For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവകം സി-യുടെ അത്ഭുതാവഹമായ നേട്ടങ്ങൾ

|

ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളിലും സുലഭമായി കാണപ്പെടുന്ന ഒരു പോഷകമാണ് ജീവകം സി (Vitamin C). അതിനാൽ ഇതിന്റെ അഭാവം പൊതുവെ ഉണ്ടാകാറില്ല. എന്നാൽ അത്ഭുതാവഹമായ ഈ ജീവകത്തിന്റെ ഗുണഗണങ്ങളെപ്പറ്റി ആരും അധികമൊന്നും ചിന്തിക്കാറില്ല.

ജീവകം സി നമുക്ക് പകർന്നുനൽകുന്ന പ്രയോജനങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

 എന്താണ് ജീവകം സി? അതിന്റെ ധർമ്മമെന്താണ്?

എന്താണ് ജീവകം സി? അതിന്റെ ധർമ്മമെന്താണ്?

എൽ-ആസ്‌കോർബിക് അമ്ലം (L-ascorbic acid) എന്ന പേരിൽ ശാസ്ത്രീയമായി അറിയപ്പെടുന്ന ജീവകം സി ജലത്തിൽ അലിഞ്ഞുചേരാൻ കഴിവുള്ള ഒരു പോഷകമാണ്. പല ഭക്ഷ്യ ഇനങ്ങളിലും നൈസർഗ്ഗികമായി കാണപ്പെടുന്ന ഈ ജീവകത്തെ ഭക്ഷണപദാർത്ഥങ്ങളിൽ അധികമായി ഉൾപ്പെടുത്താറുണ്ട്.

ജീവലോകത്തെ ഒട്ടുമിക്ക ജീവികൾക്കും ജീവകം സി-യെ പൂർണ്ണമായും സംശ്ലേഷണം ചെയ്യുവാനുള്ള കഴിവുണ്ട്. എന്നാൽ മനുഷ്യരെ സംബന്ധിച്ച് ഈ കഴിവ് അത്രത്തോളം വികസിതമല്ല. അതിനാൽ ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പോഷണങ്ങളിലൊന്നായ ഈ ജീവകത്തിന് അത്യധികമായ പ്രാധാന്യമുണ്ട്.

 ജീവകം സി-യുടെ ആരോഗ്യനേട്ടങ്ങൾ എന്തൊക്കെയാണ്?; ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ജീവകം സി-യുടെ ആരോഗ്യനേട്ടങ്ങൾ എന്തൊക്കെയാണ്?; ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

മാരകമായ പല അസുഖങ്ങളിൽനിന്നും ശരീരത്തെ കാത്തുരക്ഷിക്കുന്നതിൽ ഒരു പ്രധാനപ്പെട്ട പങ്ക് ജീവകം സി വഹിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തടയാൻ ഈ പോഷകത്തിന്‌ കഴിയും. പല പഠനങ്ങളും ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. ജീവകം സി-യുടെ ഉയർന്ന അളവിലുള്ള പ്ലാസ്മാ നില ഹൃദയാഘാതത്തിന്റെ ആശങ്കയെ കുറയ്ക്കാൻ സഹായിക്കുന്നതായി വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മതിയായ അളവിന് ജീവകം സി ശരീരത്തിന് നൽകുന്നതിലൂടെ ഹൃദയത്തിന് വ്യായാമം നൽകുന്നു എന്നുവേണം കരുതാൻ. സ്ഥിരമായി പ്രത്യേക അളവിൽ ദിവസവും ആഹരിക്കുകയാണെങ്കിൽ, എൻഡോതിലിൻ-1 (endothelin-1) എന്ന മാംസ്യത്തിന്റെ പ്രവർത്തനത്തെ തടയുവാൻ കഴിയും. ചെറിയ രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുകയും, അങ്ങനെ ഹൃദയാഘാതത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു ഘടകമാണ് എൻഡോതിലിൻ-1 എന്ന മാംസ്യഘടകം. രക്തസമ്മർദ്ദത്തെ കുറച്ച് ഹൃദയധമനികളെ ആയാസരഹിതമായി നിലനിറുത്തുക എന്നത് ജീവകം സി-യുടെ മറ്റൊരു പ്രത്യേകതയാണ്.

