For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷ്ടപ്പെടാതെ വയറൊതുക്കാന്‍ നല്ല നാടന്‍ വഴികള്‍

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്ന് അനുഭവിക്കുന്നവരുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും അമിത വണ്ണം. അമിതവണ്ണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. അതിന് വേണ്ടി വഴികള്‍ പലതും പരതുന്നവരും ആയിരിക്കും. എന്നാല്‍ ഇനി ഇത്തരം വഴികളൊന്നും നിങ്ങള്‍ക്ക് വില്ലനായി മാറുന്നില്ല. കാരണം നല്ല നാടന്‍ വഴികളിലൂടെ തടിയും വയറും കുറക്കാവുന്നതാണ്.

ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് ഇനി അല്‍പം നാടന്‍ വഴികള്‍ നോക്കാം. ഒരിക്കലും പട്ടിണി കിടന്നോ കഷ്ടപ്പെട്ടോ നിങ്ങള്‍ക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കേണ്ടതില്ല. നിങ്ങളുടേതായ ദിന ചര്യകള്‍ ശീലമാക്കിക്കൊണ്ട് തന്നെ ഇത്തരം വഴികളിലൂടെ നമുക്ക് തടി കുറക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വില്ലനായി മാറുന്ന അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

Most read: മുതിര വേവിച്ചത് ഇങ്ങനെ, ഒതുങ്ങാത്ത വയറില്ലMost read: മുതിര വേവിച്ചത് ഇങ്ങനെ, ഒതുങ്ങാത്ത വയറില്ല

അഴകൊത്ത വയറും ഒതുങ്ങിയ ശരീരവും സ്വപ്‌നം കണ്ട് നടക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കുന്നില്ല എന്നതാണ് സത്യം. സൗന്ദര്യത്തിനും ഈ അമിതവണ്ണം വില്ലനായി മാറുന്നുണ്ട്. എന്നാല്‍ ഇനി ഇത് കുറക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

വെള്ളം ധാരാളം

വെള്ളം ധാരാളം

ദിവസവും വെള്ളം കുടിക്കുക. അതും എട്ടോ ഒന്‍പതോ ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അതുകൊണ്ട് യാതൊരു വിധത്തിലുള്ള ഉപകാരവും ഇല്ല എന്ന് തന്നെ പറയാുന്നതാണ്. വെള്ളം ധാരാളം കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെള്ളം.

ഉപ്പു കുറക്കാം

ഉപ്പു കുറക്കാം

പലപ്പോഴും ഉപ്പു കൂടുതല്‍ കഴിക്കുന്നവരില്‍ അമിതവണ്ണത്തിനും വയറിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഉപ്പ് അല്‍പം കുറക്കുന്നത് നല്ലതാണ്. അമിതവണ്ണത്തിന്റെ എന്തെങ്കിലും ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ആദ്യം ഉപ്പ് കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതിന് കാരണമാകുന്നു. ഇത് പലപ്പൊഴും കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

മധുരം വേണ്ട

മധുരം വേണ്ട

മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ മധുരം കൂടുതല്‍ കഴിച്ചാല്‍ അത് തടിയും വയറും കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം മധുരം കുറക്കുന്നത് നല്ലതാണ്. ഇനി മധുരം കഴിച്ചേ തീരു എന്നുണ്ടെങ്കില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്. തേന്‍ ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഫലപ്രദമായി നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

കറുവപ്പട്ട ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. അതുകൊണ്ട് കറുവപ്പട്ട ചായയോ കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളമോ കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അമിതകൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കറുവപ്പട്ട ചായ. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നല്ല ആശ്വാസമാണ് ഇത്.

നല്ല ഫാറ്റ് നിറക്കുക

നല്ല ഫാറ്റ് നിറക്കുക

ശരീരത്തില്‍ നല്ല ഫാറ്റ് നിറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് വയറ്റിലെ ചീത്ത കൊഴുപ്പിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ആവക്കാഡോ പോലുള്ള പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണത്തേയും വയറിനേയും കുറക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

തൈര് ശീലമാക്കുക

തൈര് ശീലമാക്കുക

തൈര് കഴിക്കുന്നതും അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തൈര് കഴിക്കുന്നതിലൂടെ അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളും കൊഴുപ്പും എല്ലാം കുറയുന്നു. തൈര് വയറ്റിലെ അമിത കൊഴുപ്പിനെ കത്തിച്ച് കളയാന്‍ കാരണമാകുന്നു. ഇത് മെറ്റബോളിസം ശക്തിപ്പെടുത്തുന്നതിനും കാരണമാകുന്നുണ്ട്.

ചൂടു നാരങ്ങ വെള്ളം

ചൂടു നാരങ്ങ വെള്ളം

ചൂടു നാരങ്ങ വെള്ളം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച വഴിയാണ ചൂടു നാരങ്ങ വെള്ളം. രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അത് കുടിച്ചാല്‍ മതി. വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് അടിവയര്‍ ആലില വയറാക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. വറുത്തതും പൊരിച്ചതും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

Read more about: health wellness belly fat
English summary

easy ways to reduce body fat

Here are some easy ways to reduce fat in your body, take a look
Story first published: Tuesday, December 11, 2018, 16:33 [IST]
X
Desktop Bottom Promotion