For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ നാട്ടുവൈദ്യവും രീതിയും

തടി കുറയ്ക്കാന്‍ നാട്ടുവൈദ്യവും രീതിയും

|

തടി ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യ പ്രശ്‌നം കൂടിയാണ് ഇതെന്നു വേണം, പറയാന്‍.

അമിതവണ്ണം തന്നെയാണ് തടി എന്നു പറയുന്നത്. ചാടുന്ന വയറും ശരീരത്തിന്റെ ഏതു ഭാഗത്താണെങ്കിലും അടിഞ്ഞു കൂടുന്ന കൊഴുപ്പും ഇതില്‍ പെടുന്ന ഒന്നാണ്.

പലരും തടിയും വണ്ണവും സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യപ്രശ്‌നമാണ്. പല തരത്തിലെ ആരോഗ്യപരമായ ദൂഷ്യങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണിത്.

അമിത വണ്ണം, വയര്‍ എന്നിവയെല്ലാം കുറയ്ക്കാന്‍ സഹായകമായ ഒരുപിടി വീട്ടുവൈദ്യങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താത്ത വീട്ടുവൈദ്യങ്ങള്‍. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

അമിത വണ്ണം, വയര്‍ കുറയാന്‍ ചെയ്യാവുന്ന ചില വീട്ടുമരുന്നുകള്‍, ഇവ രീക്ഷിയ്‌ക്കേണ്ട രീതി എന്നിവയെ കുറിച്ചറിയൂ, നമുക്കു തന്നെ സംഘടിപ്പിയ്ക്കാവുന്ന ചേരുവകളാണ് പലതും. നമുക്കു തന്നെ വീട്ടില്‍ ചെയ്യാവുന്നതാണ് എല്ലാ വഴികളും.

നാരങ്ങാനീര്

നാരങ്ങാനീര്

തടി കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ മുന്‍പന്തിയിലാണ് നാരങ്ങാനീര്. ഫൈബര്‍, വൈറ്റമിന്‍ ബി, സി, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍, സിങ്ക്, ഫോസ്ഫറസ് എന്നിവയടങ്ങിയ നാരങ്ങാനീര് ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ സിട്രിക് ആസിഡ് കൊഴുപ്പു നീക്കുന്നതിന് ഏറെ ഗുണകരമാണ്.

തേന്‍

തേന്‍

മൂന്നൂ ടീസ്പൂണ്‍ നാരങ്ങാനീര് ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക.ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ഇളക്കിച്ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് ദിവസവും അല്‍പനാള്‍ ചെയ്തു നോക്കൂ, ചുരുങ്ങിയത് മൂന്നു മാസമെങ്കിലും ഗുണമുണ്ടാകും. ഗുണമുണ്ടാകും. ചെറുചൂടൂവെള്ളത്തില്‍ ചെറുനാരങ്ങാനീരു മാത്രം ചേര്‍ത്തു കുടിച്ചാലും ഗുണം ലഭിയ്ക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഫില്‍ട്ടര്‍ ചെയ്യാത്ത, അതായത് റോ ആയ ആപ്പിള്‍ സിഡെര്‍ വിനെഗറാണ് ഗുണം നല്‍കുക. ഇതു കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പിനെ ചെറിയ കണികകളായി മാറ്റി ശരീരത്തില്‍ നിന്നും നീക്കാനും സഹായിക്കും. 2 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 1 ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഇത്രയും തന്നെ വെള്ളത്തില്‍ 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും ഗുണം നല്‍കും. ദിവസവും 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറിനേക്കാള്‍ കൂടുതല്‍ കഴിയ്ക്കരുത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. പല മരുന്നു ഗുണങ്ങളുമുള്ള ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി കൊഴുപ്പ് ശരീരത്തില്‍ ഊര്‍ജമായി മാറുന്നു. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുപയോഗിച്ചാണ് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത്. ഇതിലെ പോളിഈസ്ട്രറോളുകള്‍ കൊഴുപ്പലിയിച്ചു കളയാന്‍ സഹായിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. 2 സ്‌കൂപ്പ് കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇത് വെള്ളമോ സിട്രസ് ജ്യൂസ്, അതായത് നാരങ്ങാവര്‍ഗത്തില്‍ പെട്ട ഏതെങ്കിലും പഴങ്ങളുടെ ജ്യൂസുമായോ ചേര്‍ത്തടിച്ച് ദിവസവും കുടിയ്ക്കുക, കുറഞ്ഞത് ഒരു മാസമെങ്കിലും ഇതു കുടിയ്ക്കണം.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇതിലെ എസന്‍ഷ്യല്‍ ഓയില്‍, ഫാറ്റി ആസിഡുകള്‍, ഫിനൈല്‍ പ്രോപനോയ്ഡുകള്‍, ടാനിനുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം ഗുണം നല്‍കുന്നവയാണ്. പെരുഞ്ചീരകം വറുത്തു പൊടിയ്ക്കുക. ഇത് അര ടീസ്പൂ്ണ്‍ വീതം രണ്ടു തവണ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ചെറുചൂടുവെള്ളത്തിലാണ് ഇതു കുടിയ്‌ക്കേണ്ടത്. ഇത് വയറ്റിലെ ഗ്യാസ്, ദഹനക്കേട്, മലബന്ധം എന്നിവയും അകറ്റും. തടിയും വയറും കുറയ്ക്കും.

