For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യയൗവനത്തിന് ആയുര്‍വേദം പറയുന്നു....

നിത്യയൗവനത്തിന് ആയുര്‍വേദ വഴികള്‍

|

ചെറുപ്പമാകാന്‍, പ്രായമായാലും ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പ്രായം തോന്നുന്നില്ല എന്നു കേള്‍ക്കുന്നതായിരിയ്ക്കും, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യം. പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവെന്നു കേള്‍ക്കുന്നത് ആര്‍ക്കും അത്ര സന്തോഷകരമായ കാര്യവുമാകില്ല.

പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ മാത്രം അവലംബിച്ചാല്‍ പോരാ, ശരീരത്തിന്റെ ആരോഗ്യവും ആരോഗ്യ സംരക്ഷണ വഴികളുമെല്ലാം ശരീരത്തിന് ചെറുപ്പം നല്‍കാന്‍ ഏറെ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

രാശി പ്രകാരം നിങ്ങള്‍ക്ക് ഈ കുറവുണ്ട്രാശി പ്രകാരം നിങ്ങള്‍ക്ക് ഈ കുറവുണ്ട്

പൊതുവേ ലോകമെമ്പാടും സ്വീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്ര ശാഖയാണ് ആയുര്‍വേദം. ആയുര്‍വേദ പ്രകാരം ശരീരത്തിന് ചെറുപ്പം തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചര്‍മത്തിനും ശരീരത്തിനും ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍. ഇത്തരം ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, നിത്യയൗവനം അല്‍പകാലമെങ്കിലും കാത്തു സൂക്ഷിയ്ക്കാന്‍ നിങ്ങള്‍ക്കു കഴിയും.

ഭക്ഷണം

ഭക്ഷണം

ചെറുപ്പം നില നിര്‍ത്താന്‍ ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണെന്ന് ആയുര്‍വേദം പറയുന്നു. നാമെന്തു കഴിയ്ക്കുന്നോ അതു നമ്മുടെ ശരീരത്തിലും ചെറുപ്പമായും വാര്‍ദ്ധക്യമായും രോഗമായും ആരോഗ്യമായുമെല്ലാം പ്രത്യക്ഷപ്പെടും. എപ്പോഴും ഫ്രഷായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിയക്കുക. തണുത്തതോ പഴകിയതോ ഫ്രിഡ്ജില്‍ വച്ചു സൂക്ഷിച്ചതോ ആയവ ഒഴിവാക്കുക. എരിവും മസാലകളും കൂടിയവ, വറുത്തവ, മദ്യം, കോള്‍ഡ് ഡ്രിങ്ക്‌സ, കഫീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

ഭക്ഷണത്തില്‍ ആറു രുചികളും

ഭക്ഷണത്തില്‍ ആറു രുചികളും

ഭക്ഷണത്തില്‍ ആറു രുചികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനും ചെറുപ്പത്തിനും പ്രധാനമാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീരത്തിനും ചര്‍മത്തിനുമെല്ലാം സന്തുലനം നല്‍കുന്നു. പുളി, ഉപ്പ, മധുരം, കയ്പ്, ചവര്‍പ്പ, എരിവ് എന്നിങ്ങനെയുള്ള രുചികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്.

മിതമായ വ്യായാമം

മിതമായ വ്യായാമം

മിതമായ വ്യായാമം ശീലമാക്കുക. നേരത്തെ ഉണര്‍ന്നെഴുന്നേറ്റ് അല്‍പനേരം നടക്കുന്നത് ശീലമാക്കാന്‍ ആയുര്‍വേദം പറയുന്നു. ചെറുപ്പവും ആരോഗ്യവും നല്‍കാന്‍ ഇത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ചെറുപ്പമുളള ശരീരത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍, ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ചെറുപ്പമുള്ള ശരീരം നില നിര്‍ത്താന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തെ ബാധിയ്ക്കുന്ന മുഖക്കുരു, അലര്‍ജി. തിണര്‍പ്പുകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നതെന്ന് ആയുര്‍വേദം പറയുന്നു. ശരീരം തണുപ്പിച്ച് ചര്‍മം വരളുന്നതു തടയാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഏറെ നല്ലതാണ്. ഇതു വഴി ചെറുപ്പമുള്ള ചര്‍മം നില നിര്‍ത്തും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയും ആയുര്‍വേദത്തില്‍ ചെറുപ്പം ശരീരത്തിന് സഹായിക്കുന്ന ഒന്നാണ്. നെല്ലിക്ക പ്രധാനമായി ഉപയോഗിയ്ക്കുന്ന ച്യവനപ്രാശം ചര്‍മത്തിന് പല ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ചര്‍മത്തിനും മുടിയ്ക്കും ഒപ്പം ആരോഗ്യത്തിനും ഒരുപോലെ ആരോഗ്യകരമാണ്. സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളി ഇത് കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നുമാണ്. ഇവയെല്ലാം ആരോഗ്യത്തിനും ചര്‍മത്തിനും സഹായിക്കുന്ന ഘടകങ്ങളുമാണ്. ആന്റി ഏജിംഗ് അതായത് ചര്‍മത്തിന് പ്രായക്കുറവു നല്‍കുന്ന ഗുണങ്ങളുള്ള ഇത് വാത, പിത്ത, കഫ ദോഷങ്ങള്‍ ശമിപ്പിയ്ക്കുവാന്‍ ഉത്തമവുമാണ്. ശരീരം തണുപ്പിയ്ക്കുന്ന ഒന്നാണിത്.

