For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ആരോഗ്യ പ്രശ്‌നങ്ങളില്‍ അശ്രദ്ധയരുത്

By Jacob
|

ഓരോ ദിവസവും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടുന്നത് . തിരക്കേറിയ ഓഫീസ് ജീവിതത്തിനിടയ്ക്കും ചെറിയ ചെറിയ വീട്ടു ജോലികൾക്കിടയിലുമൊക്കെ ചിലപ്പോൾ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കാനുള്ള ഒരു പ്രവണത ഓരോരുത്തരിലും ഉയർന്നുവരുന്നു. നിങ്ങൾ അടിസ്ഥാനപരമായി ആരോഗ്യവാനാണോ ...! അതല്ലെങ്കിൽ എതെങ്കിലും അസുഖം ഉണ്ടോ..! അതല്ലെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാനാകാത്ത എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ടോ.! നിങ്ങളുടെ ഇത്തരം സംശയങ്ങൾ തീർക്കാനായി ഏറ്റവും അനുയോജ്യനായ ഒരാൾ ഡോക്ടർ മാത്രമാണ് . നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വലുതായ ദൈനംദിന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമുക്ക് നോക്കാം :

everyday health issues you shouldnt ignore

1. പുറം വേദന

വേറൊന്നും ചിന്തിക്കാതെ തന്നെ തുറന്നു പറയാം നമ്മളിൽ പലരും എല്ലാദിവസവും പൊതുവായി ആവലാതിപ്പെടുന്ന ഒരു രോഗലക്ഷണമാണ് പുറം വേദന . ഇത് മൃദുലമായതിൽ തുടങ്ങി വളരേ ഗുരുതരമായതിൽ വരേ അനുഭവപെടാറുണ്ട് . ഓരോരുത്തരുടെയും ദൈനംദിന പ്രവർത്തികൾ അവതാളത്തിലാകുന്ന പുറം വേദന കുറഞ്ഞ കാലയളവിൽ സംഭവിക്കുന്നതോ അല്ലെങ്കിൽ ദീർഘകാലം നിലനിൽക്കുന്നതോ ആയിരിക്കാം. ഇത് സംഭവിക്കാനുള്ള പൊതുവായ കാരണങ്ങൾ കണക്കിലെടുത്താൽ പേശീ വേദനയുണ്ടാകുന്നത് കൂടുതൽ പണിയെടുക്കുന്നതു കൊണ്ടും ഭാരമേറിയ സാധനങ്ങൾ എടുത്തു പോകുന്നതു കൊണ്ടും കുനിഞ്ഞും വളഞ്ഞും നിന്നുമൊക്കെ ജോലി ചെയ്യുന്നതുകൊണ്ടും സംഭവിക്കാം എളുപ്പം പ്രായമാകുന്നതിന്റെ ഒരു പ്രതിരൂപമായി കൂടി പുറം വേദനയെ കണക്കാക്കാം

നടുവിന്റെ ശക്തിയെ തിരിച്ചുപിടിക്കാനും നടുവേദനയെ നേരിടാനുമുള്ള ഒരു പോംവഴി വ്യായാമ ശീലമാണ്. ഉത്തമമായ ഒരു അംഗവിന്യാസ രീതി ഇരിപ്പിലും നിൽപ്പിലും കിടപ്പിലും നിലനിർത്തുന്നത് ഭാവിയിലെ പുറം വേദന ലക്ഷണങ്ങളെ ഒഴിവാക്കാൻ സഹായിക്കും . കൂടുതലായി പറഞ്ഞാൽ വ്യായാമം ചര്യകളായ യോഗയോ കായിക വ്യായാമങ്ങളോ ചെയ്യുന്നത് ചിലർക്ക് ഫലപ്രദമായിരിക്കും. നിങ്ങളുടെ പ്രായമോ ലക്ഷണങ്ങളോ പരിഗണിക്കാതെ, കുറഞ്ഞ ആഴ്ചകൾക്കുള്ളിൽ പുറം വേദനയ്ക്ക് രോഗശമനം ഉണ്ടായില്ലെങ്കിൽ ഡോക്ടറെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

