രാത്രിയില്‍ കുടിയ്ക്കൂ, 2 ആഴ്ച മതി വയര്‍ പോകാന്‍

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് ഇന്നത്തെ കാലത്തു മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണെന്നു പറയാം. കാരണം മുഖ്യമായും ജീവിതരീതികളും വ്യായാമക്കുറവും ഭക്ഷണശീലവുമെല്ലാമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് പലരും. ഇതിനായി കഠിനമായ ഡയറ്റെടുത്ത് അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നവര്‍ വരെയുണ്ടെന്നു വേണം, പറയാന്‍.

കഠിനമായ ഡയറ്റോ വ്യായാമങ്ങളോ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. കൃത്യമായി ചെയ്താല്‍ നമുക്കു ഫലം ഉറപ്പു നല്‍കുന്ന ചില പ്രത്യേക വിദ്യകള്‍.

ഇത്തരത്തിലെ ഒന്നാണ് താഴെ പറയുന്ന പാനീയം. സാധാരണ വയര്‍ കുറയാനുള്ള പാനീയങ്ങള്‍ രാവിലെ വെറുംവയറ്റില്‍ എന്നാണ് പറയാറ്. എന്നാല്‍ ഇത് രാത്രിയാണ് കുടിയ്‌ക്കേണ്ടത്. ഇതു കിടക്കും മുന്‍പ് അടുപ്പിച്ച് രണ്ടാഴ്ച കുടിച്ചാല്‍ ഭേദപ്പെട്ട രീതിയില്‍ വയര്‍ ചുരുങ്ങും.

ഏതു വിധത്തിലാണ് ഈ പാനീയം ഉണ്ടാക്കേണ്ടതെന്നും ഇതെങ്ങനെ കുടിയ്ക്കുമെന്നുമെല്ലാമറിയൂ, വളരെ ലളിതമായ, തികച്ചും പ്രകൃതിദത്തമായ വഴികളിലൂടെയാണ് ഇതുണ്ടാക്കുന്നത്.

ചേരുവകള്‍

ചേരുവകള്‍

ഇഞ്ചി, കുക്കുമ്പര്‍, മല്ലിയില, നാരങ്ങ, തേന്‍, ജീരകം എന്നിവയാണ് ഇതിനു വേണ്ടത്. മുക്കാല്‍ കപ്പു വെള്ളവും വേണം.

അളവ്‌

അളവ്‌

ഒരു കഷ്ണം ഇഞ്ചി, ഒരു കുക്കുമ്പര്‍, ഒരു കെട്ട് മല്ലിയില, പകുതി ചെറുനാരങ്ങ, ഒരു സ്പൂണ്‍ പൊടിച്ച ജീരകപ്പൊടി, 1 ടീസ്പൂണ്‍ തേന്‍ എ്ന്നവയാണ് ഇതിനു വേണ്ട അളവുകള്‍.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്ന്. ശരീരത്തിലെ വിഷാംശവും ഇത് നല്ലരീതിയില്‍ നീക്കും.

നാരങ്ങ

നാരങ്ങ

നാരങ്ങാനീരും ടോക്‌സിനുകളും കൊഴുപ്പു നീക്കുന്ന ഒന്നാണ്. വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമായ ഇത് ദഹനത്തിനും ഏറെ നല്ലതാണ്.

മല്ലിയില

മല്ലിയില

മല്ലിയിലയും ധാരാളം ഫൈബര്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ശരീരത്തെ ദഹനത്തിന് സഹായിക്കും. ഇത് തടിയും കൊഴുപ്പും നീക്കാനുള്ള നല്ലൊരു വഴിയുമാണ്.

തേന്‍

തേന്‍

തേന്‍ തടി കുറയ്ക്കാന്‍ പൊതുവെ സഹായിക്കുന്ന ഒരു നല്ല ചേരുവയാണ്. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയും.

ജീരകം

ജീരകം

ജീരകം ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചാണ് തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതും.

 കുക്കുമ്പര്‍

കുക്കുമ്പര്‍

ധാരാളം വെള്ളമടങ്ങിയ കുക്കുമ്പര്‍ കുറഞ്ഞ കലോറി മാത്രമുള്ള ഒന്നാണ്. വെള്ളത്തിലൂടെ ശരീരത്തിന്റെ കൊഴുപ്പു നീക്കാനുള്ള നല്ലൊരു വഴിയാണിത്.

ഉപയോഗിയ്ക്കാം

ഉപയോഗിയ്ക്കാം

ജീരകം പൊടിയ്ക്കുക. കുക്കുമ്പര്‍ നല്ലപോലെ കഴുകി തൊലി കളയാതെ തന്നെ ഉപയോഗിയ്ക്കണം. സാധാരണ കുക്കുമ്പറോ ഇംഗ്ലീഷ് കുക്കുമ്പറോ ഉപയോഗിയ്ക്കാം. നാരങ്ങ പിഴിഞ്ഞ നീരെടുക്കുക.

എല്ലാ ചേരുവകളും

എല്ലാ ചേരുവകളും

ഈ എല്ലാ ചേരുവകളും ഒരുമിച്ചടിയ്ക്കുക. വാങ്ങി വച്ച ശേഷം തേന്‍ കലര്‍ത്തിയാല്‍ മതി. ഇൗ പാനീയമാണ് കുടിയ്‌ക്കേണ്ടത്.

രാത്രി കിടക്കും മുന്‍പ്

രാത്രി കിടക്കും മുന്‍പ്

രാത്രി കിടക്കും മുന്‍പ് ഈ പാനീയം അടുപ്പിച്ചു രണ്ടാഴ്ച ഉപയോഗിച്ചാല്‍ ചാടിയ വയറൊതുങ്ങും.

ദഹനസംബന്ധമായ ആരോഗ്യത്തിനും

ദഹനസംബന്ധമായ ആരോഗ്യത്തിനും

വയര്‍ പോകാന്‍ മാത്രമല്ല, ദഹനസംബന്ധമായ ആരോഗ്യത്തിനും നല്ല ശോധനയ്ക്കും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം അത്യുത്തമമായ ഒന്നാണ് ഈ പാനീയം.

English summary

Drink This Mixture Before Sleeping To Get A Flat Tummy

Drink This Mixture Before Sleeping To Get A Flat Tummy, read more to know about,
Story first published: Monday, February 12, 2018, 13:16 [IST]