റോസില്‍ നിന്നെടുക്കുന്ന പനീനീരും

റോസില്‍ നിന്നെടുക്കുന്ന പനീനീരും

റോസില്‍ നിന്നെടുക്കുന്ന പനീനീരും ആയുര്‍വേദ പ്രകാരം ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. റോസ് വാട്ടര്‍ അഥവാ ശുദ്ധമായ പനിനീര് 2 ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസവും ഒന്നോ രണ്ടോ തവണ കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ചര്‍മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. റോസിതള്‍ ഇട്ടു വച്ച വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. റോസില്‍ വൈറ്റമിന്‍ സി ഉള്ളതു തന്നെയാണ് ചെറുപ്പം ചര്‍മം നല്‍കാന്‍ സഹായിക്കുന്നത്.

മഞ്ഞളും

മഞ്ഞളും

മഞ്ഞളും ആയുര്‍വേദ പ്രകാരം ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മഞ്ഞള്‍ സേവിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. ടോക്‌സിനുകള്‍ നീക്കുന്നത് മുഖക്കുരു അടക്കമുള്ള ചര്‍മ പ്രശ്‌നങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിനും ശരീരത്തിനും പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. ചര്‍മത്തില്‍ ഇത് പുരട്ടുന്നതും ഏറെ നല്ലതാണ്. കടലമാവ്, മഞ്ഞള്‍പ്പൊടി കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് പ്രായക്കുറവു തോന്നിപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്.

ആര്യവേപ്പും

ആര്യവേപ്പും

ആര്യവേപ്പും ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ ചൂടു കെടുത്തി ശരീര കോശങ്ങള്‍ക്ക് പ്രായത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണ്. ആര്യവേപ്പിലയിട്ട വെള്ളം കുടിയ്ക്കാം, ഇതില്‍ കുളിയ്ക്കാം. ആര്യവേപ്പിനു കയ്പ്പാണെങ്കിലും ഇതിന്റെ ഇല കഴിയ്ക്കുന്നതും നല്ലതാണ്. ഇത് അരച്ചു കഴിയ്ക്കുന്നത് ആയുര്‍വേദ പ്രകാരം പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ്. ഇത് ചര്‍മത്തിന് ചെറുപ്പം നല്‍കാനും സഹായിക്കുന്നു.

രസായനങ്ങള്‍

രസായനങ്ങള്‍

ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സഹായിക്കുന്ന രസായനങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഇവ കഴിയ്ക്കാം. ഇവ ശരീരത്തിന് ഉള്ളില്‍ നിന്നും ചെറുപ്പം നല്‍കുന്നു. ശരീര കോശങ്ങളിലൂടെയാണ് ഇതു സാധിയ്ക്കുന്നത്. ഇത്തരം ഒന്നാണ് ച്യവനപ്രാശം. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇത് ചെറുപ്പം നില നിര്‍ത്താന്‍ ആയുര്‍വേദത്തില്‍ നിര്‍ദേശിയ്ക്കപ്പെടുന്ന ഒന്നാണ്. ജരാനരകള്‍ ഒഴിവാക്കാന്‍ ച്യവനമഹര്‍ഷി കണ്ടെത്തിയ മരുന്ന്.

യോഗ

യോഗ

യോഗ പോലുള്ളവ ചെറുപ്പത്തിനായി ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒന്നാണ്. ഇത് അസുഖങ്ങളില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്നു. ഇതിലെ ശ്വസന പ്രക്രിയ ശരീരത്തിന് ഏറെ ഗുണകരമാണ്.

English summary

Ayurvedic Ways To Stay Young

Ayurvedic Ways To Stay Young, Read more to know about,
X
Desktop Bottom Promotion