For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരോഗ്യ പരിപാലനത്തിന് ചീര

  By Belbin Baby
  |

  ഇലക്കറി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര, വശളച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്പുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്.

  z

  ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്.

  fs

  കണ്ണിന്റെ സുരക്ഷയ്ക്ക്

  കണ്ണിന് ഇതിലടങ്ങിയിരിക്കുന്ന ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

  ....രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍: ചീര ഉപയോഗിച്ച് അടങ്ങിയിരിക്കുന്ന പെപ്‌റ്റൈഡ്‌സ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഇത് ആന്‍ജിയോടെന്‍സിന്‍ ഐകണ്‍വേര്‍സിങ് എന്‍സൈമിനെ തടയുന്നു.

  ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുന്നു

  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്നു. അതിന്റെ ഘടകങ്ങളില്‍ ചിലത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ ഹൈപ്പര്‍ടെന്‍ഷനിലവാരം കുറയ്ക്കുന്നതില്‍ ചീര കഴിക്കുന്നത് പ്രയോജനപ്രദമാണ്. നിങ്ങളുടെ ശരീരത്തില്‍ ഗ (പൊട്ടാസ്യം) കുറയ്ക്കുന്നതിലൂടെ ചമഗ പമ്പിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ചീരയിലെ പോഷകങ്ങള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

  ug

  ആസ്്മയെ ശമിപ്പിക്കുന്നു

  ആസ്തമ പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.

  ഹൃദയത്തെ സംരക്ഷിക്കുന്നു

  ഹൃദയത്തിന് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും.

  എല്ലുകളെ ബലമുള്ളതാക്കുന്നു

  എല്ലുകള്‍ക്ക് ചീരയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, അയേണ്‍, കാത്സ്യം എന്നിവ എല്ലുകള്‍ക്ക് നല്ല ബലം നല്‍കും.

  uh

  അര്‍ബുദം തടയുന്നതിന്

  ക്യാന്‍സര്‍ വിരുദ്ധ രോഗങ്ങളുള്ള ഫൈറ്റനോയ്യിഡുകളായ ഫൈറ്റനോന്യൈഡുകളില്‍ ചീര അടങ്ങിയിട്ടുണ്ട്. അങ്ങനെ, മനുഷ്യ വയറിലും ചര്‍മ്മകോണ്‍ കോശങ്ങളിലെ കോശങ്ങളെ മന്ദഗതിയിലാക്കാനും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പ്രോസ്റ്റേറ്റ് അര്‍ബുദം ബാധിച്ചതിനെതിരെ സംരക്ഷണം നല്‍കുന്നതില്‍ ചീര ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.

  ഉദ്ധാരണക്കുറവ് പരിഹരിക്കുന്നു

  ഉദ്ദാരണകുറവിന് നല്ലൊരു പരിഹാരണാണ് ചീര. മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ചീരയ്ക്കുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ലൈംഗിക ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് സ്ത്രീകളിലെ ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കുന്നതിനും ഗുണകരമാണ്. ഒപ്പം പ്രത്യുല്പാദന ശേഷി വര്‍ധിപ്പിക്കുകയും ഈസ്ട്രജന്‍ ഉല്‍പ്പാദനത്തിന് പ്രചേദനമാവുകയും ചെയ്യും. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ബീജോല്‍പ്പാദനത്തിന് ഗുണകരമാണ്.

  jh

  ചീര സൗന്ദര്യത്തിന്

  ചീര സൗന്ദര്യസംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്നത് പലപ്പോഴും നമുക്കറിയില്ല. ആരോഗ്യസംരക്ഷണത്തില്‍ മുന്നിലാണ് ചീര. എന്നാല്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് എന്നതുപോലെ തന്നെ സൗന്ദര്യവര്‍ദ്ധനവിനും ചീര ഒരു ഉത്തമമായ പ്രതിവിധിയാണ്. മുടിയ്ക്കും മുഖത്തിനും ഒരു പോലെ സുരക്ഷയൊരുക്കാന്‍ ചീരയ്ക്ക് സാധിക്കുന്നു. ചീര ഉപയോഗം എങ്ങനെ സൗന്ദര്യ വര്‍ദ്ധനവിന് സഹായിക്കുന്നു എന്ന് നോക്കാം.

  മുടി വളര്‍ച്ച വേഗത്തില്‍

  സ്ഥിരമായി ചീര കഴിച്ചു നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം കണ്ടെത്താന്‍ കഴിയും. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കറുത്ത മുടിയിഴകള്‍ ലഭിയ്ക്കുന്നതിന് മുടിവേരുകളില്‍ ഓക്‌സിജന്‍ എത്തിയ്ക്കാനും ചീര സഹായിക്കുന്നു.

  jhh

  ചര്‍മ്മത്തിന് തിളക്കം

  ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിയ്ക്കാനുള്ള ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കുന്നു.

  പ്രായാധിക്യത്തെ ഇല്ലാതാക്കുന്നു

  പ്രായാധിക്യം ആദ്യം ചുളിവുകള്‍ വീഴ്ത്തുന്നത് മുഖത്താണ്. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചീര ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒഴിവാക്കുകയും ചെയ്യുന്നു.

  മുഖക്കുരുവും കറുത്ത പാടുകളും

  മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാനും മുഖത്തെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കാനും ചീര സ്ഥിരമായി കഴിയ്ക്കുന്നത് സഹായകമാകുന്നു.

  jug

  പ്രായാധിക്യത്തെ ഇല്ലാതാക്കുന്നു

  പ്രായാധിക്യം ആദ്യം ചുളിവുകള്‍ വീഴ്ത്തുന്നത് മുഖത്താണ്. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചീര ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒഴിവാക്കുകയും ചെയ്യുന്നു.

  മുഖത്തെ കുത്തുകള്‍

  മുഖത്തും ചര്‍മ്മത്തിലും ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാനും ചീര ധാരാളം കഴിയ്ക്കുന്നത് സഹായകമാകും. ചീരയില്‍ അടങ്ങിയിട്ടുള്ള ഔഷധഘടകം ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നുമുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി മുഖത്തെ കറുത്ത കുത്തുകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും സഹായിക്കും.

  jhg

  അള്‍ട്രാവയലറ്റ് രശ്മികള്‍

  അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ ചീരയ്ക്ക് കഴിയും. ചീരയിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രകൃതി ദത്ത സണ്‌സ്‌ക്രീനായി പ്രവര്‍ത്തിയ്ക്കും.

  മുഖത്തെ കുത്തുകള്‍

  മുഖത്തും ചര്‍മ്മത്തിലും ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാനും ചീര ധാരാളം കഴിയ്ക്കുന്നത് സഹായകമാകും. ചീരയില്‍ അടങ്ങിയിട്ടുള്ള ഔഷധഘടകം ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നുമുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി മുഖത്തെ കറുത്ത കുത്തുകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും സഹായിക്കും.

  z

  മുടി കൊഴിച്ചില്‍ തടയും

  മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും ചീര സഹായിക്കുന്നു. ചീരയില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

  English summary

  amazing-health-benefits-of-spinac

  This green vegetable comes into the category of healthiest plant based foods. Besides being rich in iron, it is one of the principal resources of pigments, vitamins, minerals and phytonutrients.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more