For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാം

|

ഒതുക്കമില്ലാത്ത ഭാരമേറിയ ശരീരം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? വയർ പുറത്തേക്ക് ചാടുന്നതിനെ പ്രതികരിക്കാൻ ഉപയോഗിക്കുന്ന ടമ്മി ടക്കർ കാരണം ശ്വാസംമുട്ടുന്നുണ്ടോ? ജീൻസിന്റെ സിപ് വലിച്ചുകയറ്റാൻപോലും ക്ലേശിക്കുകയാണോ? അങ്ങനെയെങ്കിൽ അമിതമായ വലിപ്പത്തെയും ശരീരഭാരത്തെയും നിയന്ത്രിക്കുവാനും, അധികം ക്ലേശംകൂടാതെ പകിട്ടേറിയ ബാഹ്യരൂപം നേടിയെടുക്കാനും സമയമായിരിക്കുന്നു.

ആരോഗ്യദായകമായ മറ്റ് ഭക്ഷണ വിഭവങ്ങളോടൊപ്പം തക്കാളിയെ ഭക്ഷിക്കുന്നതിലൂടെ അത്തരം നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ശരീരഭാരത്തെ നിയന്ത്രിക്കാൻ തക്കാളി അത്രയ്ക്ക് മികച്ചതാണോ? ധാരാളം പഴച്ചാർ അടങ്ങിയിരിക്കുന്നതും, വശ്യമനോഹരമായ ചുവന്ന വർണ്ണത്തോടുംകൂടിയ ഈ ഫലം നിങ്ങളുടെ ഇറുകിയ കുപ്പായങ്ങളെ വളരെവേഗം സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന തരത്തിലുള്ള മാംസ്യത്തിന്റെയും, ജീവകങ്ങളുടെയും, ഭക്ഷ്യനാരുകളുടെയും ഒരു കലവറയാണ്.തക്കാളി കഴിക്കുന്നതിലൂടെ വളരെ മിനുസ്സവും തിളക്കവുമുള്ള ചർമ്മം ലഭ്യമാകും എന്നത് മറ്റൊരു വസ്തുതയാണ്. ശരീരഭാരത്തെ നിയന്ത്രിക്കാനും ചർമ്മഭംഗിയെ നിലനിറുത്താനും സഹായിക്കുന്ന അതിന്റെ ഗുണഗണങ്ങളെപ്പറ്റി വായിച്ചറിയൂ.

വളരെ താഴ്ന്ന കലോറിമൂല്യം

വളരെ താഴ്ന്ന കലോറിമൂല്യം

വളരെ കുറച്ച് കലോറിയാണ് തക്കാളിയിലുള്ളത്. ഒരു സാധാരണ തക്കാളിയിൽ 16 കലോറി അടങ്ങിയിരിക്കുന്നു. നല്ലൊരു കാര്യമാണിത്. കാരണം 2 തക്കാളി കഴിക്കുകയാണെങ്കിൽ, 50-ന് താഴെ കലോറി മാത്രമേ നിങ്ങൾ ആഹരിക്കുന്നുള്ളൂ.

കുറച്ച് കലോറിയാണ് ആഹരിക്കുന്നതെങ്കിൽ, വിശ്രമിക്കുന്ന സമയത്തുപോലും അവ ദഹിച്ചുതീരും. അങ്ങനെയാകുമ്പോൾ, കൊഴുപ്പിന്റെ രൂപത്തിൽ ശരീരത്തിനുള്ളിൽ അത് സംഭരിക്കപ്പെടുകയില്ല.

 ഉയർന്ന തോതിൽ ഭക്ഷ്യനാരുകൾ

ഉയർന്ന തോതിൽ ഭക്ഷ്യനാരുകൾ

ഒരു കപ്പ് തക്കാളിയിൽ അലിഞ്ഞുചേരാത്ത 2 ഗ്രാം ഭക്ഷ്യനാരും, അലിഞ്ഞുചേരുന്ന 0.20 ഗ്രാം ഭക്ഷ്യനാരും അടങ്ങിയിരിക്കുന്നു. അലിയുന്ന നാരുഘടകം വൻകുടലിലെത്തുമ്പോൾ കുഴമ്പുപോലെയുള്ള ഒരു പദാർത്ഥമായി മാറുകയും ശരീരത്തിന് ഗുണകരമായി നിലകൊള്ളുന്ന നല്ല ബാക്ടീരിയകളുടെ ഭക്ഷണ ഉറവിടമായി മാറുകയും ചെയ്യുന്നു.

