For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക സമ്മർദ്ദം കുറയ്ക്കാൻ അശ്വഗന്ധയും തുളസിയും

By Seethu
|

നിങ്ങൾക്ക് പലപ്പോളും തോന്നിക്കാണണം എന്താണ് നിങ്ങൾക് ഇത്രയ്ക്കും മാനസിക സമ്മർദ്ദം ഉണ്ടാകാൻ കാരണം? അശ്വഗന്ധയും തുളസിയും ഒരുമിച്ച് ഉപയോഗിച്ചാൽ മാനസിക സമ്മർദ്ദം കുറക്കാൻ കഴിയുമോ എന്ന് നമുക്ക് നോക്കാം.

h

കൂടാതെ അത് എത്രത്തോളം സുരക്ഷിതം ആണെന്നും അറിയാം. മരുന്നുകളിലെ രാജാവും രാജ്ഞിയുമായ അശ്വഗന്ധയെ കുറിച്ചും തുളസിയെ കുറിച്ച് കൂടുതൽ വായിക്കാം

 അശ്വഗന്ധ:

അശ്വഗന്ധ:

ശരീര ശക്തിക്കും ബലത്തിനും സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചമരുന്നാണ് അശ്വഗന്ധ. ശരീര ശക്തിക്കു ഉപയോഗിക്കുന്ന പ്രധാനപ്പെട്ട 10 പച്ചമരുന്നുകൾ എടുത്താൽ അതിൽ അശ്വഗന്ധ മുന്നിട്ടു നിൽക്കുന്നു.

പുരാതന കാലത്തു എഴുതപ്പെട്ട ചാരകസംഹിതയിൽ ഇതിനെ ടോണിക്ക് ആയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അശ്വഗന്ധ നല്ല ഒരു ഔഷധം ആയും പുനര്ജീവിനി ആയും ഉപയോഗിക്കാറുണ്ട്. കൂടാതെ ശരീര പുഷ്ടിക്കും പുരുഷ ലൈംഗിക പ്രശ്നങ്ങൾ മാറ്റുന്നതിനും ലൈംഗിക ശേഷിക്കുറവിനും അശ്വഗന്ധ നല്ലൊരു ഔഷധമാണ്.

 തുളസി

തുളസി

മറ്റൊരു പുരാതന ആയുർവേദ ഗ്രന്ഥമായ സുശ്രുത സംഹിതയിൽ പറയുന്നത് ആസ്ത്മ ശമിപ്പിക്കുന്നതിന് തുളസിക്ക് നല്ലൊരു പങ്കുണ്ടെന്നാണ്. സാധാരണ ജലദോഷം, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ , തൊണ്ടയിലെ അണുബാധ, വിളർച്ച , ഓക്കാനം, നെഞ്ച് വേദന, ചർമ്മ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് തുളസി മികച്ച ഫലം തരും. ആസ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കാറുള്ള പച്ചമരുന്നുകളിൽ തുളസിയെ വളരെ പണ്ട് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അശ്വഗന്ധയ്ക്കും തുളസിക്കും സമാനമായ ആയുർവേദ ഗുണങ്ങളും ഉണ്ട്. രണ്ടും കൈപ്പുള്ളതും രൂക്ഷമായ രുചിയുള്ളതും ആണ്. കൂടാതെ കനം കുറവും രൂക്ഷതയും ഇവ രണ്ടിനും ഉള്ള പൊതുവായ ഗുണങ്ങളാണ്. രണ്ടും വാത കഫ ദോഷങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.

അശ്വഗന്ധയും തുളസിയും ഒരുമിച്ച് എന്തുകൊണ്ട് ഉപയോഗിക്കാം

അശ്വഗന്ധയും തുളസിയും ഒരുമിച്ച് എന്തുകൊണ്ട് ഉപയോഗിക്കാം

അശ്വഗന്ധ, തുളസി എന്നിവയ്ക്ക് സമാനമായ സ്വഭാവമുണ്ടെന്ന് നമുക്കറിയാം , ഇവ രണ്ടും മികച്ച അഡാപ്ടജൻസ് ( മാനസിക സമ്മർദ്ദം കുറക്കുന്ന ഔഷധം ) ആയി കണക്കാക്കപ്പെടുന്നു.

അതിനാൽ, മുകളിൽ സൂചിപ്പിച്ച യുക്തി വച്ചു ചിന്തിച്ചാൽ ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കാവുന്നതാണ്. അശ്വഗന്ധ, തുളസി എന്നിവയ്ക്ക് സമാനമായ ഔഷധഗുണങ്ങൾ ഉണ്ടെന്ന് ഗവേഷണം തെളിയിക്കുന്നു.

