For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപിയുള്ളവര്‍ സ്വയംഭോഗം ചെയ്താല്‍....

|

സ്വയംഭോഗം തെറ്റായ ഒരു പ്രവൃത്തിയാണെന്ന ധാരണ പലര്‍ക്കുമുണ്ടെങ്കിലും ഇത് തെറ്റാണെന്നു പറയാനാകില്ല. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും സ്വയമേ നേടുന്ന ഈ ലൈംഗിക സുഖത്തിന് ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്.

സ്വയംഭോഗം അനാരോഗ്യകരമായും ആരോഗ്യകരമായും ചെയ്യാം. അനാരോഗ്യകരമായി ചെയ്യുന്നതിന് അനാരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകും, ആരോഗ്യപരമായതിന് ആരോഗ്യപരമായ പ്രശ്‌നങ്ങളും.

ആരോഗ്യകരമായ രീതിയിലെങ്കില്‍ നല്ലൊരു മരുന്നാണ് സ്വയംഭോഗവും ഇതു പോലെ സെക്‌സും. യാതൊരു ദോഷ ഫലങ്ങളും നല്‍കുന്നില്ല. എന്നാല്‍ അനാരോഗ്യകരമായാല്‍ ദോഷം വരുത്തും. ശാരീരികം മാത്രിമല്ല, മാനസികവും. മിതത്വം, നിയന്ത്രണം പാലിയ്ക്കുക എന്നതാണ് ഏറെ പ്രധാനം.

പലര്‍ക്കും സ്വയംഭോഗത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചുമെല്ലാം പല ആശങ്കകളുമുണ്ടാകും. ഇതിലൊന്നാണ് ചില പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം ദോഷകരമാകുമോ, അല്ലെങ്കില്‍ ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമോയെന്നതെല്ലാം.

ഉദാഹരണമായി ബിപിയും സ്വയംഭോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പല ധാരണകളുമുണ്ട്, സ്വയംഭോഗം ബിപിയ്ക്കു കാരണമാകുമോ, ബിപിയുള്ളവര്‍ക്ക ഇത് ദോഷം വരുത്തുമോ തുടങ്ങിയ പലതും ഇതില്‍ പെടുന്നു. ബിപി എപ്രകാരം സ്വയംഭോഗവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു നോക്കൂ, ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളറിയൂ,

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം ബിപിയ്ക്കു കാരണമാകുന്നില്ല. എന്നാല്‍ ഇതെത്തുടര്‍ന്നുള്ള സ്ഖനല സമയത്തോ ഓര്‍ഗാസം സമയത്തോ ബിപി കൂടാന്‍ ഇടയാക്കും. പ്രത്യേകിച്ചും ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക്.

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ക്ക്

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ക്ക്

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ക്ക് സ്വയംഭോഗ സമയത്തോ സെക്‌സിനു ശേഷമുള്ള സ്ഖലന, ഓര്‍ഗാസം സമയത്തോ ബിപി അമിതമാകാനും ഇതു ചിലപ്പോള്‍ കാര്‍ഡിയാക്, സ്‌ട്രോക്ക് പ്രശ്‌നങ്ങളിലേയ്ക്കും എത്താനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഹൈ ബിപിയുള്ളവര്‍ സെക്‌സില്‍ നിന്നോ സ്വയംഭോഗത്തില്‍ നിന്നോ ഒഴിഞ്ഞു നില്‍ക്കണമെന്നതല്ല, സൂചിപ്പിയ്ക്കുന്നത്. ബിപി മരുന്നുകളാല്‍ നിയന്ത്രിയ്ക്കപ്പെടുമെങ്കില്‍ ഇത് പ്രശ്‌നമാകാനും സാധ്യതയില്ല.