2. തലവേദന

എല്ലാദിവസവും രാവിലെ നേരത്തെ ഉണരാതിരിക്കാൻ വേണ്ടി നിങ്ങൾക്ക് അലാറം ക്ലോക്ക് ഓഫ് ചെയ്തു വയ്ക്കാം...! പക്ഷേ പെട്ടെന്നുണ്ടാകുന്ന തലവേദനയെ ഒഴിവാക്കാനായി എന്തെങ്കിലും ചെയ്യാനാകുമോ ? പക്ഷേ നിങ്ങൾ ഇക്കാര്യത്തിൽ ഒറ്റയ്ക്കല്ല. ഏതാണ്ട് എല്ലാ മനുഷ്യരിലും പിരിമുറുക്കത്തിന്റെയും സമ്മർദങ്ങളുടെയും സാന്ദ്രത കൊണ്ട് തലവേദന ഉണ്ടാകാറുണ്ട്. എന്നാൽ പത്തുപേരിൽ ഒരാൾ പോലും ഇത്തരം തലവേദനയെ വളരെ വലിയ ഒരു അനാരോഗ്യ പ്രശ്നമായി കണക്കാക്കിയിട്ടില്ല. തലവേദനയുണ്ടാകാനുള്ള പ്രധാന കാരണം മനക്ലേശം ആണെന്നു പറയാം. പ്രധാനമായും ദിവസേനയുള്ള വീട്ടുജോലികൾ, ഓഫീസ് ജോലികൾ, ട്രാഫിക് ശബ്ദങ്ങൾ, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുമ്പോഴുള്ള അസ്വസ്ഥത, അതല്ലെങ്കിൽ അനചിതമായ ആഹാര രീതി ഇവയൊക്കെ പലപ്പോഴും തലവേദന ഉണ്ടാകാൻ കാരണമാകാം. മിക്ക തലവേദനകൾക്കും കൂടുതലായി വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല, അവയൊക്കെ സാധാരണയായ വേദനസംഹാരികൾ കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയുന്നവയാണ് . എന്നാൽ ഉവ ഉപയോഗിച്ചിട്ടും മാറ്റമൊന്നും പ്രകടമായില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുന്നത് ഉത്തമമാണ്. നിങ്ങൾ ചിലപ്പോൾ ചെറിയൊരു മനക്ലേശത്തിൽ ആയിരിക്കാം. പക്ഷേ ആകസ്മികമായതെന്തോ നല്ലത് ചുറ്റും എപ്പോഴും സംഭവിക്കുന്നുണ്ട്

