ചുവന്നുള്ളിയും തേനും, പുരുഷശേഷിയ്ക്ക്

Posted By:
Subscribe to Boldsky

സെക്‌സ് പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പലതുമുണ്ടാകാം. ഇതില്‍ ആരോഗ്യപരമായവയും അല്ലാത്തവയുമായി കാരണങ്ങളുമുണ്ടാകാം.

സാധാരണ സ്ത്രീകളേക്കാള്‍ ലൈംഗികപ്രശ്‌നങ്ങള്‍ കൂടുതല്‍ പുുരുഷന്മാര്‍ക്കെന്നാണ് പറയാണ്. ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങി പലതരം പ്രശ്‌നങ്ങളും പുരുഷന്മാര്‍ക്കുണ്ട്. ലൈംഗികശേഷിക്കുറവാണ് മറ്റൊരു പ്രശ്‌നം.

സ്ത്രീകളുടെ സെക്‌സ് പ്രശ്‌നങ്ങളില്‍ സെക്‌സ് താല്‍പര്യക്കുറവ്, യോനീഭാഗത്തെ വരള്‍ച്ച, വേദന തുടങ്ങിയ ചില പ്രശ്‌നങ്ങളാണുണ്ടാകാറ്.

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പൊതുവേ ആരോഗ്യകരമാണ്. ആയുര്‍വേദം സെക്‌സ് പ്രശ്‌നങ്ങള്‍ മരുന്നുകളും നിര്‍ദേശിയ്ക്കുന്നുണ്ട്. ഇത്തരം ചില മരുന്നുകളെക്കുറിച്ചറിയൂ,

പുരുഷന്മാരിലെ ലൈംഗികബലഹീനതയ്ക്ക് ആയുര്‍വേദം പല ചികിത്സാവിധികളും പറയുന്നുണ്ട്. ഇതിലൊന്നാണ് ചുവന്നുള്ളി ചികിത്സ. ചുവന്നുള്ളിയും തേനും ചേര്‍ത്തൊരു മരുന്നാണിത്.

ചുവന്നുള്ളി

ചുവന്നുള്ളി

ചുവന്നുള്ളി അരിഞ്ഞ് വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇത് നല്ലപോലെ പതഞ്ഞുകുഴഞ്ഞു കഴിയുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്തിളക്കി ചൂടാറുമ്പോള്‍ കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കി ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകീട്ടും കഴിയ്ക്കാം. ഇത് ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

കാരയ്ക്ക

കാരയ്ക്ക

ഉണക ഈന്തപ്പഴം അഥവാ കാരയ്ക്ക 42 എണ്ണമെടുത്ത് ഇതില്‍ 5 ഗ്രാം വീതം ജാതിപത്രി പൊടിച്ചത്, 100 ഗ്രാം വീതം തേന്‍, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത് ഒരാഴ്ച അടച്ചു സൂക്ഷിയ്ക്കുക. പിന്നീട് ഓരോ കാരയ്ക്ക വീതം രാവിലേയും വൈകീട്ടും കഴിയ്ക്കുക. ലൈംഗികബലഹീനതയ്ക്കും ബീജത്തിനുമെല്ലാം ഇത് നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഉണക്കിപ്പൊടിച്ചതില്‍ ഒരു സ്പൂണ്‍ വീതം കല്‍ക്കണ്ട്, തേന്‍ എന്നിവ ചേര്‍ത്തിളക്കി രാത്രി കിടക്കാന്‍ നേരത്തു കഴിയ്ക്കുക. ഇത് നല്ല സെക്‌സ് സ്റ്റാമിന നല്‍കും.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

ഇളം വെണ്ടയ്ക്ക പച്ചയ്ക്ക മൂന്നൂനാലെണ്ണം ദിവസവും രാവിലെ വെറുംവയറ്റില്‍ കടിച്ചുചവച്ചു തിന്നുന്നതും ലൈംഗികശക്തി വര്‍ദ്ധിപ്പിയ്ക്കും.

തൊട്ടാവാടി, പശുവില്‍ പാല്‍

തൊട്ടാവാടി, പശുവില്‍ പാല്‍

ശീഘ്രസ്ഖലനവും പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. തൊട്ടാവാടി വേരടക്കം എല്ലാ ഭാഗങ്ങളും പശുവില്‍ പാല്‍ ചേര്‍ത്തരച്ച് ഉള്ളം കാലില്‍ പുരട്ടുക. സെക്‌സിലേര്‍പ്പെടുന്നതിന് 10 മിനിറ്റു മുന്‍പു വേണം, ഇതു ചെയ്യാന്‍.

ത്രിഫല പൗഡര്‍

ത്രിഫല പൗഡര്‍

ത്രിഫല പൗഡര്‍ രാത്രി ഇളംചൂടുള്ള പാലില്‍ കലക്കി കഴിയ്ക്കുന്നതും നല്ലതാണ്.

ചന്ദനവും രാമച്ചവും തേന്‍

ചന്ദനവും രാമച്ചവും തേന്‍

ചന്ദനവും രാമച്ചവും തുല്യഅളവിലെടുത്ത് തേന്‍ ചേര്‍ത്തരച്ചു സെക്‌സിനു മുന്‍പായി കഴിയ്ക്കാം. ഇത് സ്ത്രീകള്‍ക്കും ഉപയോഗിയ്ക്കാവുന്ന മരുന്നാണ്.

കുറുന്തോട്ടി

കുറുന്തോട്ടി

പല പുരുഷന്മാര്‍ക്കും ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഒന്നാണ് സ്വപ്‌നസ്ഖലനം. ഉറക്കത്തില്‍ സ്ഖലനം നടക്കുന്ന ഈ അവസ്ഥയ്ക്ക് നമ്മുടെ വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന കുറുന്തോട്ടി നല്ലൊരു മരുന്നാണ്കുറുന്തോട്ടി മുഴുവന്‍ വേരും തണ്ടും ഇലയുമെല്ലാം വെള്ളം ചേര്‍ത്തു ചതച്ച് നീരെടുത്ത് 100 എംഎല്‍ വീതം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്്ക്കുക.

തൃഫലചൂര്‍ണം

തൃഫലചൂര്‍ണം

തൃഫലചൂര്‍ണം ചൂടുവെള്ളത്തില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നതും സ്വപ്‌നസ്ഖലനത്തിന് ഏറെ നല്ലതാണ്.

Read more about: ayurveda health body
English summary

Ayurvedic Medicines For Physical Problems In Men

Ayurvedic Medicines For Physical Problems In Men, read more to know about