For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുദ്ധആയുര്‍വേദം, ഒരാഴ്ചയില്‍ ഇരട്ടി ഉദ്ധാരണം

ഉദ്ധാരണത്തിനു മാത്രമല്ല, പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ വഴികള്‍.

|

പുരുഷന്മാരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ലൈംഗിക പ്രശ്‌നങ്ങളും ധാരാളമുണ്ട്. സെക്‌സ് താല്‍പര്യവും എനര്‍ജിയും ഇല്ലായ്മ മുതല്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, സ്വപ്‌നസ്ഖലനം, വന്ധ്യാത പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും.

പുരുഷന്മാരെ അലട്ടുന്ന സെക്‌സ് പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. വേണ്ടത്ര ഉദ്ധാരണം ലഭിയ്ക്കാതിരിയ്ക്കുക, ഉദ്ധാരണം ഇടയില്‍ വച്ചു നഷ്ടപ്പെടുക, ഉദ്ധാരണമേ സംഭവിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ഇതില്‍ പെടും.

ഉദ്ധാരണക്കുറവിന് ശാരീരികവും മാനസികവുമായ പല കാരണങ്ങളുമുണ്ട്. മാനസികമായ കാരണങ്ങളില്‍ സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പങ്കാളിയുമായുള്ള അടുപ്പക്കുറവും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവയെല്ലാം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും ശരീരത്തിലെ രക്ത പ്രവാഹത്തേയും ബാധിയ്ക്കും. ഇതുവഴി ഉദ്ധാരണ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ശാരീരികമായ കാരണങ്ങളില്‍ അമിത വണ്ണം മുതല്‍ കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പലതും പെടും. ഇതിനു പുറമേ വ്യായാമക്കുറവും ഭക്ഷണങ്ങളിലെ അപര്യാപ്തതയുമെല്ലാം ഇതിനു വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

ഉദ്ധാരണത്തിന് പരിഹാരമായി വയാഗ്ര പോലെയുളള കൃത്രിമ വഴികള്‍ പലതും ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ഉള്ള കഴിവു കൂടി നശിപ്പിച്ച മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പ്രതിവിധി സ്വാഭാവിക മാര്‍ഗങ്ങളാണെന്നു പറയാം.

തികച്ചും ശുദ്ധമായ, വീട്ടില്‍ തന്നെ ചെയ്യാവുന്ന, അധികം ചെലവില്ലാത്ത ചില വഴികളെക്കുറിച്ചറിയൂ, ആയുര്‍വേദം പറയുന്ന വഴികള്‍ കൂടിയാണിത്. ഉദ്ധാരണത്തിനു മാത്രമല്ല, പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ വഴികള്‍.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ആയുര്‍വേദത്തില്‍ പറയുന്ന നല്ല മരുന്ന്. ദിവസവും ഇത് രണ്ടു മൂന്ന് അല്ലി പച്ചയ്ക്കു ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് നെയ്യില്‍ മൂപ്പിച്ചു ബ്രൗണ്‍ നിറമായിക്കഴിഞ്ഞാല്‍ കഴിയ്ക്കാം. വെളുത്തുള്ളി ചതച്ചു പാലു തിളപ്പിച്ചു കുടിയ്ക്കുന്നതും വെളുത്തുള്ളിയും തേനും കലര്‍ത്തി കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

സവാള

സവാള

സവാളയും ആയുര്‍വേദ പ്രകാരം പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. സവാള നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു തേന്‍ ചേര്‍ത്തു കഴിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഇതു കഴിയ്ക്കുകയാണ് വേണ്ടത്. ഇതിനു ശേഷം ഒന്നു രണ്ടു മണിക്കൂര്‍ നേരം ഒന്നും കഴിയ്ക്കരുത്. ഉദ്ധാരണ പ്രശ്‌നങ്ങള്‍, പുരുഷ വന്ധ്യത, സ്വപ്‌നസ്ഖലം, ശീഘ്രസ്ഖലനം തുടങ്ങിയ പല തരം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നാണിത്. വെളുത്ത സവാളയാണ് കൂടുതല്‍ നല്ലത്.

