For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറിൽ ഗ്രീൻ ടീ കുടിക്കാമോ?

വെറും വയറിൽ ഗ്രീൻ ടീ കുടിക്കാമോ?

|

ഗ്രീൻ ടീ ഇപ്പോൾ വളരെ ജനപ്രീയമായ ഒന്നാണ്.ഇത് കൊഴുപ്പ് നീക്കും,ഹൃദയത്തെ സംരക്ഷിക്കും,പ്രായം കുറയ്ക്കും,ശ്വാസത്തിലെ ദുർഗന്ധം അകറ്റും എന്നൊക്കെ പറയപ്പെടുന്നു.

ഇതിനർത്ഥം എപ്പോൾ വേണമെങ്കിലും ഈ ടീ കുടിക്കാമെന്നാണോ?അങ്ങനെ ചെയ്താൽ ഗ്രീൻ ടീയുടെ ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുകയില്ല.

ഗ്രീൻ ടീ ആസ്വദിക്കുവാൻ ഒരു സമയമുണ്ട്.അസമയത്തു കഴിച്ചാൽ ഇത് ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കും.ഗ്രീൻ ടീ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

അമിത ഉപയോഗം

അമിത ഉപയോഗം

ദിവസവും ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ ആണെങ്കിൽ കുഴപ്പമില്ല.അതിലധികമായാൽ വിഷാംശം ഉണ്ടാക്കുകയും അത് കരളിനെ ബാധിക്കുകയും ചെയ്യും.ഇതിൽ ഫ്ളാവാനോയിഡ്,ടാനിങ്സ് എന്നീ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു.അതിനാൽ മിതമായി മാത്രം ആസ്വദിക്കുക.

വെറും വയറിൽ ഇത് കുടിക്കാമോ?

വെറും വയറിൽ ഇത് കുടിക്കാമോ?

ഇല്ല.കാഫീൻ തരുന്ന ഊർജ്ജം നിങ്ങൾക്ക് ദിവസം തുടങ്ങാൻ നല്ലതാണെന്നു തോന്നും.ഗ്രീൻ ടീ വയറിനെ ബാധിക്കുന്നതിനാൽ വെറും വയറിൽ ഇത് കുടിക്കാൻ പാടില്ല.

ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കാമോ?

ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കാമോ?

ഇല്ല.പലരും ഉച്ചഭക്ഷണത്തിനു ശേഷം ഗ്രീൻ ടീ കുടിക്കാറുണ്ട്.എന്നാൽ ഇത് പല പോഷകങ്ങളും ആഗീരണം ചെയ്യുന്നതിനെ ബാധിക്കുന്നു.കൂടാതെ ഭക്ഷണ സമയത്തു പുറപ്പെടുവിക്കുന്ന ദഹന രസങ്ങളെ നേർപ്പിക്കുന്നു.അതിനാൽ ഭക്ഷണം കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷം മാത്രം കുടിക്കുക

ഇത് അർദ്ധരാത്രി കുടിക്കാമോ?

ഇത് അർദ്ധരാത്രി കുടിക്കാമോ?

ഇല്ല.ഇത് ഉറക്കത്തെ ബാധിക്കുന്നതിനാൽ അർധരാത്രി കുടിക്കാൻ പാടില്ല.പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.

 ഗ്രീൻ ടീ ബാഗ് ഉപയോഗിക്കാമോ?

ഗ്രീൻ ടീ ബാഗ് ഉപയോഗിക്കാമോ?

ഗ്രീൻ ടീ ഇലകൾ തിളപ്പിക്കാനായി ബാഗുകൾ ഉപയോഗിക്കാവുന്നതാണ്.ചില ബ്രാൻഡുകളിൽ നല്ല ടീ ബാഗുകൾ കാണാറില്ല.

 ഗ്രീൻ ടീ മൂത്ര വിസർജ്ജനം ത്വരിതപ്പെടുത്തുമോ?

ഗ്രീൻ ടീ മൂത്ര വിസർജ്ജനം ത്വരിതപ്പെടുത്തുമോ?

അതെ ഇത് മൂത്രത്തിന്റെ അളവ് കൂടുതുകയും നിര്ജ്ജലിനീകരണം ഉണ്ടാക്കുകയും ചെയ്യും.അതിനാൽ ഗ്രീൻ ടീ കുടിക്കുന്നുവെങ്കിൽ ധാരാളം വെള്ളവും കുടിക്കുക

ഗ്രീൻ ടീക്ക്

ഗ്രീൻ ടീക്ക്

ഗ്രീൻ ടീക്ക് വളരെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്.എന്നാൽ മിതമായി മാത്രം ഉപയോഗിക്കുക.ദിവസവും ഒന്നോ രണ്ടോ കപ്പ് മാത്രം കുടിക്കുക.വൈകുന്നേരം 3 മണിക്കും 5 മണിക്കും ഇടയിൽ കുടിക്കുന്നതാണ് ഉത്തമം.നല്ല നിലവാരമുള്ള ഇലകൾ തിളപ്പിച്ച് ഉപയോഗിക്കുക

Read more about: health body
English summary

Can You Drink Green Tea In An Empty Stomach

Can You Drink Green Tea In An Empty Stomach, read more to know about
Story first published: Tuesday, March 6, 2018, 16:22 [IST]
X
Desktop Bottom Promotion