അവഗണിക്കാൻ പറ്റാത്ത വേദനകൾ !

Posted By: Vinu
Subscribe to Boldsky

ഏതെങ്കിലും ഭാഗത്ത് ചെറിയ വേദന അല്ലെങ്കിൽ ബലക്കുറവ് എല്ലാർക്കും എപ്പോഴെങ്കിലുമുണ്ടാവും. അത്തരം കാര്യങ്ങൾ താൽകാലികമായി വരുന്നതാവും. നമുക്ക് തന്നെ അതിന്റെ കാരണങ്ങളും അറിയാമായിരിക്കും.

ache

എന്നാൽ ചില സമയങ്ങളിൽ ചില വേദനകളോ ബലക്കുറവോ അങ്ങനെ അവഗണിച്ച് കളയാവുന്നതായിരിക്കില്ല. അവ ഏതൊക്കെയാണെന്ന് അറിയണ്ടെ?

ache

മുഖം, കൈകാലുകളുടെ ബലക്കുറവ്

മുഖത്തിന്റെയോ കൈകാലുകളുടെയോ ഒരു ഭാഗത്ത് മാത്രമായി ബലക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തള്ളിക്കളയാവുന്ന വിഷയമല്ല. പക്ഷാഘാതം അഥവാ സ്ട്രോക്കിന്റെ ലക്ഷണങ്ങളാവാം അത്.

നടക്കുമ്പോൾ ബുദ്ധിമുട്ട്, തല കറങ്ങുക, ബാലൻസ് തെറ്റുക എന്നിവയും പക്ഷാഘാത ലക്ഷണങ്ങളാണ്. നേരത്തെ ചികിത്സ തുടങ്ങിയാൽ ദീർഘകാല പക്ഷാഘാതം ഒഴിവാക്കാനാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ache

നെഞ്ച് വേദന

നെഞ്ച് വേദന വേഗത്തിൽ വൈദ്യ പരിചരണം വേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് നല്ല വിയർപ്പ്, ശ്വാസതടസ്സം, ഓക്കാനം എന്നിവ കൂടെയുണ്ടെങ്കിൽ. ഹൃദ്രോഗ സാധ്യത കൂടുതലായതിനാൽ നെഞ്ച് വേദന വായു കാരണമാവാം എന്ന് സ്വയം തീരുമാനം എടുക്കാതിരിക്കുക.

ache

കാലിലെ വേദന

കാൽമുട്ടിന് താഴെയുള്ള കാലിന്റ പിറകിൽ വേദന ഉണ്ടായാൽ അത് രക്തം കട്ടപ്പിടിക്കുന്നതിന്റെ സൂചനയാണ്. മറ്റു ലക്ഷണങ്ങൾ- നടക്കുമ്പോഴോ നിൽക്കുമ്പോഴോ ഉള്ള വേദന, കാലിന് ചുവന്ന നിറവും നീരും, മറ്റേ കാലിനെ അപേക്ഷിച്ച് വലിപ്പക്കൂടുതൽ.

രക്തം കട്ടപിടിക്കുന്ന അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുമെന്നതിനാൽ അതിവേഗ പരിചരണം രോഗിക്ക് നൽകണം.

ache

മൂത്രത്തിലെ രക്തം

മൂത്രത്തിൽ രക്തം കാണുന്നതോടൊപ്പം ശരീരത്തിന്റെ മുന്നിലും പിന്നിലും വേദനയുണ്ടെങ്കിൽ വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ വൃക്കകളിൽ ധാതുക്കളും ഉപ്പും അടിഞ്ഞ് കൂടി രൂപപ്പെടുന്ന കല്ലുകൾ മൂത്രക്കുഴലിലൂടെ സഞ്ചരിക്കുമ്പോഴാണ് രക്തം പോവുന്നതും വേദനയുണ്ടാകുന്നതും.

മൂത്രത്തോടൊപ്പം രക്തം പോവുകയും എന്നാൽ വേദനയുണ്ടാവാതിരിക്കുകയും ചെയ്താൽ അത് വൃക്കയിലെ അർബുദത്തിനുള്ള ലക്ഷണമാണ്. മേൽപറഞ്ഞ രണ്ട് അവസ്ഥകളിലും താമസംവിനായുള്ള പരിശോധന അത്യാവശ്യം തന്നെ.

English summary

Aches you should never ignore

Difference between harmless and dangerous symptoms can be difficult, but it's important to know what signs we should never neglect. Even if they don't hurt you too much, you should be alert.