പല്ലിന്റെ ആരോഗ്യം കാലങ്ങളോളം നിലനിര്‍ത്തും വഴികള്‍

Posted By: Jibi deen
Subscribe to Boldsky

ആരോഗ്യവും തിളക്കവുമാര്‍ന്ന പുഞ്ചിരിക്ക് പതിവായി ദന്ത സംരക്ഷണം ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്വന്തം വിശ്വാസത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ജോലിയിലെത്താന്‍ ആരോഗ്യമുള്ള പല്ലുകള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും.ഇതിലൂടെ നിങ്ങളുടെ പല്ലിന്റെ ആരോഗ്യം മാത്രമല്ല ശരീരത്തിന്റെ ആരോഗ്യവും മെച്ചപ്പെടും.

വളരെ ലളിതമായ വഴിയിലൂടെ മുത്തുപോലെ തിളക്കമുള്ള ,വെളുത്ത ,ആരോഗ്യമുള്ള പല്ലുകള്‍ സ്വന്തമാക്കാം.

പല്ലിന്റെ ആരോഗ്യം,

അതെ,ദിവസവും രണ്ടുനേരം പല്ലു തേയ്ക്കണം

ദന്ത ചികിത്‌സയുടെ പ്രധാന ഭാഗമാണ് പല്ലു തേയ്ക്കല്‍.പല്ലും മോണയുമായി ചേരുന്ന ഭാഗം വൃത്തിയായി സൂക്ഷിച്ചാല്‍ മോണ രോഗങ്ങള്‍ തടയാം.പല്ലിന്റെ ഇടകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ദന്തക്ഷയം തടയാം.ദന്ത സംരക്ഷണത്തിനായി മൃദുവായ ബ്രെഷ് ഉപയോഗിച്ച് ദിവസേന രണ്ടു തവണ ബ്രഷ് ചെയ്യണമെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്.കൂടാതെ ഓരോ 3 4 മാസത്തിലും ബ്രെഷ് മാറ്റേണ്ടതും അത്യാവശ്യമാണ്.

ശരിയായ ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുക

ഇന്ന് വിപണിയില്‍ ധാരാളം ടൂത്ത്‌പേസ്റ്റുകള്‍ ലഭ്യമാണ്.നിങ്ങളുടെ പല്ലു സംരക്ഷിക്കുന്നതിന് യോജിച്ച ടൂത്ത്‌പേസ്റ്റാണ് തെരഞ്ഞെടുക്കേണ്ടത്.ഉ ദാഹരണത്തിന് നിങ്ങള്‍ക്ക് സെന്‍സിറ്റിവ് പല്ലുകള്‍ ആണെങ്കില്‍ സാധാരണ ടൂത്ത്‌പേസ്റ്റിനേക്കാള്‍ ഇതിന് യോജിച്ച ഡിസെന്‍സിടൈസിങ് ആയ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതാകും ഉത്തമം.

ബ്രഷിങ് പോലെ പ്രാധാന്യമാണ് ഫ്‌ളോസിംഗ് (പല്ലിനിടയില്‍ വൃത്തിയാക്കുന്നത് )

പല്ലിനിടയില്‍ വൃത്തിയാക്കുന്നത് പല്ലിലെ പോടും പ്ലേക്കുമെല്ലാം അകറ്റാന്‍ സഹായിക്കും.ട ൂത് ബ്രെഷിനു ചെന്ന് വൃത്തിയാക്കാന്‍ പറ്റാത്ത ഇടങ്ങള്‍ ഫ്‌ളോസിംഗ് വഴി വൃത്തിയാക്കാം.ഇവ പല്ലുകള്‍ക്കിടയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നീക്കി പ്ലേക്ക് ഉണ്ടാകുന്നത് തടയുന്നു.ദിവസത്തില്‍ ഒരിക്കലെങ്കിലും ഫ്‌ളോസിംഗ് ചെയ്യണമെന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

പഞ്ചസാര ദന്തക്ഷയത്തിനു കാരണക്കാരന്‍

ഏതു പ്രായത്തിലും ആരോഗ്യകരമായ പല്ലിനു ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.എന്നാല്‍ മധുരമുള്ള ഭക്ഷണങ്ങള്‍ ദന്തക്ഷയത്തിനു കരണക്കാരാണ്.വായിലെ മധുരത്തെ ബാക്ടീരിയ വിഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് പല്ലിലെ ഇനാമലിനു കേടു വരുത്തുന്നു.അത് ദന്തക്ഷയത്തിലേക്ക് നയിക്കുന്നു.അതിനാല്‍ സോഡ പോലുള്ള ആസിഡ്അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക

പതിവായി ദന്ത ഡോക്ടറെ സമീപിക്കുക

ഒട്ടു മിക്ക ദന്ത രോഗങ്ങളും അവസാന ഘട്ടത്തില്‍ മാത്രമേ അറിയാനാകൂ.അതിനാല്‍ 3 ,6 മാസത്തിലൊരിക്കല്‍ ഡെന്റിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.പതിവായി ദന്ത ഡോക്ടറെ സമീപിച്ചാല്‍ മോണരോഗങ്ങള്‍,വായിലെ അര്‍ബുദം,പല്ലിന്റെ തേയ്മാനം എന്നിവ നേരത്തെ അറിയാനാകും.

English summary

ways to keep your teeth healthy

Regular oral care is a prime component in keeping your smile healthy and bright. From greater self-confidence to a soaring career, healthy teeth can truly transform the positivity of your mind-set and improve the health of not only your mouth but also your body.