3. പല്ലു പുളിപ്പ്

ഒരു നല്ല തുടക്കം പ്രതീക്ഷിച്ചുള്ള ഒരു ദിനത്തിനായി നമ്മളിൽ പലരും ഉന്മേഷദായകമായ ഒരു ചൂടു കാപ്പി കുടിക്കാൻ വ്യഗ്രതപ്പെടുന്നു. പക്ഷേ പല്ലിന്റെ സെൻസിറ്റിവിറ്റി കാരണം പലർക്കും അതൊരു ആനന്ദകരവും തൃപ്തികരവുമായ പുലർകാല പാനീയമായി മാറുന്നില്ല..!! നിങ്ങളുടെ പല്ലുകളിലെ ഇനാമൽ ദിവസേനയുള്ള പല്ലിന്റെ ചവയ്കലിലും കടിക്കലിൽ നിന്നുമൊക്കെ നിന്ന് പല്ലുകളെ പരിരക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ ഇനാമൽ പല്ലിന്റെ നാഡീ ഭാഗത്തു നിന്നും അടർന്നു പോകുമ്പോൾ അവിടേക്ക് ചൂടേറിയതും തണുപ്പാർന്നതുമായ പാനീയങ്ങളും പഞ്ചസാരയുടെ അംശവും അമ്ല മയമുള്ള ഭക്ഷണ സാമഗ്രികളുമൊക്കെ കടന്നു ചെല്ലുന്നു. . ഇത് പെട്ടെന്നുള്ള തീവ്രമായ പല്ലു വേദനയ്ക്ക് കാരണമാകുന്നു . ഇനാമൽ ഒരിക്കൽ, ദ്രവിച്ച് അടർന്നുപോയി കഴിഞ്ഞുകഴിഞ്ഞാൽ ശരീരത്തിന് ഈ ക്ഷതത്തെ പരിഹരിക്കാൻ കഴിയുന്നതല്ല . നമ്മിൽ പലരും പലപ്പോഴും പല്ലു പുളിപ്പിനെ താനെ മാറിപ്പോവും എന്ന രീതിയിൽ അവഗണിച്ചു വരുന്നു.. ക്ഷതങ്ങൾ താൽക്കാലികവും ഇടവിട്ടുള്ളതും ആയതാണെങ്കിൽ കൂടി ഈ അവസ്ഥ ശാശ്വതമാണ്, അത് നിങ്ങളുടെ സമയത്തെ കൂടി കവർന്ന് എടുക്കും. പക്ഷേ സന്തോഷമുള്ള ഒരു കാര്യം എന്തെന്നാൽ സെൻസിറ്റീവ് പല്ലു പുളിപ്പിന്റെ ദൂഷ്യഫലങ്ങളെ നേരിടാനായി ഒരു എളുപ്പ മാർഗം ഉണ്ട്. ക്രമീകൃത മായ ടൂത്ത്പേസ്റ്റുകൾ മാറ്റി ഡിസന്സിറ്റൈസിങ് ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുക. ഇവയ്ക്കു നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും ഫലപ്രദമായ ആശ്വാസം പ്രദാനം ചെയ്യാനും കഴിയും. കൂടുതലായി പറഞ്ഞാൽ ഡിസന്സിറ്റിലിംഗ് ടൂത്ത്പേസ്റ്റ് ദിനംപ്രതി രണ്ട് നേരം ഉപയോഗിച്ചാൽ നിരവധി പ്രയോജനങ്ങൾ തരും

സെൻസിറ്റീവ് ആയ പല്ലുകൾ സൂചിപ്പിക്കുന്നത് കണിശമായും ചികിത്സ വേണ്ട ഒരു രോഗലക്ഷണത്തെയാണ്. അക്കാരണത്താൽ ഏതാനും ആഴ്ചകൾ നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും അവ മെച്ചപ്പെടാതെ നിലകൊള്ളുന്നുവെന്നാൽ നിങ്ങൾ ഒരു ദന്തഡോക്ടറെ ചെന്നു കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . അദ്ദേഹം നിങ്ങളുടെ പല്ലിന്റെ പ്രശ്നങ്ങളെ കണ്ടെത്തുകയും ടൂത്ത് സെൻസിറ്റിവിറ്റിയെ നിയന്ത്രിക്കാൻ ആവശ്യമായ ചികിത്സാ രീതികൾ പറഞ്ഞു തരികയും ചെയ്യും

4. തലമുടി കൊഴിയൽ

എല്ലാവർക്കും ഓരോ ദിനംപ്രതി കുറച്ച് കുറച്ച് മുടിയിഴകൾ നഷ്ടമാകുന്നു .ഒരാൾക്ക് 50 നും 100 നും ഇടയിൽ മുടിനാരുകൾ ഓരോ ദിവസവും നഷ്ടപ്പെടുന്നത് സാധാരണമാണ്. എന്നാൽ പക്ഷേ നിങ്ങളുടെ തലയിണയിലോ ഹെയർബ്രഷിലോ ദിനംതോറും ഇപ്പറഞ്ഞതിനെക്കാൾ കൂടുതൽ മുടിനാരുകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അമിതമായ മുടി കൊഴിയലിനെ ഓർത്ത് നിങ്ങൾ ആകുലപ്പെടേണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു !! അധികമായി മുടി കൊഴിയാൻ തുടങ്ങിക്കഴിഞ്ഞാൽ നിങ്ങൾ നിശബ്ദരായി നോക്കിയിരിക്കേണ്ട കാര്യമില്ല . കൃത്യമായ രീതിയിൽ തലമുടിയെ പരിപാലനം ചെയ്താൽ അവയെ തിരിച്ചു പിടിക്കാവുന്നതാണ്. ക്രമീകൃതമായ ഷാംപൂവിങ്ങും നല്ല പോഷക സമ്പന്നമായ ന്യൂട്രീഷനും മുടിയിഴകളുടെ കാല്പനിക ഭംഗിയെ തിരിച്ചുവിളിക്കുന്നു. നിങ്ങൾക്ക് എളുപ്പത്തിൽ ഒഴിവാക്കിയെടുക്കാൻ കഴിയാവുന്ന മാനസിക സമ്മർദ്ദം പോലെയുള്ള കാരണങ്ങളെ അകറ്റി നിർത്താൻ ശ്രമിക്കുക. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ ഒരു ത്വക്ക് രോഗ വിദഗ്ധന്റെ സഹായം തേടുക. ഒരു ത്വക്ക് രോഗ ഡോക്ടറിന് അധികമായി മുടി കൊഴിച്ചിലിന്റെ പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു തരാനും അതിന്റെ ഔചിത്യപൂർണമായ ചികിത്സാരീതിയെയും പറ്റി മികച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും കഴിയും