കൂടുതലായി ഭക്ഷണം ആഗിരണം ചെയ്യപ്പെടുന്നതിനെ അത് കുറയ്ക്കുകയും, അതോടൊപ്പംതന്നെ വയറ് നിറഞ്ഞിരിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു. അലിഞ്ഞുചേരാത്ത നാരുഘടകങ്ങൾ കൊഴുപ്പുതന്മാത്രകളിൽ ചേർന്നുനിൽക്കുകയും അവ കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

 ഉപാപചയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു

ഉപാപചയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നു

കൊഴുപ്പമ്ലത്തിന്റെ ഓക്‌സീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ജീനുകളുടെ പ്രഭാവം തക്കാളിച്ചാർ കൂടിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുകയും, കൊഴുപ്പ് ദഹിച്ച് മാറുവാൻ ഇടയാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

മദ്ധ്യവയ്‌സ്‌കരായ സ്ത്രീകളിൽ നടത്തിയ ഒരു പഠനം അനുസരിച്ച്, വിശ്രമവേളയിലെ ഊർജ്ജവിനിയോഗം (റെസ്റ്റിംഗ് എനർജി എക്‌സ്‌പെൻഡിച്ചർ- വിശ്രമിക്കുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ കലോറി-REE) തക്കാളി ജൂസ് കഴിക്കുന്നതിലൂടെ വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. മാത്രമല്ല സീറത്തിലെ ട്രൈഗ്ലിസെറയ്ഡിന്റെ അളവിനെ കുറയ്ക്കുന്നതായും കാണുവാൻ കഴിഞ്ഞു.

താഴ്ന്ന ഗ്ലൈസെമിക് സൂചിക

താഴ്ന്ന ഗ്ലൈസെമിക് സൂചിക

തക്കാളിയുടെ ജി.ഐ. മൂല്യം (GI value) 38 ആണ്. മറ്റ് പല പച്ചക്കറികളെയും, പഴവർഗ്ഗങ്ങളെയും, സംസ്‌കരിച്ച ഭക്ഷണ വിഭവങ്ങളെയും അപേക്ഷിച്ച് ഇത് വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുവാൻ ഒരു ഭാഗം ഭക്ഷണം എത്ര സമയം എടുക്കുന്നു എന്നതിന്റെ അളവാണ് ഗ്ലൈസെമിക് സൂചിക. പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കാൻ എത്രത്തോളം സമയം കൂടുതൽ വേണമോ, അത്രത്തോളം അത് മികച്ചതാണ്.

താഴ്ന്ന ജി.ഐ. ഉള്ള തക്കാളി പോലെയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വളരെ സാവധാനം നിയന്ത്രിതമായ രീതിയിലാണ് ഉയർത്തുന്നത്. അങ്ങനെ അതിന്റെ അവളവിനെ നിയന്ത്രിക്കുന്നു. പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാണെങ്കിൽ, അത് നിങ്ങളെ പ്രമേഹരോഗിയാക്കുകയോ, ഹൃദയപേശീസംബന്ധമായ അസുഖങ്ങൾ, വൃക്കത്തകരാറുകൾ, അന്ധത തുടങ്ങിയവയിലേക്ക് നയിക്കുകയോ ചെയ്യാം.

 നിരോക്‌സീകാരികളാൽ സമ്പുഷ്ടം

നിരോക്‌സീകാരികളാൽ സമ്പുഷ്ടം

പ്രബല നിരോക്‌സീകാരിയായ ലൈകോപീൻ വളരെ വലിയ തോതിൽ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഹാനികരമായ ഓക്‌സിജൻ റാഡിക്കലുകളെ നിർമ്മാർജ്ജനം ചെയ്യാൻ നിരോക്‌സീകാരികൾ സഹായിക്കുന്നു. ഡി.എൻ.എ. ഘടനയിൽ മാറ്റമുണ്ടാക്കുവാനും, അങ്ങനെ ശരീരത്തിനുള്ളിൽ ആയാസം സൃഷ്ടിക്കുവാനും ഓക്‌സിജൻ റാഡിക്കലുകൾക്ക് കഴിയും.

അത് ശരീരത്തിൽ ഒരു ആയാസപ്രതിരോധം സംജാതമാകുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി കൊഴുപ്പ് അടിഞ്ഞുകൂടി ശരീരഭാരം വർദ്ധിക്കുന്നു. തക്കാളി കഴിക്കുന്നതിലൂടെ ശരീരത്തിലെ ഓക്‌സീകരണ ആയാസത്തെ കുറയ്ക്കുവാനും, ശരീരഭാരം കുറയ്ക്കുവാനും കഴിയും.

Read more about: health tips ആരോഗ്യം
English summary

can-eating-tomatoes-help-you-lose-weight

Eating tomatoes can help you to have a very fine and shiny skin. Read about the properties that help you control body weight.
Story first published: Tuesday, August 7, 2018, 8:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more