മുരിങ്ങാപ്പൂ കൊണ്ട് ഇന്ത്യന്‍ വയാഗ്രയുണ്ടാക്കൂ

Posted By:
Subscribe to Boldsky

നമ്മുടെ പ്രകൃതിയില്‍ നിന്നു തന്നെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ പല ഭക്ഷണവസ്തക്കളും ലഭ്യമണ്. കൃത്രിമമായി പച്ചക്കറികള്‍ ഉല്‍പാദിപ്പിയ്ക്കാതിരുന്ന കാലത്ത് തൊടിയില്‍ നിന്നും ലഭ്യമാകുന്നവയായിരുന്നു പ്രധാനമായും ആളുകള്‍ കഴിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ പിന്‍തലമുറയ്ക്കു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പറയാം.

ഇത്തരത്തില്‍ നമ്മുടെ തൊടിയില്‍ നിന്നും ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മുരിങ്ങ. ഇതിന്റെ ഇലയും പൂവും കായുമെല്ലാം ഒരുപോലെ നല്ലതാണെന്നു വേണം, പറയാന്‍. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ ഗുണകരം.

മുരിങ്ങയുടെ മറ്റൊരു പ്രയോജനം ഇതു പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണന്നതാണ്. മുരിങ്ങാക്കാ പൊതുവെ പുരുഷന് സെക്‌സ് ഗുണങ്ങളേറെ നല്‍കുമെന്നു പറയും. ഇതുപോലെ മുരിങ്ങയുടെ കുരുവും പൂവുമെല്ലാം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.

ടെറിജോസ്‌പേമിന്‍

ടെറിജോസ്‌പേമിന്‍

മുരിങ്ങയിലെ ടെറിജോസ്‌പേമിന്‍ എന്ന ഘടകം ഉദ്ധാരണശേഷിയ്ക്കും ബീജോല്‍പാദനത്തിനുമെല്ലാം സഹായിക്കുന്ന ഘടകമായി പ്രവര്‍ത്തിയ്ക്കുന്നു. ഇന്ത്യന്‍ വയാഗ്ര എ്ന്നാണ് മുരിങ്ങ സാധാരണയായി അറിയപ്പെടുന്നത്. പുരുഷന്മാരില്‍ ടെസ്റ്റ്സ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് മുരിങ്ങ ഏറെ നല്ലതാണ്.

മുരിങ്ങയുടെ പൂവ്

മുരിങ്ങയുടെ പൂവ്

മുരിങ്ങയുടെ പൂവ് പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. മുരിങ്ങയുടെ പൂവോ അല്ലെങ്കില്‍ ഇത് ഉണക്കിപ്പൊടിച്ചതോ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിനൊപ്പം അല്‍പം ഏലയ്ക്ക പൊടിച്ചതും ചേര്‍ത്തുതിള്പ്പിയ്ക്കാം. ഇതു വാങ്ങി വച്ച് ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചെറുചൂടോടെ കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിലൂടെയാണ് ഇത് സാധിയ്ക്കുന്നത്. തേനിനു പകരം ശര്‍ക്കരയും ചേര്‍ക്കാം.

മുരിങ്ങയുടെ കുരു

മുരിങ്ങയുടെ കുരു

മുരിങ്ങയുടെ കുരു ഉണക്കിപ്പൊടിച്ചത് പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നതും സെക്‌സ് പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇതും ഉദ്ധാരണശേഷി നല്‍കുന്ന നല്ലൊരു ഘടകമാണ്.

രക്തോല്‍പാദനം

രക്തോല്‍പാദനം

അയേണ്‍ ധാരാളം അടങ്ങിയ ഒന്നാണ് മുരിങ്ങ. പ്രത്യേകിച്ചും മുരിങ്ങയില. ഇത് ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇതുവഴിയും ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു സഹായകമാകുന്നു. ഹൃദയാരോഗ്യത്തിനും രക്തപ്രവാഹം നല്ല രീതിയില്‍ നടക്കുന്നത് നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ രക്തധമനികളെ തടസപ്പെടുത്തുന്ന ഒന്നാണ്. രക്തപ്രവാഹം തടസപ്പെടുന്നത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹത്തേയും ബാധിയ്ക്കുന്നു. ഇത് ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും. മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി ലൈംഗികബലം വര്‍ദ്ധിയ്ക്കും.

മുരിങ്ങയുടെ വേരും തടിയുടെ പുറംതൊലിയുമെല്ലാം

മുരിങ്ങയുടെ വേരും തടിയുടെ പുറംതൊലിയുമെല്ലാം

മുരിങ്ങയുടെ വേരും തടിയുടെ പുറംതൊലിയുമെല്ലാം ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി കുടിയ്ക്കുന്നതും ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. പുരുഷന്മാരിലെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കും.

ബീജക്കുറവിനുള്ള നല്ലൊരു പരിഹാരം

ബീജക്കുറവിനുള്ള നല്ലൊരു പരിഹാരം

പുരുഷന്മാരിലെ ബീജക്കുറവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ. ഇതിലെ സിങ്കാണ് ഇതിനായി സഹായിക്കുന്നത്. ബീജങ്ങളുടെ ചലനശേഷിയ്ക്കും മുരിങ്ങ ഏറെ നല്ലതാണ്.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങാപ്പൂവും കായും മാത്രമല്ല, മുരിങ്ങയിലയിലും ഈ ഗുണങ്ങളുണ്ട്. ഇത് തോരന്‍ വച്ചു കഴിയ്ക്കുകയോ സൂപ്പായി കുടിയ്ക്കുകയോ ചെയ്യുന്നത് ഏറെ നല്ലതാണ്.

ടെസ്റ്റോസ്റ്റിറോണ്‍

ടെസ്റ്റോസ്റ്റിറോണ്‍

ഇതിലെ വൈറ്റമിന്‍ ഡി പുരുഷന്മാരില്‍ ഉദ്ധാരണം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ഇത് ഏറെ പ്രധാനമാണ്.

Read more about: health body
English summary

Drumstick Flowers And Milk Acts As Indian Viagra

Drumstick Flowers And Milk Acts As Indian Viagra, read more to know about
Story first published: Tuesday, March 13, 2018, 13:00 [IST]