എല്ലാവരിലും

എല്ലാവരിലും

എല്ലാവരിലും, അതായത് ബിപി പ്രശ്‌നങ്ങളുള്ളവരിലും ഇല്ലാത്തവരിലും എല്ലാം സ്വയംഭോഗം, സെക്‌സ് എന്നിവ ബിപി നേരിയ തോതില്‍ ഉയരാന്‍ ഇടയാക്കുന്നുണ്ട്. സ്ഖലന ശേഷമാണ് ഇത് സാധാരണയായി ഉണ്ടാകുന്നതും. സ്വയംഭോഗം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സെക്‌സിന്റ സമയത്ത് അഡ്രീനല്‍ ഗ്ലാന്റുകള്‍ എപിനെഫ്രിന്‍, നോറെപ്രിനെര്‍ഫിന്‍ എന്നിവ പുറപ്പെടുവിയ്ക്കുന്നു. ഈ ഹോര്‍മോണുകള്‍ സ്‌ട്രെസ് സമയത്തു പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകളാണ്. ഇതാണ് ബിപി കൂടാന്‍ ഇടയാക്കുന്നത്. ഇതു സ്ത്രീകളിലും പുരുഷനിലും സംഭവിയ്ക്കുന്ന പ്രക്രിയയുമാണ്. സ്ഖലന, ഓര്‍ഗാസ ശേഷം 10 മിനിറ്റു കഴിഞ്ഞാണ് ഇതു സംഭവിയ്ക്കുന്നതും.

സ്വയംഭോഗം ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കുമോ?

സ്വയംഭോഗം ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കുമോ?

സ്വയംഭോഗം ഹൈപ്പര്‍ ടെന്‍ഷനുണ്ടാക്കുമോ എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. ഇതിന്റെ ഉത്തരം ഇല്ല എന്നു തന്നെയാണ്. യാതൊരു കാരണവശാലും സെക്‌സോ സ്വയംഭോഗമോ ഹൈ ബിപിയ്ക്ക് ഇടയാക്കുന്നില്ല. സെക്‌സും സ്വയംഭോഗവുമെല്ലാം സാധാരണ ഗതിയില്‍ തന്നെ എല്ലാവരിലും ബിപി ഉയര്‍ത്തുമെങ്കിലും ഇതൊരിയ്ക്കലും അപകടകരമായ അവസ്ഥയിലേയ്ക്കു പോകാറില്ല. ഇതൊരിയ്ക്കലും ഹൈ ബിപിയാകില്ല.

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍

ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍

എന്നാല്‍ ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ ഇതു നിയന്ത്രിച്ചില്ലെങ്കില്‍ സ്വയംഭോഗവും സെക്‌സും ഇതെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രക്രിയകളും ചിലപ്പോള്‍ അപകടകരമായേക്കാം. കൂടുതല്‍ ബിപിയുള്ളവര്‍ക്ക് സ്വയംഭോഗവും സെക്‌സുമെല്ലാം വഴിയുണ്ടാകുന്ന ബിപി വീണ്ടും കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കാന്‍ ഇടയാക്കും.

സെക്‌സോ സ്വയംഭോഗമോ ഒഴിവാക്കണമെന്നല്ല

സെക്‌സോ സ്വയംഭോഗമോ ഒഴിവാക്കണമെന്നല്ല

എന്നു കരുതി ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ സെക്‌സോ സ്വയംഭോഗമോ ഒഴിവാക്കണമെന്നല്ല, പറയുന്നത്. ഇത് മരുന്നുകള്‍ വഴി നിയന്ത്രിച്ചു നിര്‍ത്തുന്നവര്‍, കൃത്യമായ ബിപി നിയന്ത്രണത്തിന് മുന്‍കരുതലുകളെടുക്കുന്നവര്‍ എന്നിവര്‍ക്ക സാധാരണ ആളുകളുടെ പോലെ സെക്‌സും സ്വയംഭോഗവുമെല്ലാം ആകാം. ഇത് അപകട സാധ്യതയിലേയ്ക്കു പോകുന്നുമില്ല. ഹൈ റിസ്‌ക് ബിപി ഗണത്തില്‍ പെടുന്നവരാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ടത്.

ബിപിയ്‌ക്കോ ഹൃദയാരോഗ്യത്തിനോ

ബിപിയ്‌ക്കോ ഹൃദയാരോഗ്യത്തിനോ

ഇതല്ലാതെ സ്വയംഭോഗവും സെക്‌സും ഒരിക്കലും ബിപിയ്‌ക്കോ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ക്കോ

കാരണമാകുന്നില്ല. ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും മറ്റും സ്‌ട്രെസ് കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിയ്ക്കുകയുമാണ് ചെയ്യുന്നത്. മരുന്നു ഗുണങ്ങള്‍ സെക്‌സിനും സ്വയംഭോഗത്തിനുമെല്ലാം ധാരാളമുണ്ടെന്നര്‍ത്ഥം.

