പുരുഷന്‍ നെയ്യില്‍വെളുത്തുള്ളി വറുത്തു കഴിയ്ക്കൂ

Posted By:
Subscribe to Boldsky

പുരുഷന്മാരെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇംപൊട്ടന്‍സി അഥവാ ശേഷിക്കുറവ്, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, ഊര്‍ജക്കുറവ് എന്നിങ്ങനെ പലതും ഇതില്‍ പെടുന്നു.

പുരുഷന്മാരിലെ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ട്. ഇതില്‍ ശാരീരിക മാനസികപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്നു. ആവശ്യത്തിനുള്ള പോഷകങ്ങളുടെ പോരായ്മ, ജീവിതശൈലി, വ്യായാമക്കുറവ്, മദ്യം, പുകവലി തുടങ്ങിയവ, ചിലതരം മരുന്നുകളുടെ ഉപയോഗം, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇതിനുള്ള പ്രധാന കാരണമാണ്.

ഇത്തരം ലൈംഗികപ്രശ്‌നങ്ങള്‍ക്കായി പലതരം മരുന്നുകളുടെ പരസ്യം നാം കാണാറുണ്ട്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയുമായിരിയ്ക്കും. കാരണം മറ്റു പല അസുഖങ്ങളിലേയ്ക്കുമുള്ള വാതിലായിരിയ്ക്കും ഇവ.

ആണ്‍കരുത്തിന് ഒലീവ് ഓയില്‍

ഇത്തരം ലൈംഗികപ്രശ്‌നങ്ങള്‍ക്ക് വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും ഏറെ നല്ലത്. നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ആരോഗ്യകരമായ, അതേ സമയം പാര്‍ശ്വഫലങ്ങളില്ലാത്ത ചില വഴികള്‍.

ഇത്തരം എല്ലാ ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരത്തെക്കുറിച്ചറിയൂ, എല്ലാം വളരെ ലളിതമായ, ചിലവു കുറഞ്ഞ വീട്ടുവൈദ്യങ്ങളാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുന്നത് ഇത്തരം സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഭക്ഷണത്തിലും ഇതുള്‍പ്പെടുത്താം. വെളുത്തുള്ളി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയക്കും. ഇതാണ് സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് സഹായകമാകുന്നത്.

പശുവിന്‍ നെയ്യില്‍

പശുവിന്‍ നെയ്യില്‍

2-3 വെളുത്തുള്ളി അല്ലികള്‍ 1 ടേബിള്‍സ്പൂണ്‍ ശുദ്ധമായ പശുവിന്‍ നെയ്യില്‍ വറുക്കുക. ഇത് കഴിയ്ക്കാം. ശരീരത്തില്‍ അമിതമായി ചൂടുല്‍പാദനം നടക്കുന്നത് ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്ാക്കും. ഇത് പശുവിന്‍ നെയ്യില്‍ വറുക്കുമ്പോള്‍ ഈ ്പ്രശ്‌നം പരിഹരിയ്ക്കപ്പെടുന്നു.

പശുവിന്‍ പാലില്‍ ബദാം

പശുവിന്‍ പാലില്‍ ബദാം

പശുവിന്‍ പാലില്‍ 5-6 ബദാം രാത്രി മുഴുവന്‍ ഇട്ടു വച്ചു കുതിര്‍ത്തുക. പിറ്റേന്നു രാവിലെ അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, 1 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി അല്ലെങ്കില്‍ ഫ്രഷ് ഇഞ്ചി കഷ്ണങ്ങളാക്കിയതോ പേസ്‌റ്റോ, അര ടീസ്പൂണ്‍ കുങ്കുമപ്പു എന്നിവയും ചേര്‍ത്ത് ഇതെല്ലാം തിളപ്പിയ്ക്കുക. ചെറിയ തീയില്‍ 3-4 മിനിറ്റു തിളപ്പിച്ച് അല്‍പം കഴിയുമ്പോള്‍ വാങ്ങി ഇളംചൂടോടെ കുടിയ്ക്കാം. ബദാം ഇതില്‍ അരച്ചു ചേര്‍ക്കുകയോ കഴിയ്ക്കുകയോ ചെയ്യാം. ഇത് 5-6 ആഴ്ച അടുപ്പിച്ചു ചെയ്യുക.

