For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും കുറയും ക്യാന്‍സറും തടയും ഈ പച്ചക്കറി

തടിയും കുറയും ക്യാന്‍സറും തടയും ഈ പച്ചക്കറി

|

ആരോഗ്യകരമായ ശരീരം നേടുന്നതില്‍ ഭക്ഷണങ്ങള്‍ക്കു പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ ആരോഗ്യം നല്‍കും, ചിലതു കളയുകയും ചെയ്യും.

ഇത്തരം ഭക്ഷണങ്ങളില്‍ തന്നെ പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ആരോഗ്യത്തിന് ഏറെ മികച്ചവയാണ്. പലതരം വൈറ്റമിനുകളും ധാതുക്കളും നാരുകളുമെല്ലാം അടങ്ങിയവയാണ് പച്ചക്കറികള്‍. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണ് പല പച്ചക്കറികളും.ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ബി പാന്‍ക്രിയാസിനെയും വയറിനേയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്.

ഈ പച്ചക്കറിയില്‍ വൈറ്റമിന്‍ കെ, സി, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ ബി6, സെലേനിയം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇത്തരം പച്ചക്കറികളില്‍ ക്രൂസിഫെറസ് പച്ചക്കറി എന്ന വിഭാഗത്തില്‍ പെടുന്ന ഒന്നാണ് ബ്രൊക്കോളി. കടുത്ത പച്ച നിറത്തിലെ ഈ പച്ചക്കറി അത്രയ്ക്ക് പ്രചാരത്തില്‍ ഇല്ലെങ്കിലും ആരോഗ്യപരമായി ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമാണെന്നതാണ് ഇതിന്റെ ഒരു ഗുണം. ഇതിനു പുറമെ തടി കുറയാനും മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ക്കായും ഇതുപയോഗിയ്ക്കുന്നതു നല്ലതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിലെ ഫൈബറാണ് ഇതിനു സഹായിക്കുന്നത്. ഫൈബര്‍ ബൈല്‍ ആസിഡുമായി ചേര്‍ത്ത് പെട്ടെന്നു തന്നെ ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ദഹനേന്ദ്രിയത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നു.

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ബ്രൊക്കോളി. ഇത് ഡീടോക്‌സിഫിക്കേഷന്‍ എന്‍സൈമുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതു ലിവറിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ലിവര്‍ തകാറിലാകുന്നതു തടയാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ തടയാന്‍ ഇത് ഏറെ ഉത്തമമാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് ബ്രൊക്കോളി. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. നാരുകള്‍ ഉള്ളതു കൊണ്ടുതന്നെ ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്.

ക്യാന്‍സറിനുള്ള ഉത്തമ ഔഷധമാണ്

ക്യാന്‍സറിനുള്ള ഉത്തമ ഔഷധമാണ്

ക്യാന്‍സറിനുള്ള ഉത്തമ ഔഷധമാണ് ബ്രൊക്കോളി എന്നു പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതാണ്. പ്രത്യേകിച്ചും കോളന്‍ ക്യാന്‍സര്‍, അതായത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇത് കുടലിനുണ്ടാകുന്ന വീക്കം കുറച്ചാണ് ക്യാന്‍സര്‍ കുടലിനെ ബാധിയ്ക്കുന്നതു തടയുന്നത്. ഇതിനു പുറമെ യൂറിനറി ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവ തടയാനും ഇത് ഏറെ നല്ലതാണ്. ശരീരത്തില്‍ അധികം വരുന്ന ഈസ്ട്രജന്‍ പുറന്തള്ളിയാണ് ഇത് സ്തനാര്‍ബുദം തടയുന്നത്. ബ്രൊക്കോളിയില്‍ ക്യാന്‍സര്‍ തടയാന്‍ ശേഷിയുളള പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.

എല്ലിന്റെ ആരോഗ്യത്തിനും

എല്ലിന്റെ ആരോഗ്യത്തിനും

വൈറ്റമിന്‍ കെ, കാല്‍സ്യം എന്നിവ കൂടിയ തോതില്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെ ആരോഗ്യത്തിനും എല്ലുതേയ്മാനം പോലുളള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. ഇതിലെ ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം എന്നിവ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും മികച്ചതാണ് ബ്രോക്കോളി. ഇതിലെ സള്‍ഫോറാഫൈന്‍ എന്ന ഘടകം പ്രമേഹ ബാധയിലൂടെ രക്തക്കുഴലുകളുടെ ലൈനിംഗിനുണ്ടാകുന്ന നാശം തടയുന്നു. ഇതുവഴി ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഇതു ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഏറെ മികച്ചതാണ് ബ്രൊക്കോളി. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍, ഫോസ്ഫറസ്, മറ്റു വൈറ്റമിനുകള്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ബിപി

ബിപി

ബിപി കുറയ്ക്കാനും ബ്രൊക്കോളി ഏറെ ഉത്തമമാണ്. ഇതിലെ സള്‍ഫറും പൊട്ടാസ്യവുമെല്ലാമാണ് ഈ ഗുണം നല്‍കുന്നത്. ഇതും ഹൃദയാരോഗ്യതിനു സഹായകമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറച്ചും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇതു സഹായിക്കുന്നു.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

തടി കുറയ്ക്കാന്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ബ്രൊക്കോളി സ്മൂത്തി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഒരു കപ്പ് തേങ്ങാവെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം, 1 പഴുത്ത പഴം, ഒരു കപ്പ് ബ്രൊക്കോളി തണ്ടില്ലാതെ നുറുക്കിയത്, 1 ടീസ്പൂണ്‍ പൊടിച്ച കറുവാപ്പട്ട, 1 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ബ്ലെന്ററിലിട്ട് അടിച്ചു കുടിയ്ക്കാം.

അലര്‍ജി

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ബ്രൊക്കോളി. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അലര്‍ജി, ആസ്തമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിലെ ക്വര്‍സെറ്റിന്‍, കെംഫെറോള്‍, പോളിഫിനോളുകള്‍ എന്നിവയും അലര്‍ജി തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

English summary

Broccoli Health Benefits For Weight Loss And Cancer

Broccoli Health Benefits For Weight Loss And Cancer, Read more to know about,
X
Desktop Bottom Promotion