ആയാസം അനുഭവപ്പെടുന്ന സമയത്ത് ഹൃദയധമനികൾക്ക് സങ്കോചമുണ്ടാകും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ജീവകം സി ധമനികളെ വികസിപ്പിക്കുകയും, രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓക്‌സിജൻ വഹിക്കാനുള്ള രക്തത്തിന്റെ കഴിവിനെ ഉയർത്തുകയും ചെയ്യുന്നു.

ജീവകം സി-യാൽ സമ്പുഷ്ടമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുവാൻ കഴിയുമെന്ന് ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ വെളിവാക്കുന്നു. ഈ ജീവകം അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ വേണ്ടുവോളം ഉൾപ്പെടുത്തുന്നതിലൂടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ 1 ശതമാനം എന്ന തോതിൽ കുറയ്ക്കുവാനാകുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഹൃദയാഘാതത്തിന്റെ ആശങ്ക 2 ശതമാനം എന്ന തോതിൽ കുറയുന്നു.

ഒരു അനുബന്ധ ഭക്ഷ്യഘടകമായി ജീവകം സി-യെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ വലിയ പ്രയോജനങ്ങൾ സൃഷ്ടിക്കും. സീറം കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുവാനും, അതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുവാനും സാധിക്കും.

രക്തസമ്മർദ്ദ നിലയെ ക്രമീകരിക്കുന്നു

രക്തസമ്മർദ്ദ നിലയെ ക്രമീകരിക്കുന്നു

വലിയ അളവിൽ ജീവകം സി ആഹരിക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ കഴിയുമെന്ന് ജോൺ ഹോപ്കിൻസ് മെഡിസിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ ജീവകത്തിന്റെ ഭൗതികവും ജീവശാസ്ത്രപരവുമായ കഴിവുകളിലൂടെയാണത് സാദ്ധ്യമാകുന്നത്. ഒരു മൂത്രവിസർജ്ജ്യ ത്വരകമായും ജീവകം സി-യ്ക്ക് പ്രവർത്തിക്കുവാനാകും. അത്തരം പ്രവർത്തനത്തിലൂടെ കൂടുതൽ അളവിന് സോഡിയത്തെയും ജലത്തെയും നീക്കംചെയ്യാൻ വൃക്കകൾക്ക് പ്രചോദനം നൽകുന്നു. രക്തക്കുഴലുകളുടെ ഭിത്തിയിൽ സമ്മർദ്ദമേൽക്കുന്നത് അങ്ങനെ നിയന്ത്രിക്കപ്പെടുന്നു.

രക്തക്കുഴലുകളുടെ സുഗമമായ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഒരു മുഖ്യ ഘടകമാണ് നൈട്രിക് ഓക്‌സൈഡ്. രക്തത്തിൽ അതിന്റെ തന്മാത്രകൾ വിതരണം ചെയ്യപ്പെടുന്നതിനും, അങ്ങനെ ആയാസരഹിതമായി പ്രവർത്തിക്കുന്നതിനും ജീവകം സി സഹായിക്കുന്നു. ജീവകം സി-യെ അനുബന്ധ ഭക്ഷണമായി 500 മില്ലീഗ്രാമിൽ കുറയാതെ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ, രണ്ട് മാസംകൊണ്ട് സിസ്റ്റോളിക് രക്തസമ്മർദ്ദത്തെ 4 പോയിന്റ് എന്ന തോതിലും, ഡയസ്റ്റോളിക് സമ്മർദ്ദത്തെ 1.5 എന്ന തോതിലും കുറയ്ക്കുവാൻ കഴിയും. അതിനാൽ സ്ഥിരമായ അടിസ്ഥാനത്തിൽ ജീവകം സി-യെ അനുബന്ധഭക്ഷണഘടകമായി ആഹരിക്കുന്നത് വളരെ പ്രയോജനകരമാണ്.

ഒരു ഇറ്റാലിയൻ പഠനറിപ്പോർട്ട് അനുസരിച്ച്, രക്തക്കുഴൽവികാസത്തെ (vasodilation-രക്തക്കുഴലുകളുടെ വികാസവും അതിലൂടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന കുറവും) ജീവകം സി പരിപോഷിക്കുന്നു. അങ്ങനെ രക്തക്കുഴൽസങ്കോചത്തെ (vasoconstriction) പ്രതിരോധിക്കുന്നു.

രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നു

രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നു

ജീവകം സി-യുടെ സാന്നിദ്ധ്യം വേണ്ടുന്ന അളവിൽ ശരീരത്തിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അളവിലുള്ള അപര്യാപ്തത പല അസുഖങ്ങൾക്കും കാരണമാകും. ശരീരാവയവങ്ങളുടെ സംരക്ഷണത്തെയും ശക്തിയേയും വർദ്ധിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയെ ജീവകം സി ഉത്തേജിപ്പിക്കുന്നതായി ഒരു പഠനറിപ്പോർട്ടിൽ പറയുന്നു. അതിനാൽ അനുബന്ധ ഭക്ഷ്യഘടകമായി ജീവകം സി-യെ ആഹരിക്കുന്നതിന് വലിയ പ്രാധാന്യമാണുള്ളത്.

രോഗപ്രതിരോധവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുപുറമെ, അലർജികളുടെ ഗൗരവത്തെ കുറയ്ക്കുന്നതിനും, രോഗാണുബാധയെ പ്രതിരോധിക്കുന്നതിനും ജീവികം സി-യ്ക്ക് കഴിയും. രോഗബാധയുണ്ടാകുമ്പോഴുള്ള ടി-കോശ പ്രജനനത്തെ (T-cell proliferation) പരിപോഷിപ്പിക്കുന്നതിലൂടെയാണ് അത് സാദ്ധ്യമാകുന്നത്.

ഉചിതമായ അളവിന് ജീവകം സി ആഹരിക്കപ്പെടുന്നതിലൂടെ മുറിവുകൾ പെട്ടെന്ന് ഭേദമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുതുതായി സംശ്ലേഷണം ചെയ്യപ്പെടുന്ന കൊളാജന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിലൂടെയാണ് അത് സാദ്ധ്യമാകുന്നത്. അങ്ങനെ മുറിവുകൾ ഭേദപ്പെടുന്ന പ്രക്രിയ ത്വരിതഗതിയിലാകുന്നു.

ഇനിയും കൂടുതൽ ഗവേഷണം ആവശ്യമായിട്ടുള്ള കാര്യമാണെങ്കിലും, സാധാരണ ജലദോഷത്തിന്റെ കാര്യത്തിൽ, അത് നിലനിൽക്കുന്നതിന്റെ സമയദൈർഘ്യത്തെ കുറയ്ക്കുവാൻ ജീവകം സി സഹായിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും ജലദോഷത്തിനെതിരായി എന്തെങ്കിലും സ്വാധീനം ഈ ജീവകത്തിന് ഉണ്ടോ എന്ന കാര്യം ഇപ്പോഴും നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യമല്ല.

എന്തുതന്നെയായാലും, ജീവകം സി ചർമ്മത്തിനും, കേശഭാരത്തിനും, ആരോഗ്യത്തിനും നൽകുന്ന നേട്ടങ്ങൾ അനവധിയാണ്. നൈസർഗ്ഗികമായി ഈ ജീവകം കാണപ്പെടുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.

 ജീവകം സി അടങ്ങിയ ഏതാനും പച്ചക്കറികളും പഴവർങ്ങളും

ജീവകം സി അടങ്ങിയ ഏതാനും പച്ചക്കറികളും പഴവർങ്ങളും

കോളിഫ്‌ളവർ, കാപ്‌സിക്കം, ബ്രസ്സൽസ് സ്പ്രൗട്ട്‌സ്, കറിവേപ്പില തുടങ്ങിയ ഇലകൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ, മുളക്, ബ്രോക്കോളി, പൈനാപ്പിൾ, പേരയ്ക്ക, തക്കാളി, ചുവന്ന കാബേജ്, പപ്പായ, മത്തനുകൾ, നാരകവർഗ്ഗ ഫലങ്ങൾ (നാരങ്ങ, ഓറഞ്ച് തുടങ്ങിയവ).

Read more about: health tips ആരോഗ്യം
English summary

amazing-benefits-of-vitamin-c-for-skin-hair-and-health

The scientifically known as L-ascorbic acid is a nutrient that is able to dissolve in water,
Story first published: Monday, July 30, 2018, 8:33 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more