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട

തേന്‍, കറുവാപ്പട്ട എന്നിവയാണ് തടി കുറയ്ക്കാന്‍ സഹായകമായ മറ്റൊന്ന്. തേന്‍ പൊതുവേ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു ചെയ്യുന്നത്. ഓര്‍ഗാനിക് തേന്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. ഒരു കപ്പു ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചിടുക. അര മണിക്കൂര്‍ കഴിഞ്ഞ ശേഷം ഇതില്‍ 1 ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍ ഒഴിച്ച് ഇളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അര ഗ്ലാസ് രാവിലെയും അര ഗ്ലാസ് രാത്രി കിടക്കുന്നതിനു മുന്‍പും കുടിച്ചാലും മതിയാകും. ഇത് അല്‍പകാലം അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

തക്കാളി

തക്കാളി

നാം കറികളിലും സാലഡിലും മറ്റും ഉപയോഗിയ്ക്കുന്ന തക്കാളി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകം നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതാണ് ഇതിനായി സഹായിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇതു നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഒന്നോ രണ്ടോ തക്കാളി മുഴുവനായി കഴിയ്ക്കുന്നത് ഗുണം നല്‍കും. തൊലിയും കുരുവും ഉള്‍പ്പെടെ വേണം, കഴിയ്ക്കാന്‍. ഇതില്‍ വൈറ്റമിന്‍ എ, സി, കെ, മാംഗനീസ്, കോളിന്‍ ,ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി

ഇഞ്ചി

ദഹനത്തിന്‌ സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധമാണ്‌ ഇഞ്ചി. ഇവ ഉഷ്‌ണകാരികൂടിയാണ്‌. അതിനാല്‍ ശരീരത്തിന്റെ ഊഷ്‌മാവ്‌ ഉയര്‍ത്തി കൊഴുപ്പ്‌ ഫലപ്രദമായി കുറയ്‌ക്കാന്‍ സഹായിക്കും. അമിത ഭക്ഷണം, പ്രായസംബന്ധമായ ഹോര്‍മോണ്‍ കുറവ്‌, വ്യായാമ കുറവ്‌, സമ്മര്‍ദ്ദം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട്‌ വയറ്റില്‍ കൊഴുപ്പ്‌ ഉണ്ടാകാം. ഇഞ്ചി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഇഞ്ചി കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയ്‌ക്കും. ഊര്‍ജം നിയന്ത്രിക്കുന്നതിനും ചലനത്തിനും ആവശ്യമായ സ്റ്റിറോയിഡ്‌ ഹോര്‍മോണാണ്‌ കോര്‍ട്ടിസോള്‍ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇഞ്ചിയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ നാരങ്ങാനീരും തേനും കലര്‍ത്തിയും കുടിയ്ക്കാം. ഇതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്. കറിവേപ്പില രാവിലെ അരച്ച് വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. പച്ചയ്ക്ക് രാവിലെ പത്തില ചവച്ചു കഴിയ്ക്കാം. ഗുണം ലഭിയ്ക്കും. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചുട്ടോ അല്ലാതെയോ രാവിലെ വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കാം. ഇതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്.

English summary

Best Tried Home Remedies For Weight Loss

Best Tried Home Remedies For Weight Loss, Health, Body
X
Desktop Bottom Promotion