For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളംകാലിലെ എള്ളെണ്ണ പ്രയോഗം, ആയുര്‍വേദമാണ്‌

കാലിനടിയില്‍ കിടക്കും മുമ്പ് എള്ളെണ്ണ,ആയുര്‍വേദം

|

ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കവും. ദിവസവും ചുരുങ്ങിയത് 6-7 മണിക്കൂര്‍ ഉറക്കമെങ്കിലും ഏറെ പ്രധാനപ്പെട്ട ഒന്നുമാണ്. കുട്ടികളുടെ കാര്യത്തിലും കുഞ്ഞുങ്ങളുടെ കാര്യത്തിനും ഇതില്‍ വ്യത്യാസവും വരും.

ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ റിപ്പയറിംഗ് ജോലികള്‍ നടക്കുന്നതെന്നു വേണം, പറയാന്‍. ശരീര കോശങ്ങളുടെ കേടു പാടുകള്‍ തീര്‍ക്കുന്ന ഒരു സമയമാണിത്. തലച്ചോറിന്റെയും ഹൃദയത്തിന്റെയുമെല്ലാം പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്.

ഉറക്കക്കുറവ് വരുത്തുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കൊളസ്‌ട്രോള്‍, ബിപി, സ്‌ട്രെസ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അമിത വണ്ണം എന്നിങ്ങനെ പോകുന്നു ഇത്. ശരീരത്തിന്റെ ക്ലോക്ക് തെറ്റുമ്പോള്‍ ശരീരം രോഗങ്ങളുടെ പിടിയിലേയ്ക്കു വീണു പോകുകയാണ് ചെയ്യുന്നത്. പല അസുഖങ്ങള്‍ക്കും ശരീരം അടിമപ്പെട്ടു പോകുന്നത് നമ്മുടെ തന്നെ ചില ശീലങ്ങള്‍ കൊണ്ടാണ്. ഇത് ജീവിത ശൈലിയാണെങ്കിലും ഭക്ഷണമാണെങ്കിലും ഉറക്കമാണെങ്കിലുമെല്ലാം. ടിവിയും കമ്പ്യൂട്ടറും കടന്നു കയറിയതോടെ ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി എല്ലാ പ്രായത്തിലെ തലമുറയേയും ബാധിയ്ക്കുന്ന ഒന്നാണ്.

എന്നാല്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ് അഥവാ ഇന്‍സോംമ്‌നിയ. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്ത അവസ്ഥ. ഇത് പ്രായക്കൂടുതലുള്ളവര്‍ക്കു പൊതുവേയുള്ള പ്രശ്‌നമാണ്. സ്ത്രീകളില്‍ മെനോപോസ് പോലുളള അവസ്ഥകള്‍ ഇതിനു കാരണമാകും.

ആയുര്‍വേദത്തില്‍ ഉറക്കം നിദ്ര എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഒരാളുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രധാനപ്പെട്ട ഒന്നായി വിവരിയ്ക്കപ്പെടുന്ന ഒന്നാണിത്. ആയുസിന്, ഓര്‍മ ശക്തിയ്ക്ക്, ആരോഗ്യത്തിന്, പ്രത്യുല്‍പാദനത്തിന് നല്ല നിദ്ര പ്രധാനമാണെന്ന് ആയുര്‍വേദം പറയുന്നു. ഇതുകൊണ്ടുതന്നെ ഉറക്കത്തെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും ഇതിനുളള പരിഹാരത്തെക്കുറിച്ചുമെല്ലാം ആയുര്‍വേദം വിവരിയ്ക്കുന്നുമുണ്ട്.

ഉറക്കത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച്

ഉറക്കത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച്

ഉറക്കക്കുറവിനെ കുറിച്ചു മാത്രമല്ല, ഉറക്കത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച്, സമയത്തെ കുറിച്ച് ആയുര്‍വേദം വിവരിയ്ക്കുന്നുണ്ട്. ഉറങ്ങുന്ന സമയവും ഉറങ്ങുന്ന സമയദൈര്‍ഘ്യവും പ്രധാനമാണ്. രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിയ്ക്കാതിരിയ്ക്കുന്നത് ആയുര്‍വേദ പ്രകാരം വാത ദോഷം വര്‍ദ്ധിപ്പിയ്ക്കും. രാവിലെ ഉറങ്ങുന്നത് കഫ ദോഷം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ വേനല്‍ക്കാലത്ത് ഈ ദോഷം ബാധിയ്ക്കില്ല.

ഉറക്കം

ഉറക്കം

ഉറക്കം ശരിയല്ലെങ്കില്‍ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവും തടസപ്പെടുന്നു. സന്തോഷക്കുറവ്, വന്ധ്യത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നു. തീരെ ഉറങ്ങാത്തത് നേരത്തെ ആയുസെടുക്കുകയും ചെയ്യും.

