ആണിന്റെ മോതിരവിരല്‍ വലുതെങ്കില്‍ ആ കാര്യം

Posted By:
Subscribe to Boldsky

നമ്മുടെ ശരീരം തന്നെ പലപ്പോഴും പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇത് ശാസ്ത്രസത്യം കൂടിയാണ്. കയ്യു നോക്കി ഫലം പറയുന്ന ജ്യോതിഷശാസ്ത്രമുണ്ട്. എന്നാല്‍ കയ്യുനോക്കി ആരോഗ്യപരമായ കാര്യങ്ങള്‍ പറയുന്ന സയന്‍സുമുണ്ട്.

പുരുഷന്റെ മോതിരവിരല്‍ നോക്കിയാല്‍ പുരുഷന്റെ സെക്‌സ് സംബന്ധമായ കാര്യങ്ങളിയാന്‍ സാധിയ്ക്കുമെന്നു പറയും. ഇതുപോലെ പുരുഷ ലൈംഗികതയെക്കുറിച്ചു നാം പോലുമറിയാത്ത പല രഹസ്യങ്ങളുമുണ്ട്. ഇത്തരം ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

ഓക്സിടോസിന്‍

ഓക്സിടോസിന്‍

ഓക്സിടോസിന്‍ സെക്സിനിടെ സ്ത്രീകളെ ബാധിക്കും(മുലയൂട്ടുമ്പോളും). പക്ഷേ ഈ ഹോര്‍മോണ്‍ അടുത്തിടപഴകുമ്പോള്‍ സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നും പുറപ്പെടുവിക്കപ്പെടും. ഇത് പുരുഷന്മാരെ സ്വാധീനിക്കുകയും ചെയ്യും. സ്വിറ്റ്സര്‍ലണ്ടില്‍ നടത്തിയ ഗവേഷണത്തില്‍ പുരുഷന്മാരുടെ വികാരമൂര്‍ച്ഛയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നു.

ബീജം

ബീജം

ബീജം യോനിനാളത്തില്‍ നിക്ഷേപിക്കപ്പെട്ടാല്‍ കുറച്ച് ഭാഗം താല്കാലികമായി കട്ടിയാകും. അന്തിമമായി എന്‍സൈമുകളാല്‍ അവ ദ്രാവകരൂപത്തിലാവുകയും ഗര്‍ഭപാത്രത്തിലേക്ക് പോവുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ കട്ടപിടിക്കല്‍ ബീജത്തെ ഗര്‍ഭപാത്രത്തിലെത്തുന്നതിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

രതിമൂര്‍ച്ഛയുടെ ആവൃത്തി

രതിമൂര്‍ച്ഛയുടെ ആവൃത്തി

ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്‍ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര്‍ രോഗമില്ലാത്ത പുരുഷന്മാരേക്കാള്‍ കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്.

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയതനുസരിച്ച് ഒരു പുരുഷന്‍റെ മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ ആരോഗ്യകരമായ നിലയില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്. മോതിരവിരല്‍ ചൂണ്ടുവിരലിന്‍റെ അതേ വലുപ്പമോ അതില്‍ ചെറുതോ ആണെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ അളവിലേ ടെസ്റ്റോസ്റ്റീറോണ്‍ ലഭ്യമായുള്ളൂ. ഇത് സൂചിപ്പിക്കുന്നത് ഒരാളുടെ അവയവത്തിന്‍റെ വലുപ്പം മോതിരവിരലിന്‍റെ നീളം നോക്കി മനസിലാക്കാം എന്നാണ്.

ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ്

ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ്

ഒരു പുരുഷന്‍ തന്‍റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് താഴ്ന്നിരിക്കുമെന്ന് 2001 ലെ മേയോ ക്ലിനിക്കിന്‍റെ പഠനത്തില്‍ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍, പ്രത്യേകിച്ച് അതിനെ കയ്യിലെടുക്കുമ്പോള്‍ പിതാവിന്‍റെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് വര്‍ദ്ധിച്ച തോതില്‍ താഴും.

ലൈംഗിക പെരുമാറ്റം

ലൈംഗിക പെരുമാറ്റം

പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്ന് അസാധാരണമായ ലൈംഗിക പെരുമാറ്റം ഇഷ്ടപ്പെടുന്നു. കൂടാതെ സാമൂഹികമായി അസ്വീകാര്യവും, നിയവിരുദ്ധവുമായ പെരുമാറ്റവും ഇവര്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണമായി എക്സിബിഷനിസം പോലുള്ള കാര്യങ്ങള്‍.

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ്

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ്

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ് പുരുഷന്മാരെ സംബന്ധിച്ച് നല്ലതായാണ് കണക്കാക്കുന്നതെങ്കിലും സെക്സിന്‍റെ കാര്യത്തില്‍ വരുമ്പോള്‍, ഉയര്‍ന്ന ടെസ്റ്റോറ്റീറോണുള്ള പുരുഷന്മാര്‍ കുറഞ്ഞ തോതിലേ വിവാഹം കഴിക്കുന്നുള്ളൂ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ വിവാഹബന്ധങ്ങളില്‍ മര്യാദയില്ലാതെ പെരുമാറുകയും വിവാഹമോചനങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നു.

സ്ത്രീയല്ല പുരുഷനാണ്

സ്ത്രീയല്ല പുരുഷനാണ്

സ്ത്രീയല്ല പുരുഷനാണ് ആകര്‍ഷകമായ ഒരു മുഖം കണ്ടാലുടന്‍ പ്രണയത്തിലാവുക. ഗവേഷകനായ ഡോ. ഹെലന്‍ ഫിഷറാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്.

English summary

Finger Of Men Reveal Certain Scientific Facts

Finger Of Men Reveal Certain Scientific Facts, read more to know
Story first published: Tuesday, March 6, 2018, 19:55 [IST]