14 ദിവസത്തില്‍ വയര്‍ കളയും പ്രത്യേക തേങ്ങാവെള്ളം

Posted By:
Subscribe to Boldsky

പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ അപൂര്‍വം വെള്ളത്തിന്റെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് തേങ്ങാവെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം. ഏറെ ആരോഗ്യഗുണങ്ങളുള്ള ഇത് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ജലസമ്പത്താണെന്നു തന്നെ വേണമെങ്കില്‍ പറയാം.

കരിക്കിന്‍ വെള്ളത്തിനും തേങ്ങാവെള്ളത്തിനുമെല്ലാം ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. പല ഗുണങ്ങള്‍ക്കൊപ്പം തടിയും വയറും കുറയ്ക്കുകയെന്ന ഗുണം കൂടി ഇതിനുണ്ട്.

തേങ്ങാവെള്ളവും കരിക്കിന്‍ വെള്ളവുമെല്ലാം ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പൊതുവെ പറയുക.

കുറവ് കലോറിയടങ്ങിയ ഇത് കൂടുതല്‍ സമയം വിശപ്പും ദാഹവുമെല്ലാം മാറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഒരു പ്രത്യേക രീതിയില്‍ തേങ്ങാവെള്ളം ഉപയോഗിയ്ക്കുന്നത് വയറും തടിയുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

അപചയപ്രക്രിയ

അപചയപ്രക്രിയ

തേങ്ങാവെള്ളം നമ്മുടെ ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സഹായിക്കുന്നു. അപചയപ്രക്രിയ ശക്തിപ്പെടുന്നത് ശരീരത്തിലെ കൊഴുപ്പ നീങ്ങാനുള്ള ഒരു നല്ല വഴിയാണ.്

മസിലുകള്‍ക്ക് ഉറപ്പു നല്‍കും

മസിലുകള്‍ക്ക് ഉറപ്പു നല്‍കും

അയഞ്ഞ മസിലുകളാണ് വയര്‍ കൂടാനുള്ള ഒരു കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തേങ്ങാവെള്ളം. ഇത് മസിലുകള്‍ക്ക് ഉറപ്പു നല്‍കും. ഈ വിധത്തില്‍ വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴി

വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴി

വിശപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേങ്ങാവെള്ളം. ഇതാണ് വയര്‍ കുറയ്ക്കാന്‍ സഹായകമായി പ്രവര്‍ത്തിയ്ക്കുന്ന മറ്റൊന്ന്. ഇതിലുള്ള സ്വാഭാവിക മധുരമാണ് ഇതിനു സഹായിക്കുന്നത്.

കൊഴുപ്പു തീരെക്കുറഞ്ഞ ഒന്നാണ്

കൊഴുപ്പു തീരെക്കുറഞ്ഞ ഒന്നാണ്

കൊഴുപ്പു തീരെക്കുറഞ്ഞ ഒന്നാണ് തേങ്ങാവെള്ളം. സീറോ കൊളസ്‌ട്രോളും. ഇതു രണ്ടും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്.

ദഹനം

ദഹനം

ദഹനം ശക്തിപ്പെടുത്തുന്നതാണ് തടി കുറയ്ക്കാന്‍ സഹായകമായ മറ്റൊരു ഘടകം. ദഹനം ശരിപ്പെട്ടാല്‍ തന്നെ വയര്‍ ചാടുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് രോഗികള്‍ക്ക്, അതായത് ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്കു തടിയും വയറുമെല്ലാം കൂടുന്നത് സാധാരണയാണ്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളം തൈറോയ്ഡിനുളള സ്വാഭാവിക പരിഹാരമാണ. ഇതിലൂടെ തടിയും വയറുമെല്ലാം കുറയുകയും ചെയ്യും.

നാളികേരവെള്ളവും ചെറുനാരങ്ങാനീരും തേനും

നാളികേരവെള്ളവും ചെറുനാരങ്ങാനീരും തേനും

നാളികേരവെള്ളവും ചെറുനാരങ്ങാനീരും തേനും കലര്‍ത്തിയ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ഒന്നുരണ്ടാഴ്ച അടുപ്പിച്ചു ചെയ്താല്‍ തന്നെ ഗുണം വ്യക്തമാകും.

വെള്ളം

വെള്ളം

ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 കപ്പ് ചിരകിയ തേങ്ങയിട്ടു വയ്ക്കുക. ഇത് അരമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളം മാത്രമായി ഊറ്റിയെടുക്കണം. ഇതില്‍ അല്‍പം ബ്രൗണ്‍ ഷുഗറോ തേനോ കലര്‍ത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. വേണമെങ്കില്‍ നാരങ്ങാനീരും കലര്‍ത്താം. ഇത് ദിവസവും വെറുംവയറ്റിലും പല തവണയായും കുടിയ്ക്കാം.

തടിയും വയറും കുറയ്ക്കുകയെന്നതിനു പുറമെ മററു പല തരത്തിലെ ആരോഗ്യഗുണങ്ങളും നാളികേരവെള്ളത്തിനുണ്ട്പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീര്‍.

ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക്

ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക്

ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അഭാവം ഇലക്ട്രോലൈറ്റുകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക് പോലുള്ള മാരകമായ സ്ഥിതിവിശേഷങ്ങൾക്ക് ഇത് കാരണമാകും. ഇളനീരിലെ പൊട്ടാസ്യത്തിന്റെ സമൃദ്ധി ഇതിന് നല്ലൊരു മറുമരുന്നാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ ഉത്തമവുമാണ്.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുംഇളനീര്‍ കഴിയ്ക്കാം. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് മലബന്ധത്തെ ഇല്ലാതാക്കുന്നു.

 തലവേദന

തലവേദന

തേങ്ങാവെള്ളം ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു.ഇതുവഴി തലവേദന പോലുള്ള അസ്വസ്ഥതകള്‍ ഇല്ലാതാക്കാം.

 ഊര്‍ജം

ഊര്‍ജം

ക്ഷീണമകറ്റാനുള്ള ഏറ്റവും ഉത്തമമായ ഒരു വഴിയാണിത്. രാവിലെ ഒരു തേങ്ങയുടെ വെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം ശരീരത്തിന് ഊര്‍ജം നല്‍കുന്നു.

English summary

Drink Coconut Water To Reduce Belly Fat

Drink Coconut Water To Reduce Belly Fat, read more to know about