For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവ വറുത്ത് വെള്ളം തിളപ്പിച്ചു കുടിയ്ക്കൂ

ഉലുവ അല്‍പം വറുത്ത് ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഊറ്റി അല്‍പം തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റി

|

ആരോഗ്യത്തിന് സാധ്യമായ വഴികള്‍ പലതുണ്ട്. നമ്മുടെ ചുറ്റുവട്ടത്തു തന്നെ പല ആരോഗ്യകരമായ ഘടകങ്ങളും നമുക്കു ലഭിയ്ക്കുകയും ചെയ്യും.

ആരോഗ്യത്തെ സഹായിക്കുന്ന ചേരുവകളാണ് നാം പലപ്പോഴും ഭക്ഷണത്തിന്റെ ചേരുവയായും രുചി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നത്. രുചി വര്‍ദ്ധിപ്പിയ്ക്കുകയെന്നൊരു കാര്യം മാത്രമായിരിയ്ക്കും, ഇവ ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ നമ്മുടെ മനസിലുള്ളത്. എന്നാല്‍ ഇവ നാമറിയാതെ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് ഇതോരോന്നും.

ഇത്തരത്തിലെ ഒരു ഭക്ഷണവസ്തുവാണ് ഉലുവ. ചെറുതാണെങ്കിലും കയ്പാണെങ്കിലും ഇത് അല്‍പം കഴിയ്ക്കുന്നത് പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കും. നാം പോലുമറിയാത്ത ആരോഗ്യഗുണങ്ങള്‍.

ഉലുവ പല വിധത്തിലും കഴിയ്ക്കാം. ഇത് ഭക്ഷണത്തില്‍ വറുത്തിട്ടും പൊടിച്ചു ചേര്‍ത്തും കഴിയ്ക്കാം. ഉലുവ മരുന്നുണ്ടാക്കി പ്രസവം കഴിഞ്ഞവര്‍ കഴിയ്ക്കാറുണ്ട്. മുലപ്പാല്‍ വര്‍ദ്ധനയ്ക്കു സഹായിക്കുന്നതാണ് കാരണം. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചു കഴിയ്ക്കാം. ഇത് വറുത്ത് ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഊറ്റിയെടുത്തു കുടിയ്ക്കാം. ഉലുവ അരച്ച് സൗന്ദര്യ, മുടിസംരക്ഷണമുള്‍പ്പെടെയുള്ള പല കാര്യങ്ങള്‍ക്കും ഉപയോഗിയ്ക്കാം. ഉലുവ മുളപ്പിച്ചു കഴിയ്ക്കാം .

ഉലുവ അല്‍പം വറുത്ത് ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഊറ്റി അല്‍പം തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതെക്കുറിച്ചറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വറുത്ത ഉലുവയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും

അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും

ദഹനപ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബര്‍ നല്ല തീരിയില്‍ ദഹനം നടക്കാന്‍ സഹായിക്കും. ഈ വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. അസിഡിറ്റിയും ഗ്യാസുമെല്ലാം മാറും.ഗ്യാസ് വന്ന് വയര്‍ വീര്‍ത്ത് ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്ക് ഉടനടിയ ആശ്വാസം നല്‍കുന്ന വിദ്യയാണിത്.

തടി

തടി

തടി കുറയാനുള്ള നല്ലൊരു വഴിയാണ് ഉലുവയിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ ലേശം തേനും നാരങ്ങാനീരും ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. തേനും നാരങ്ങാനീരും തടി സ്വാഭാവികമായി കുറയ്ക്കുന്ന ഒന്നാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പു പുറന്തള്ളാനുമെല്ലാം സഹായകമാണ്. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഉലുവയിട്ട വെള്ളം ഏറെ നല്ലതാണ്. ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും സംരക്ഷണം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുന്നതാണ് ഒരു തരത്തില്‍ ഗുണം ചെയ്യുന്നത്. ദിവസവും വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുമ്പോള്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും

ഈ വെളളം ചര്‍മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്. ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും

ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും

ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ് ഉലുവ. ഉലുവയിലെ ഡയോസ്‌ജെനിന്‍ എന്ന ഘടകം മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും . ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഒരു പിടി ഉലുവ

ഒരു പിടി ഉലുവ

ഒരു പിടി ഉലുവ ചീനച്ചട്ടിയിലിട്ടു ചുവക്കനെ വറുക്കുക. ഇതിലേയ്ക്ക് 1 ഗ്ലാസ് വെള്ളം ഒഴിയ്ക്കുക. ഇത് തിളച്ച് അല്‍പം വറ്റിക്കഴിയുമ്പോള്‍ ഊറ്റിയെടുക്കണം. ഇതില്‍ തേന്‍ ചേര്‍ത്തും കുടിയ്ക്കാം.

Read more about: health body
English summary

Drink Fried Fenugreek Boiled Water In An Empty Stomach

Drink Fried Fenugreek Boiled Water In An Empty Stomach, read more to know about
X
Desktop Bottom Promotion