For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി,കരള്‍ പുത്തനാക്കൂം ഈ പാനീയം

|

ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ലിവര്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവ. ശരീരത്തിലെ ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കടമകളും ഇതു തന്നെയാണ് ചെയ്യുന്നത.

ശരീരത്തിലെ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ഏതെങ്കിലും വിധത്തില്‍ അവതാളത്തിലായാല്‍ മതി, ആകെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകിടം മറിയാന്‍. പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാന്‍.

മോശം ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ പല ഘടകങ്ങളും കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ആകെയുള്ള ആരോഗ്യത്തിന് ഈ ഭാഗങ്ങളുടെ ആരോഗ്യവും അത്യുത്തമം തന്നെ.

കരളിന്റേയും ലിവറിന്റെയും പാന്‍ക്രിയാസിന്റേയുമെല്ലാം ആരോഗ്യം നമ്മള്‍ അനുവര്‍ത്തിയ്ക്കുന്ന ശീലങ്ങള്‍ പോലെയിരിയ്ക്കും. പ്രത്യേകിച്ചും ഭക്ഷണശീലങ്ങള്‍.

ഈ അവയവങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാമുണ്ട്. ഇത്തരം ചിലതു ശീലമാക്കിയാല്‍ ആരോഗ്യം ഏറെ നന്നായിക്കിട്ടും.

നാരങ്ങ

നാരങ്ങ

200 എംഎല്‍ വെള്ളത്തില്‍ അര നാരങ്ങയുടെ നീരു പിഴിഞ്ഞു ചേര്‍ത്ത് ഇതില്‍ 1 ടേബിള്‍സ്പൂണ്‍ അതായത് 20 ഗ്രാം ബേക്കിംഗ് സോഡ ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ലിവര്‍,കിഡ്‌നി, പാന്‍ക്രിയാസ് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഇത് രാവിലെ

ഇത് രാവിലെ

ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. ശരീരത്തിന്റെ പിഎച്ച് തോത് ബാലന്‍സ് ചെയ്താണ് ഇത് സഹായിക്കുന്നത്. കിഡ്‌നിയില്‍ നിന്നും ലിവറില്‍ നിന്നും വിഷാംശം നീക്കാന്‍ ഇതു സഹായിക്കുന്നവെന്നു മാത്രമല്ല, ദഹനത്തിനും സഹായിക്കും. നാലു ദിവസം അടുപ്പിച്ചു കുടിച്ച ശേഷം പിന്നീട് ഒരാഴ്ച ബ്രേക്കെടുത്തു വീണ്ടും കുടിയ്ക്കുക.

അരക്കപ്പു വെള്ളത്തില്‍

അരക്കപ്പു വെള്ളത്തില്‍

അരക്കപ്പു വെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തി ഭക്ഷണത്തിനു മുന്‍പ് കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ലിവര്‍, കിഡ്‌നി എന്നിവയെ ശുചിയാക്കും. ഇത് കിഡ്‌നി സ്റ്റോണ്‍ തടയുകയും ചെയ്യും.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ലിവര്‍, കിഡ്‌നി, പാന്‍ക്രിയാസ് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിലെ ബീറ്റേയ്ന്‍ കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കിഡ്‌നി സ്‌റ്റോ്ണ്‍ രൂപീകരണം തടയുകയും ചെയ്യും.

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര നാരങ്ങയുടെ നീര്

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര നാരങ്ങയുടെ നീര്

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അര നാരങ്ങയുടെ നീര് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുക്കുമ്പര്‍ കഷ്ണങ്ങ്ള്‍ ഇട്ടുവയ്ക്കുക. ഇതും കിഡ്‌നി, ലിവര്‍ ആരോഗ്യത്തിനുത്തമമാണ്. ഇഞ്ചിവെള്ളം മാത്രമായി കുടിയ്ക്കുന്നതും കുക്കുമ്പര്‍ അരിഞ്ഞു വെള്ളത്തിലിട്ടു വ്ച്ചു കുടിയ്ക്കന്നതും ഗുണം ചെയ്യും. ഇതും കിഡ്‌നി, ലിവര്‍, ദഹനേന്ദ്രിയ ആരോഗ്യത്തെ മെ്ച്ചപ്പെടുത്തും.

ഇലക്കറി

ഇലക്കറി

ഇലക്കറികളുടെ, പ്രത്യേകിച്ചും കടുത്ത പച്ച നിറത്തിലുള്ളവയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഇത് ഭക്ഷണത്തില്‍ ഉ്ള്‍പ്പെടുത്തുന്നതുമെല്ലാം കിഡ്‌നി, ലിവര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ ഫൈബര്‍ ദഹനേന്ദ്രിയ ആരോഗ്യത്തിനും മെച്ചപ്പെട്ട ഒന്നാണ്.

ഗ്രീന്‍ ടീ, ഹെര്‍ബര്‍ ടീ

ഗ്രീന്‍ ടീ, ഹെര്‍ബര്‍ ടീ

ഗ്രീന്‍ ടീ, ഹെര്‍ബര്‍ ടീ എ്ന്നിവയെല്ലാം ലിവര്‍, കിഡ്‌നി എന്നിവയിലെ വിഷാംശം നീക്കാനും ഇവയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

കറ്റാര്‍ വാഴ ജ്യുസ്, നെല്ലിക്കാ ജ്യുസ്

കറ്റാര്‍ വാഴ ജ്യുസ്, നെല്ലിക്കാ ജ്യുസ്

കറ്റാര്‍ വാഴ ജ്യുസ്, നെല്ലിക്കാ ജ്യുസ് എന്നിവയും ഇവയിലെ വിഷാംശം കളയാന്‍ സഹായിക്കുന്ന പാനീയങ്ങളാണ്. ഇത് രാവിലെ വെറുംവയറ്റില്‍ ശീലമാക്കാം.

Read more about: health body
English summary

Drinks That Revitalize Kidney, Liver And Pancreas

Drinks That Revitalize Kidney, Liver And Pancreas, read more to know about
X
Desktop Bottom Promotion