5. നെഞ്ചരിച്ചിൽ

പേര് കേൾക്കുന്നതുപോലെ ഈ രോഗലക്ഷണത്തിന് നിങ്ങളുടെ ഹൃദയവുമായി ഒരു ബന്ധവുമില്ല , ഇത് സംഭവിക്കുന്നത് നിങ്ങളുടെ ആമാശയത്തിൽ ദഹനപ്രക്രിയയ്ക്കായി ഉൽഭവിക്കുന്ന അമ്ല രസം ഫുഡ് പൈപ്പിലേക്ക് (അതായത് നിങ്ങളുടെ തൊണ്ടയും വയറും ബന്ധിപ്പിക്കുന്ന ട്യൂബ് ) തിരിച്ച് ഒഴുകുന്നതുകൊണ്ടാണ്. ഇത് സംഭവിക്കുമ്പോൾ നിങ്ങളുടെ നെഞ്ചു മുതൽ തൊണ്ട വരേയ്ക്കും അസുഖകരമായ വേദന സംഹാരം ഉളവാകുന്നു.. ഏതാനും മിനിറ്റുകൾ മുതൽ ഏതാനും മണിക്കൂറുകൾ വരേ നെഞ്ചരിച്ചിൽ നീണ്ടുനിൽക്കും. ഒരുപക്ഷേ പലപ്പോഴും നിങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷവും ഇത് ഉണ്ടാകാറുണ്ട് . വിശാലമായ ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് കഴിക്കുന്നതു വഴിയും, കൊഴുപ്പും എണ്ണകളും നിറഞ്ഞ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതു വഴിയും , മദ്യപാനം, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവ കഴിക്കുന്നതിലൂടെയും നെഞ്ചെരിച്ചിൽ സംബന്ധമായ തടസ്സങ്ങൾ ഉണ്ടാകാം. മതിയായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഉചിതമായ ശരീരഭാരം നിലനിർത്തുന്നതിനാലും ശരീരത്തിന് വേണ്ടത്ര ഉറങ്ങുന്നതിനാലും മനഃക്ലേശം ഒഴിവാക്കുന്നതിനാലും ഒരു പരിധിവരെ ഇതിന്റെ രോഗലക്ഷണങ്ങളിൽ നിന്ന് ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താനാകും. നിങ്ങൾക്ക് അടുത്തടുത്ത വേളകളിലായി ദിനംപ്രതി നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. ഒരു പക്ഷേ അത് ചിലപ്പോൾ അടിയന്തര ചികിത്സയർഹിക്കുന്നതും കൂടുതൽ ഗൗരവമേറിയതുമായ ഒരു രോഗത്തിന്റെ സൂചനയാകാം

English summary

Common Health Issues You Should Not Neglect

There are many health problems that people deal with everyday. Amid bustling life and household chores, sometimes you tend to neglect taking note of your health issues. Whether you are basically healthy, have a disease, or just symptoms you do not understand, your doctor is the best person to talk with.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X