രക്തപ്രവാഹത്തെ

രക്തപ്രവാഹത്തെ

എന്നാല്‍ ഹൈ ബിപി സെക്‌സ് താല്‍പര്യങ്ങളും സെക്‌സിനുള്ള ശേഷിയും കുറയ്ക്കാന്‍ കാരണമായേക്കും. ബിപി കൂടുന്നത് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. ഇതു കുറഞ്ഞ സെക്‌സ് താല്‍പര്യങ്ങള്‍ക്കും സെക്‌സ് സംബന്ധമായ ഉദ്ധാരണക്കുറവു പോലുള്ള കാര്യങ്ങള്‍ക്കും കാരണമായേക്കാം. ബിപി കൂടമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കുമെന്ന പോലെ ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹവും തടസപ്പെടുന്നു.

ബിപി കൂടുന്നത്

ബിപി കൂടുന്നത്

സ്ത്രീകളില്‍ ബിപി കൂടുന്നത് സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു.

ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ

ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ

ചില ബിപി മരുന്നുകളും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. ഇവ സെക്‌സ് താല്‍പര്യം കുറയ്ക്കും, ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഫോസ്‌ഫോഡൈസ്‌ററിറേയ്‌സ് പോലുള്ളവ ഗുണം നല്‍കും. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഉപയോഗിയ്ക്കരുതെന്ന കാര്യവും ഏറെ പ്രധാനപ്പെട്ടതാണ്.

സെക്‌സ് ആസ്വാദ്യമാക്കാന്‍

സെക്‌സ് ആസ്വാദ്യമാക്കാന്‍

സെക്‌സ് ആസ്വാദ്യമാക്കാന്‍ ബിപി നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നു പറയാം. ഇത് സ്വയംഭോഗത്തിന്റെ കാര്യത്തിലാണെങ്കിലും.

സ്വയംഭോഗം അമിതാകാതെ നോക്കണം

സ്വയംഭോഗം അമിതാകാതെ നോക്കണം

എന്നാല്‍ സ്വയംഭോഗം അമിതാകാതെ നോക്കണം. ഇല്ലെങ്കില്‍ ഇത് പല തരത്തിലെ ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുമുണ്ടാക്കും. ക്ഷീണം തോന്നും, രഹസ്യഭാഗത്തു വേദനയുണ്ടാകും. ബീജങ്ങള്‍ക്കും പ്രശ്‌നമുണ്ടാകും.സ്വയംഭോഗം അമിതമാകുന്നത് നിങ്ങളുടെ ശരീരത്തിലും മനസിലും തന്നെ പല പ്രശ്‌നങ്ങളായി തിരിച്ചെത്തും

സ്വയംഭോഗത്തിന് അടിമയായാല്‍

സ്വയംഭോഗത്തിന് അടിമയായാല്‍

അമിതമായ സ്വയംഭോഗം മാനസിക പ്രശ്‌നങ്ങളുമുണ്ടാക്കും. നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. സമൂഹത്തില്‍ ഇട പഴകാന്‍ ബുദ്ധിമുട്ടു തോന്നും.പങ്കാളിയ്ക്കു മുന്നില്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോയെന്ന ഭയവും കുറ്റബോധവുമെല്ലാം ചേര്‍ന്ന പലരേയും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വരെ കൊണ്ടുചെന്നെത്തിക്കാം. സ്വയംഭോഗത്തിന് അടിമയായാല്‍ സാധാരണ സെക്‌സില്‍ നിന്നും സംതൃപ്തി ലഭിയ്ക്കാനും പ്രയാസം നേരിടേണ്ടി വരും.

English summary

Do You Know The Connection Between Masturbation And Blood Pressure

Do You Know The Connection Between Masturbation And Blood Pressure, Read more to know about,
X
Desktop Bottom Promotion