സവാള

സവാള

പുരുഷന്മാരുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് സവാള. വെളുത്ത നിറത്തിലെ ഇടത്തരം വലിപ്പത്തിലെ സവാള തൊലി കളിയുക. ഇത് കഷ്ണങ്ങളാക്കി 3 ടേബിള്‍ സ്പൂണ്‍ ബട്ടറില്‍ ഫ്രൈ ചെയ്യുക. ഇത് 1 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ ഏതെങ്കിലും സമയത്തു കഴിയ്ക്കാം. എന്നാല്‍ ഇത് കഴിച്ച ശേഷം 2 മണിക്കൂര്‍ നേരത്തേയ്ക്കു വേറെയൊന്നും കഴിയ്ക്കരുത്.

കറുത്ത നിറത്തിലെ പയര്‍

കറുത്ത നിറത്തിലെ പയര്‍

കറുത്ത നിറത്തിലെ പയര്‍ കിട്ടും. ഇത് പൊടിച്ചത് 1 ടേബിള്‍ സ്പൂണ്‍ 1 കപ്പ് ഫ്രഷ് സവാള ജ്യൂസില്‍ കലര്‍ത്തുക. ഇത് വെറുംവയറ്റിലോ മറ്റേതെങ്കിലും സമയത്തോ കഴിയ്ക്കാം. ഇത് 5-6 ആഴ്ച അടുപ്പിച്ചു കഴിയ്ക്കുക. സെക്‌സ് ഗുണങ്ങള്‍ക്ക് റോസ് സവാളയേക്കാള്‍ നല്ലത് വെളുത്ത സവാളയാണെന്നു പറയാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി പുരുഷന്റെ പല ലൈംഗികപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. 1-2 സ്പൂണ്‍ ഫ്രഷ് ഇഞ്ചി ജ്യൂസ് 1 ടേബിള്‍ സ്പൂണ്‍ സംസ്‌കരിയ്ക്കാത്ത തേനുമായി കലര്‍ത്തി എല്ലാ ദിവസവും രാത്രി കുടിയ്ക്കുക. പകുതി വേവിച്ച മുട്ടയും ഇതിനു ശേഷം കഴിയ്ക്കണം. 30-45 ദിവസം ഇത് അടുപ്പിച്ചു ചെയ്യുക.

ഇഞ്ചിനീരും തേനും

ഇഞ്ചിനീരും തേനും

1 ഗ്ലാസ് ഇളംചൂടുള്ള പാലില്‍ ഒരു വലിയ ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീരും 1 ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് കിടക്കും മുന്‍പു കഴിയ്ക്കുക. ഇത് 6-7 ആഴ്ചകള്‍ അടുപ്പിച്ചു ചെയ്യാം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. നല്ല ഉദ്ധാരണം നല്‍കും.

ഇഞ്ചിയും തേനും

ഇഞ്ചിയും തേനും

ഇഞ്ചിയും തേനും കലര്‍ന്ന മിശ്രിതം കഴിയ്ക്കുന്നതും സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ക്യാരറ്റ് അരിഞ്ഞതില്‍

ക്യാരറ്റ് അരിഞ്ഞതില്‍

സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ക്യാരറ്റ്. 2 ക്യാരറ്റ് അരിഞ്ഞില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തി കഴിയ്ക്കാം. ഇതിനു ശേഷം പകുതി പുഴുങ്ങിയ ഒരു മുട്ടയും കഴിയ്ക്കാം. ഇത് രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പം 10-12 ആഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് ഗുണം ചെയ്യും.

English summary

Beat Men Problems With These Natural Remedies

Beat Men Problems With These Natural Remedies, read more to know about,
Subscribe Newsletter