മാനസിക സമ്മർദ്ദം കുറക്കാനുള്ള കഴിവ്

മാനസിക സമ്മർദ്ദം കുറക്കാനുള്ള കഴിവ്

രണ്ടിനും ഒരേപോലെ ഉള്ള ചില ഗുണങ്ങളിൽ ചിലത് ഇതൊക്കെയാണ്. മാനസിക സമ്മർദ്ദം കുറക്കാനുള്ള കഴിവ് , അഡാപ്റ്റജിനിക് കഴിവ് , ആന്റി ഓക്സിഡന്റ് , ആന്റിമൈക്രോബിയൽ പ്രവർത്തനം, അനസ്തേഷ്യ, ആന്റി പൈറികീഷൻ, ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഹെപ്പറ്റോപ്രോട്ടക്ടിവ്,പ്രമേഹത്തിനെതിരെയുള്ള പ്രവർത്തനം.

മേൽ പറഞ്ഞതൊക്കെ പൊതുവായുള്ള ഇവ രണ്ടിന്റെയും ചുരുക്കം ചില കഴിവുകൾ ആണ്.

വാതദോഷം

വാതദോഷം

ആയുർവേദപ്രകാരം ശാരീരിക സമ്മർദ്ദം കാരണം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളിൽ ഒന്നാണ് വാതദോഷം.

ആവേശം ഉത്കണ്ഠ പോലുള്ള മനശാസ്ത്ര സമ്മർദ്ദങ്ങളും വാതദോഷങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അശ്വഗന്ധയും തുളസിയും ഒരുമിച്ച് വാതദോഷത്തെ ശമിപ്പിക്കുന്നു. കൂട്ടി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇവ രണ്ടും മാനസിക സമ്മർദ്ദം കുറക്കാൻ വളരെ നന്നായി ഉപകാരപ്പെടുന്നു

സമ്മർദ്ദവും അഡ്രീനൽ ഗ്രന്ഥികളും

സമ്മർദ്ദവും അഡ്രീനൽ ഗ്രന്ഥികളും

ആധുനിക ഗവേഷണങ്ങളിൽ സമ്മർദ്ദവും അഡ്രീനൽ ഗ്രന്ഥികളും തമ്മിൽ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതൊരു സ്ട്രെസ് ഹോര്മോണാണ്.

ഈ ഹോർമോൺ സാധാരണ ശരീരത്തിൽ കാണാറുള്ള സ്‌ട്രെസ് ഹോർമോണായ അഡ്രിനാലിൻ പോലെയുള്ളവയെക്കാൾ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. മാനസിക സമ്മർദ്ദവും കോർട്ടിസോൾ നിലയും ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ് കാരണം,കോർട്ടിസോളിന്റെ കൂടുതലായ ഉൽപ്പാദനം നിങ്ങളുടെ മാനസിക നിലയെ തന്നെ തളർത്തികളായും.

 അശ്വഗന്ധ തുളസി ഹെർബൽ ടീ:

അശ്വഗന്ധ തുളസി ഹെർബൽ ടീ:

ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നമുക്ക് നോക്കാം

ചായയുടെ ആവശ്യത്തിനനുസരിച്ചു 2: 1 അനുപാതത്തിൽ അശ്വഗന്ധ വേരിന്റെ പൊടി, തുളസി ഇല പൊടി എന്നിവ എടുക്കുക.രണ്ട് കപ്പ് തണുത്ത വെള്ളം ഒരു പാത്രത്തിൽ ഒഴിച്ചു അടച്ചു വെക്കുക.

അതിൽ അശ്വഗന്ധ വേരിന്റെ പൊടി, തുളസി ഇല പൊടി എന്നിവ ചേർത്ത് നേരിയ തീയിൽ തിളപ്പിക്കുക, വെള്ളം മൂന്നിലൊന്നായി കുറയുന്നത് വരെ തിളപ്പിച്ചതിനു ശേഷം വാങ്ങി വെക്കുക.

ഒരു 10 മിനുട്ടിനു ശേഷം അരിച്ചെടുത്തു ഉപയോഗിക്കുക. മധുരം വേണം എന്നുണ്ടെങ്കിൽ പഞ്ചസാര ചേർക്കാവുന്നതാണ്.

രുചികരവും ആരോഗ്യപരവുമായ ഈ പാനീയം അഡ്രിനാലിൻ എന്ന ഹോർമോണിനെ പിന്തുണയ്ക്കുന്നു.

English summary

benefits Ashwagandha And Tulsi

Read and know more about aswagndha and thulsi, Here are the ayurvedic benefits
Story first published: Friday, September 7, 2018, 20:17 [IST]
X
Desktop Bottom Promotion