For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചന

കയ്യിലെ തരിപ്പും കഴപ്പും ശരീരം നല്‍കുന്ന അപകട സൂചന

|

നമ്മുടെ ശരീരം ആരോഗ്യത്തിിലൂടെയോ അനാരോഗ്യത്തിലൂടെയോ കടന്നു പോകുന്നത് എന്നറിയാന്‍ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിച്ചു തരും. ഇത് പലപ്പോഴും നിസാരമാക്കി തള്ളിക്കളയുന്നവരാണ് നാം പലരും. പല രോഗങ്ങളും രോഗാവസ്ഥകളും ഗുരുതരമാകുന്നതിന് കാരണവും ഇതു തന്നെയണ്. ചെറിയ ചികിത്സകള്‍ കൊണ്ടു മാറാവുന്ന പല രോഗങ്ങളും പരിഹാരമില്ലാതെ പോകുന്നതിനു കാരണവും ഇതു തന്നെയാണ്.

കൈകളില്‍ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും അത്ര കാര്യമായി എടുക്കാത്തവരാണ് പലതും. നിസാരമാക്കി തള്ളിക്കളയുന്നവര്‍. കയ്യൊന്നു കുടഞ്ഞും അമര്‍ത്തിപ്പിടിച്ചുമെല്ലാം ഇതിനു പരിഹാരം കണ്ടെത്തി അടുത്ത പണിയിലേയ്ക്കു തിരിയുന്നവര്‍.

കയ്യിലെ ഈ രേഖ ലൈംഗിക സൂചനയാണ്കയ്യിലെ ഈ രേഖ ലൈംഗിക സൂചനയാണ്

എന്നാല്‍ കയ്യിലെ ഇത്തരം വേദനയും തരിപ്പും കഴപ്പുമൊന്നും നിസാരമാക്കി തളളിക്കളയേണ്ടതില്ല. ഇത് ഒരു രോഗം തന്നെയാണ്. വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗുരുതരമായി മാറാവുന്ന ഒരു രോഗം. ഇതെക്കുറിച്ചു കൂടുതലറിയൂ

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രത്യേക രോഗം അറിയപ്പെടുന്നത്. 30 മുതല്‍ 60 വയസു വരെ പ്രായമുളളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്രധാനമായും സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്.

മീഡിയന്‍ നെര്‍വില്‍

മീഡിയന്‍ നെര്‍വില്‍

കൈനീളത്തില്‍ പോകുന്ന കയ്യിന്റെ മീഡിയന്‍ നെര്‍വില്‍ അഥവാ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഇതിനു കാരണമാകുന്നത്. കൈ തിരിച്ചും മറിച്ചും കയ്യിനു കൂടുതല്‍ മര്‍ദം നല്‍കിയും ജോലി ചെയ്യുന്നവരിലാണ് ഇതു പ്രത്യേകിച്ചും കണ്ടു വരുന്നത്. നിര്‍മാണ മേഖലയിലെ ആളുകള്‍, തടിപ്പണി ചെയ്യുന്നവര്‍, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരില്‍ ഇതു കൂടുതലായി കണ്ടു വരുന്നു.

പ്രമേഹം

പ്രമേഹം

ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണം കൂടിയാണ് കയ്യില്‍ അനുഭവപ്പെടുന്ന ഇത്തരം തരിപ്പുകള്‍. പ്രമേഹ രോഗബാധിതര്‍ക്ക് ഇതുണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ഇതുപോലെ സന്ധിവാതം. അമിത വണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയവയും ഇതിനുള്ള കാരണങ്ങളാണ്. സ്ഥിരം മദ്യപിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. ഇത്തരം സ്ഥിതി തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് കാര്‍പെല്‍ സിന്‍ഡ്രോമായി മാറാന്‍ സാധ്യതയുണ്ട്.

