ങിയവയെ വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ഉദ്ധാരണശേഷി നീണ്ടു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും.ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു വഴി നല്ല ഉദ്ധാരണത്തിനു വഴിയൊരുക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ നല്ല ഉദ്ധാരണത്തിന് സഹായകമാണ്.പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്ക്കുക. ഇത് നല്ല ഉദ്ധാരണത്തിന് സഹായിക്കും.

ഫാറ്റി ഫുഡ്

ഫാറ്റി ഫുഡ്

സെക്‌സിനു മുന്‍പ് ഫാറ്റി ഫുഡ് ഒഴിവാക്കുക. ഇത് ഉദ്ധാരണക്കുറവിന് ഇട വരുത്തും.അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഉദ്ധാരണക്കുറവുണ്ടാക്കും. ഇതൊഴിവാക്കുക.

അമിതമായ സെക്‌സും നീണ്ട സെക്‌സ് ഇടവേളകളുമെല്ലാം

അമിതമായ സെക്‌സും നീണ്ട സെക്‌സ് ഇടവേളകളുമെല്ലാം

അമിതമായ സെക്‌സും നീണ്ട സെക്‌സ് ഇടവേളകളുമെല്ലാം സെക്‌സില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. സ്വയംഭോഗവും ഒരു പരിധി കഴിഞ്ഞാല്‍ ദോഷം വരുത്തും.

സ്വയംഭോഗം അമിതമാകരുത്. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും മറ്റ് ലൈംഗികപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം

ആരോഗ്യകരമായ ശരീരഭാരം നില നിര്‍ത്തുക. അമിതമായ വണ്ണവും വണ്ണം വല്ലാതെ കുറയുന്നതുമെല്ലാം ഉദ്ധാരണത്തിന് തടസമാണ്. ആരോഗ്യത്തിനും ഇതാണ് ഏറെ നല്ലത്.

യോഗ, ധ്യാനം

യോഗ, ധ്യാനം

യോഗ, ധ്യാനം തുടങ്ങിയവ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ല പരിഹാരമാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരം. സ്‌ട്രെസ് കുറയ്ക്കുക. ഇത് ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്.

അനേകം പുരുഷന്മാര്‍

അനേകം പുരുഷന്മാര്‍

അനേകം പുരുഷന്മാര്‍ തങ്ങളുടെ ലിംഗത്തിന് വലുപ്പം കുറവാണ് എന്ന ആശങ്കയുള്ളവരാണ്. ലിംഗത്തിന്‍റെ വലുപ്പമാണ് പുരുഷത്വത്തിന്‍റെ മാനദണ്ഠമെന്നും പങ്കാളിയെ തൃപ്തിപ്പെടുത്താനുള്ള ശേഷിയെന്നും ഒരു ധാരണയുണ്ട്. ഇത്തരം ആശങ്കകള്‍ ഒഴിവാക്കുക. ലൈംഗികസുഖവും ലിംഗ വലിപ്പവും തമ്മില്‍ ബന്ധമില്ല.

English summary

Follow These Tips For Long Lasting Erection

Follow These Tips For Long Lasting Erection, Read more to know about,
Story first published: Tuesday, December 11, 2018, 19:19 [IST]
X
Desktop Bottom Promotion