40 ദിവസം, കൊളസ്‌ട്രോള്‍ കളയും പ്രത്യേക പാനീയം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ശരീരത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നം തന്നെയാണ്. ഹൃദയത്തെ ഇതു ബാധിയ്ക്കുമെന്നതു കൊണ്ടുതന്നെയാണ് ഇതുകൂടുതല്‍ പ്രശ്‌നമാകുന്നതും.

കൊളസ്‌ട്രോള്‍ രക്തധമനികളെ തടസപ്പെടുത്തി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും അപകടകരമാകുന്നത്. ഇത് ഹൃദയത്തെ ബാധിയ്ക്കുകയും ഇതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ തടസപ്പടുത്തുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിന് ഉപകാരപ്രദമായ പല നാടന്‍ വഴികളുമുണ്ട്. ഇത്തരത്തിലെ ഒന്നാണ് വെളുത്തുളളിയും ചെറുനാരങ്ങയും ചേര്‍ത്തു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പാനീയം. അടുപ്പിച്ച് 40 ദിവസം ഈ പാനീയം കുടിച്ചാല്‍ രക്തധമനികളെ പൂര്‍ണമായും കൊളസ്‌ട്രോളില്‍ നിന്നു മോചിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

ചെറുനാരങ്ങ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആന്റിഓക്ിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമവുമാണ്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പമെല്ലാം പുറന്തള്ളി അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണിത്.

വെളുത്തുള്ളിയും ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധിയുമാണ്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്നുകൂടിയാണിത്.

വെളുത്തുള്ളി

വെളുത്തുള്ളി

4 ചുള വെളുത്തുള്ളി, അതായത് നാലു ബള്‍ബ് വെളുത്തുള്ളി. 4 ചെറുനാരങ്ങ, 3 ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

നാരങ്ങ

നാരങ്ങ

വെളുത്തുള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി 10 മിനിറ്റു നുറുക്കി വയ്ക്കുക. ഇതിലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ എന്ന ഘടകം ഉല്‍പാദിപ്പിയ്ക്കപ്പെടാന്‍ ഇതു നല്ലതാണ്. നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.

വെള്ളമെടുത്ത്

വെള്ളമെടുത്ത്

ഇത് ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതിലിട്ടു വയ്ക്കുക. ഇത് ഫ്രിഡ്ജില്‍ മൂന്നു ദിവസം സൂക്ഷിച്ചു വച്ച ശേഷം കുടിച്ചു തുടങ്ങാം.

ആദ്യത്തെ കുറച്ചു ദിവസങ്ങള്‍

ആദ്യത്തെ കുറച്ചു ദിവസങ്ങള്‍

ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ ഈ പാനീയം ഒരു സൂപ്പ്‌സ്പൂണില്‍, അതായത് അത്രമാത്രം ഓരോ തവണത്തെ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കാം. സാവധാനം ഇതിന്റെ അളവു വര്‍ദ്ധിപ്പിച്ച് 50 എംഎല്‍ വരെ ഓരോ തവണ കുടിയ്ക്കാം. എന്നാല്‍ 150 എംഎല്ലിനേക്കാള്‍ കൂടുതല്‍ ഒരു ദിവസം കുടിയ്ക്കരുത്.

40 ദിവസം വരെ

40 ദിവസം വരെ

ഇതു 40 ദിവസം വരെ കുടിയ്ക്കാം. ഇതിനു ശേഷം വര്‍ഷത്തില്‍ ഓരോ തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കാം. അസുഖങ്ങളെ അകറ്റി നിര്‍ത്താനുള്ള നല്ലൊരു വഴിയാണിത്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

കൊളസ്‌ട്രാള്‍ കുറയ്ക്കാന്‍ മാത്രമല്ല, തടി കുറയ്ക്കാനും മറ്റു പല ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പാനീയമാണിത്.

ലിവര്‍ ക്ലീന്‍ ചെയ്യാന്‍

ലിവര്‍ ക്ലീന്‍ ചെയ്യാന്‍

ലിവര്‍ ക്ലീന്‍ ചെയ്യാന്‍ പറ്റിയ നല്ലൊരു കൂട്ടാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ. ലിവര്‍ ശരീരത്തിലെ പല ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യവും പ്രധാനം.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ട്യൂമറുകള്‍ ശരീരത്തില്‍ വളരുന്നതു തടയാനുളള പ്രധാനപ്പെട്ട വഴിയാണിത്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു പറ്റിയ നല്ലൊരു ചേരുവയാണ്.

സ്വാഭാവിക രോഗപ്രതിരോധശേഷി

സ്വാഭാവിക രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

ദഹനത്തിനു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്

ദഹനത്തിനു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്

ദഹനത്തിനു പറ്റിയ നല്ലൊരു മരുന്നു കൂടിയാണ് ഈ പ്രത്യേക പാനീയം. ഇത് കുടല്‍ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.

Read more about: cholesterol weight health
English summary

Drink That Reduce Cholesterol And Weight In A Single Stretch

Drink That Reduce Cholesterol And Weight In A Single Stretch, Read more to know about,
Story first published: Monday, March 19, 2018, 13:14 [IST]