തുടക്കത്തില്‍

തുടക്കത്തില്‍

തുടക്കത്തില്‍ പച്ചക്കറികള്‍ അരിയുമ്പോഴോ വീട്ടു പണികള്‍ ചെയ്യുമ്പോഴോ ഒക്കെയാണ് ഈ തരിപ്പ് അനുഭവപ്പെടുക. ഇത്തരക്കാര്‍ക്ക് കൈ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാതെ വരും. പ്രത്യേകിച്ചും കൂടുതല്‍ സമയത്ത്. രാത്രി സമയത്താണ് ഇത് വേദനയോടു കൂടിയ അസ്വസ്ഥതയായി കൂടി വരാറ്.

കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലി

കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലി

കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലികള്‍ കൊണ്ട് ടണലിന്റെ വിസ്താരം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നൊരു ടെസ്‌ററാണ് ഇതിന്റെ ആക്കമറിയാന്‍ നല്ലത്. ഞരമ്പിന്റെ ടെസ്റ്റാണ് ഇത്.

തുടക്കത്തില്‍

തുടക്കത്തില്‍

തുടക്കത്തില്‍ കണ്ടെത്തിയാല്‍ വ്യായാമങ്ങളിലൂടെയും മറ്റും ഇതിനു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അല്‍പം കൂടി കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ ഇതിനു പരിഹാരം കണ്ടെത്താം. എന്നാല്‍ ഇത്തരം പ്രശ്‌നം അവഗണിച്ചാല്‍ പിന്നീട് കൈകളിലെ മസിലുകള്‍ പൂര്‍ണമായും നശിച്ചു പോകും. കൈ കൊണ്ട് ഒരു ചെറി വടി പോലും എടുക്കാന്‍ ആകാത്ത അവസ്ഥ വരികയും ചെയ്യും.

ഇൗ രോഗത്തിന് സാധ്യതയുള്ള ജോലിയില്‍

ഇൗ രോഗത്തിന് സാധ്യതയുള്ള ജോലിയില്‍

ഇൗ രോഗത്തിന് സാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ അടുപ്പിച്ച് ജോലി ചെയ്യാതെ ഇടയ്ക്കിടെ കയ്യിനു വിശ്രമം നല്‍കിയും ആ സമയങ്ങളില്‍ കൈപ്പത്തി ചുരുക്കിയും നിവര്‍ത്തിയുമെല്ലാം വ്യായാമം ചെയ്തും ജോലി തുടരുക. തുടര്‍ച്ചയായി ഇതു ചെയ്തു കൊണ്ടിരുന്നാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി തുടങ്ങിയവ കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. കയ്യില്‍ ഗ്ലൗസുകളും മറ്റും ധരിച്ചു ചൂടു കൊടുക്കുന്നതും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. കൈകള്‍ നീട്ടുന്നതും വളയ്ക്കാതെ പിടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

കൈകളിലെ തരിപ്പും കഴപ്പും

കൈകളിലെ തരിപ്പും കഴപ്പും

കൈകളിലെ തരിപ്പും കഴപ്പും പിന്നെ ചുളുചുളെയുള്ള വേദനയുമെല്ലാം നിസാരമാക്കി അവഗണിച്ചാല്‍ ഈ പ്രശ്‌നം ഗുരുതരമായി സര്‍ജറിയിലേയ്‌ക്കോ അല്ലെങ്കില്‍ കയ്യു ശോഷിയ്ക്കുക, കയ്യിനു ശേഷിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്‌ക്കോ എത്താന്‍ സാധ്യത ഏറെയാണെന്നോര്‍ക്കുക

ഇതിനു പുറമേ

ഇതിനു പുറമേ

ഇതിനു പുറമേ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ ട്യൂമറുകള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, മള്‍ട്ടിപ്പിള്‍ സിറോസിസ്, പെരിഫെറല്‍ ആര്‍ട്ടെറി തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് കയ്യിലുണ്ടാകുന്ന മരവിപ്പും മറ്റും. ഇതു കൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്.

English summary

Carpal Tunnel Syndrome Symptoms And Remedies

Carpal Tunnel Syndrome Symptoms And Remedies, Read more to know about,
Story first published: Tuesday, December 18, 2018, 9:26 [IST]
X
Desktop Bottom Promotion