ക്ഷീണം, ഊര്‍ജക്കുറവ്

ക്ഷീണം, ഊര്‍ജക്കുറവ്

ഉറക്കക്കുറവ് അഥവാ ഇന്‍സോംമ്‌നിയ ഉറക്കം വരാതിരിയ്ക്കുക, കൃത്യസമയം ഉറങ്ങാതെ വേഗം ഉറക്കം വിടുക എന്നീ അവസ്ഥകള്‍ ഉള്‍പ്പെടുന്ന ഒന്നാണ്. ഇത് ക്ഷീണം, ഊര്‍ജക്കുറവ്, മൂഡു മാറ്റം, ഏകാഗ്രതക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തലവേദന, ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള മറ്റു രോഗാവസ്ഥകള്‍ക്കും ഇതു കാരണമാകും.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ആയുര്‍വേദത്തില്‍ ഇന്‍സോംമ്‌നിയയ്ക്ക് പല മരുന്നുകളുമുണ്ട്. ഓയില്‍ മസാജ് അഥവാ ദേഹത്ത് എണ്ണ പുരട്ടി മസാജ് ചെയ്യുക, ശിരോധാര എന്നിവ ചില വഴികളാണ്. ശിരോധാര രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും, നല്ല മൂഡു നല്‍കുന്ന സെറോട്ടനിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും. ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഇത് നല്ല ഉറക്കത്തിനും മനസു ശാന്തമാക്കുവാനുമെല്ലാം ഏറെ സഹായം നല്‍കും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഇതല്ലാതെയും ഉറക്കക്കുറവിന് ആയുര്‍വേദം വിവരിയ്ക്കുന്ന ചില വഴികളുണ്ട്. ഇതില്‍ ഒന്നാണ് ഉണക്കമുന്തിരി വിദ്യ. 10 ഉണക്കുമുന്തിരി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തി വെള്ളവും മുന്തിരിയും കഴിയ്ക്കുക. ഇത് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന വഴിയാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധയും നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദ പ്രകാരം ഒരു പിടി രോഗങ്ങള്‍ക്കായുള്ള ഈ മരുന്ന് ഉറക്ക പ്രശ്‌നങ്ങള്‍ക്കും സഹായകമാണ്. അശ്വഗന്ധ ഇളംചൂടു പാലില്‍ കലക്കി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. വല്ലാത്ത ഉറക്കക്കുറവെങ്കില്‍ അശ്വഗന്ധചൂര്‍ണം, ഇതിന്റെ ഗുളിക എന്നിവയും കഴിയ്ക്കാം. ഇതെല്ലാം ഡോക്ടറുടെ അഭിപ്രായ പ്രകാരം ചെയ്യുന്നതാണ് നല്ലത്.

എള്ളെണ്ണ

എള്ളെണ്ണ

കാലിനടിയില്‍ കിടക്കുന്നതിനു 15 മിനിറ്റു മുന്‍പ് എള്ളെണ്ണ പുരട്ടി അല്‍പനേരം മസാജു ചെയ്യുക. 15 മിനിറ്റിനു ശേഷം ഇത് കഴുകാം. അല്ലെങ്കില്‍ സോക്‌സിട്ട് ഉറങ്ങാം. നല്ല ഉറക്കത്തിന്, ഇന്‍സോംമ്‌നിയയ്ക്ക് ആയുര്‍വേദം വിവരിയ്ക്കുന്ന ഒരു വഴിയാണിത്.

ചൂടുപാല്‍

ചൂടുപാല്‍

കിടക്കും മുന്‍പ് ഒരു ഗ്ലാസ് ചൂടുപാല്‍ കുടിയ്ക്കുന്നത് നല്ല ഉറക്കത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു വഴിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.

ചെറുചൂടുവെള്ളത്തിലെ ഒരു കുളി

ചെറുചൂടുവെള്ളത്തിലെ ഒരു കുളി

കിടക്കും മുന്‍പ് ചെറുചൂടുവെള്ളത്തിലെ ഒരു കുളി ആയുര്‍വേദവും പറയുന്ന ഒരു വഴിയാണ്. ഇത് ശരീരത്തിനും മനസിനും ഉന്മേഷവും കുളിര്‍മയും നല്‍കുന്നു. പെട്ടെന്ന് ഉറങ്ങാനുളള വഴിയാണിത്. എന്നാല്‍ അത്താഴം പൂര്‍ണമായി ദഹിച്ചതിനു ശേഷം മാത്രം കുളിയ്ക്കുക. അല്ലെങ്കില്‍ അത്താഴത്തിനു മുന്‍പായി കുളിയ്ക്കാം.

രാത്രിയിലെ ഭക്ഷണത്തിനും

രാത്രിയിലെ ഭക്ഷണത്തിനും

രാത്രിയിലെ ഭക്ഷണത്തിനും ഉറക്കക്കുറവു വരുത്തുന്നതില്‍ പങ്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. കട്ടി കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി വളരെ ലഘുവായ കഞ്ഞി പോളുള്ളവ കഴിയ്ക്കുക. എട്ടിനു മുന്‍പ് അത്താഴം കഴിയ്ക്കുക. അത്താഴ ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു മാത്രം ഉറങ്ങുക. അത്താഴശേഷം നടക്കുന്നത് ശീലമാക്കുക. കൃത്യസമയത്ത് അത്താഴം, ഉറക്കം എന്നിവയും നല്ല ഉറക്കത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന വഴികളാണ്.

നേരത്തെ കിടന്നു നേരത്തെ എഴുന്നേല്‍ക്കുന്നത്

നേരത്തെ കിടന്നു നേരത്തെ എഴുന്നേല്‍ക്കുന്നത്

നേരത്തെ കിടന്നു നേരത്തെ എഴുന്നേല്‍ക്കുന്നത് പതിവാക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, നല്ല ഉറക്കത്തിനും സഹായിക്കുന്ന ഒന്നാണ്. ഇത് എനര്‍ജി നല്‍കും. വ്യായാമം ചെയ്യുന്നതും യോഗയുമെല്ലാം നല്ല ഉറക്കത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന മറ്റു ചില വഴികളാണ്.

English summary

Ayurveda Remedy To Treat Insomnia

Ayurveda describes certain remedies to treat insomnia, Read more to know about,
X
Desktop Bottom Promotion