കറുത്ത ഉഴുന്നു പരിപ്പ്

കറുത്ത ഉഴുന്നു പരിപ്പ്

കറുത്ത ഉഴുന്നു പരിപ്പ് അതായത് തോലോടു കൂടിയ ഉഴുന്നു പരിപ്പ് പൊടിയ്ക്കുക. ഇത് സവാള നീരില്‍ ഏഴു ദിവസം കലക്കി വയ്ക്കുക. ഇത് ഉണങ്ങുമ്പോള്‍ കഴിയ്ക്കാം. ഇത് നല്ലൊരു മരുന്നാണ്. സെക്‌സ് എനര്‍ജി വര്‍ദ്ധിപ്പിച്ച് സെക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒന്നാണിത്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്ക ആയുര്‍വേദ പ്രകാരം ഉദ്ധാരണക്കുറവിനുള്ള നല്ലൊരു ഔഷധമാണ്. വെണ്ടയ്ക്കയുടെ വേര് ഉണക്കിപ്പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിയ്ക്കാം. 5-10 ഗ്രാം വരെ പൊടിയും 2 ടീസ്പൂണ്‍ കല്‍ക്കണ്ടവും ഇതിനൊപ്പം കലക്കി കുടിയ്ക്കാം. ഇത് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വെണ്ടയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇതില്‍ ലേശം തേന്‍ കൂടി ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

ശതാവരി

ശതാവരി

ശതാവരിയുടെ പൊടി സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റൊരു പരിഹാരമാണ്. 15 ഗ്രാം ശതാവരി പൊടി 1 കപ്പു പാലിലിട്ടു തിളപ്പിച്ച് ദിവസവും രണ്ടു നേരം കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇത് ദിവസവും കഴിയ്ക്കുന്നത് ശീഘ്രസ്ഖലനം, പുരുഷവന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

മുരിങ്ങ

മുരിങ്ങ

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുരിങ്ങ. ഇതിന്റെ കായും ഇലയും വേരും പൂവുമെല്ലാം ഉപയോഗപ്രദമാണ്. മുരിങ്ങയുടെ 15 ഗ്രാം പൂവ് 250 എംഎല്‍ പാലില്‍ തിളപ്പിച്ചു കുടിയ്ക്കാം. ഇതു ഗുണം നല്‍കുന്ന ഒന്നാണ്. മുരിങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചത് 120 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ അര മണിക്കൂര്‍ തിളപ്പിയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ഇഞ്ചി

ഇഞ്ചി

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി. 1ടീസ്പൂണ്‍ ഇഞ്ചി നീര് പകുതി പുഴുങ്ങിയ മുട്ടയില്‍ ചേര്‍ത്ത് 1 മാസം അടുപ്പിച്ചു രാത്രി കഴിയ്ക്കാംം. ശീഘ്ര, സ്വപ്‌ന സ്ഖലനത്തിനും ഉദ്ധാരണ, വ്ന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.

ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതും ബദാം, പിസ്ത, ക്വിന്‍സ് സീഡുകള്‍ എന്നിവയും തുല്യ അളവില്‍ പൊടിച്ചു ദിവസവും പാലില്‍ കലക്കി കുടിയ്ക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയും സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍േവദം നിര്‍ദേശിയ്ക്കുന്ന പരിഹാരമാണ്. ഉണക്കമുന്തിരി കഴുകി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം. ഈ മുന്തിരി കഴിയ്ക്കാം. തുടക്കത്തില്‍ 30 ഗ്രാം ഉണക്കമുന്തിരി 200 മില്ലി പാലില്‍ ചേര്‍ത്തു ദിവസവും മൂന്നു തവണ കഴിയ്ക്കാം. പതുക്കെ ഉണക്കമുന്തിരിയുടെ അളവ് 50 ഗ്രാം വരെയാക്കാം.

 ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റും സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു പരിഹാരമാണ്. 150 ഗ്രാം ക്യാരറ്റ് നല്ലപോലെ അരിഞ്ഞ് പകുതി പുഴുങ്ങിയ മുട്ടയും ഒരു ടേബിള്‍ സ്പൂണ്‍ തേനുമായി ചേര്‍ത്തു കഴിയ്ക്കാം.

English summary

Easy And Simple Ayurvedic Home Remedies For Male Impotency

Easy And Simple Ayurvedic Home Remedies For Male Impotency, Read more to know about,
X
Desktop Bottom Promotion