For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികബന്ധത്തിന് ശേഷം വേദന; ക്യാന്‍സര്‍ സാധ്യത

|

ഏത് രോഗവും തിരിച്ചറിയപ്പെടാനെടുക്കുന്ന കാലതാമസമാണ് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് ഒരു കാരണവശാലും അവഗണിക്കരുത്. പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും ക്യാന്‍സര്‍ പോലുള്ളവ. ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കുമ്പോള്‍ അത് ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ക്യാന്‍സര്‍ സ്ത്രീകളേയും പുരുഷന്‍മാരേയും വളരെയധികം ബാധിക്കുന്ന ഒന്ന് തന്നെയാണ്. സ്തനാര്‍ബുദം സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ അണ്ഡാശയാര്‍ബുദവും ഇത്തരത്തില്‍ സ്ത്രീകളെ വലക്കുന്ന ഒന്നാണ്.

<strong>most read: തടിയൊതുക്കി വയര്‍ ഷേപ്പാവാന്‍ ചുക്കിലെ ഒറ്റമൂലി</strong>most read: തടിയൊതുക്കി വയര്‍ ഷേപ്പാവാന്‍ ചുക്കിലെ ഒറ്റമൂലി

രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാവാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. രോഗത്തെ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ നമുക്ക് രോഗങ്ങളില്‍ നിന്നെല്ലാം ഒരു പരിധി വരെ പരിഹാരം കാണാവുന്നതാണ്. പലരും അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ വളരെയധികം ആശങ്കപ്പെടുന്നു. എന്നാല്‍ കൃത്യമായ ചികിത്സ നടത്തിയാല്‍ അത് രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് രോഗനിര്‍ണയം കൃത്യസമയത്ത് നടത്തി ആശങ്കകളെ അകറ്റുന്നതിന് ശ്രമിക്കുക. സ്ത്രീകളുടെ ആയുസ്സിന് വില്ലനാവുന്ന പ്രധാന ക്യാന്‍സറാണ് പലപ്പോഴും അണ്ഡാശയ ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മുന്‍പ് ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന പലപ്പോഴും പലരും അത്ര കാര്യമാക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആരും ശ്രമിക്കാറും ഇല്ല. പലപ്പോഴും ക്യാന്‍സര്‍ ഉണ്ടെന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് അടിവയറ്റിലെ വേദന. ഇത് പിന്നീട് പെല്‍വിക് എരിയയിലേക്കും വ്യാപിക്കുന്നു. ഇത്തരം വേദന വിടാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആര്‍ത്തവത്തോട് അനുബന്ധിച്ച് ഇത്തരത്തിലുള്ള വേദന കൂടുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ശാരീരിക ബന്ധത്തിനിടക്ക് അതികഠിനമായ വേദന

ശാരീരിക ബന്ധത്തിനിടക്ക് അതികഠിനമായ വേദന

ശാരീരിക ബന്ധത്തിനിടക്ക് സ്ത്രീകളില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കാരണം അണ്ഡാശയ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് സെക്‌സില്‍ ഏര്‍പ്പെടുമ്പോഴുണ്ടാവുന്ന അതികഠിനമായ വേദന. ചിലരില്‍ ബന്ധപ്പെട്ട് കഴിഞ്ഞതിനു ശേഷമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ലൈംഗിക ജന്യരോഗങ്ങള്‍ ഉള്ളവരിലും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്.

വയറിന് കനം കൂടിയതു പോലെ

വയറിന് കനം കൂടിയതു പോലെ

വയറിന് കനം കൂടിയതു പോലെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ മൂലമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. ദഹനം കൃത്യമല്ലാത്തത്, നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്.

മൂത്രശങ്ക കൂടുതല്‍

മൂത്രശങ്ക കൂടുതല്‍

മൂത്രശങ്ക കൂടുതല്‍ ആണോ നിങ്ങളില്‍ എങ്കില്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. പെട്ടെന്ന് മൂത്രശങ്ക തോന്നുന്നതും ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മൂത്രത്തോടൊപ്പം രക്തത്തിന്റെ അംശം കൂടി കണ്ടെത്തിയാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എത്ര ചെറിയ അസ്വസ്ഥത ആണെങ്കിലും അത് നിസ്സാരമാക്കി വിടരുത്.

 ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്

നിങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ, മാത്രമല്ല കുറച്ച് കഴിച്ചാലും വയറു നിറഞ്ഞതു പോലെ തോന്നുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. വളരുന്ന ക്യാന്‍സര്‍ നിങ്ങളുടെ ദഹനത്തെ പോലും വളരെയധികം ബാധിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത്. അതുകൊണ്ട് ഇത്തരം ചെറിയ ലക്ഷണങ്ങളെ പോലും ശ്രദ്ധിക്കാതെ വിടരുത്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ നല്‍കണം.

വജൈനയിലെ മാറ്റങ്ങള്‍

വജൈനയിലെ മാറ്റങ്ങള്‍

അണ്ഡാശയ ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ വജൈനയിലും ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു. വജൈനല്‍ ഏരിയയില്‍ ചെറിയ ചില കുരുക്കളും ചര്‍മ്മത്തില്‍ അലര്‍ജികളും വജൈനല്‍ ഡിസ്ചാര്‍ജിലെ മാറ്റങ്ങളും എല്ലാം ഇത്തരത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുന്നത്. പലപ്പോഴും ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അണ്ഡാശയ ക്യാന്‍സര്‍ എന്ന പ്രതിസന്ധിയാണ് പലപ്പോഴും ഇതിന് പിന്നില്‍.

 പുറം വേദന

പുറം വേദന

ബാക്ക്‌പെയിന്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത് പെല്‍വിക് ഏരിയയില്‍ തുടങ്ങി നടുഭാഗത്തേക്ക് പതുക്കെ ബാധിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങളില്‍ അണ്ഡാശയ ക്യാന്‍സറിനുള്ള സാധ്യത തന്നെയാണ്. ഇതിന്റെ ഫലമായി ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന തുടങ്ങുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധി നിങ്ങളില്‍ ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളേയും വളരെയധികം ശ്രദ്ധിക്കണം.

 ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയായി പലരും കാണുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് ഡോക്ടറെ കാണുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. നെഞ്ച് വേദനയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും സ്ത്രീകളില്‍ സ്ഥിരമായി കാണപ്പെടുന്നുണ്ടെങ്കില്‍ അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇവയില്‍ ഡയറിയ, മലബന്ധം എന്നിവ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമില്ല. കാരണം ഇത് പലപ്പോഴും അണ്ഡാശയ ക്യാന്‍സറിന്റെ സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു.

 സ്ഥിരമായി ക്ഷീണം

സ്ഥിരമായി ക്ഷീണം

സ്ഥിരമായി നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഇത്തരം ക്ഷീണത്തിന് പുറകില്‍ ആരോഗ്യപരമായ പല കാരണങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇത്തരം ക്ഷീണത്തെ തള്ളിക്കളയാന്‍ വരട്ടെ. സ്ത്രീകളില്‍ വിട്ടുമാറാതെയുള്ള ഇത്തരം ക്ഷീണം അണ്ഡാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്ന കാര്യം മറക്കരുത്.

English summary

Early warning signs of ovarian cancer

We have listed some cancer symptoms pf ovarian cancer, take a look.
X
Desktop Bottom Promotion