തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ഇവ

By: Princy
Subscribe to Boldsky

കഴുത്തിന്‌ താഴെയായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്‌ തൈറോയ്‌ഡ്‌ . ശരീരത്തിന്റെ ഊഷ്‌മാവ്‌ , വിശപ്പ്‌ , ഊര്‍ജനില എന്നിവ നിയന്ത്രിക്കുന്നത്‌ ഉള്‍പ്പടെ ശരീരത്തിലെ പല പ്രധാന പ്രവര്‍ത്തനങ്ങളും ചെയ്യുന്നത്‌ ഈ ഗ്രന്ഥിയാണ്‌. തൈറോയ്‌്‌ഡ്‌ ഗ്രന്ഥി ശരിയായ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമ്മള്‍ അധികം ശ്രദ്ധിക്കില്ല. അതേസമയം പ്രവര്‍ത്തനം ക്രമരഹിതമായാല്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും അത്‌ നമുക്ക്‌ അവഗണിക്കാന്‍ കഴിയില്ല.

ശരീരത്തിലെ ഏറ്റവും വലിയ അന്ധസ്രാവി ഗ്രന്ഥിയായ തൈറോയ്‌ഡ്‌ ടി3 , ട4 എന്നീ രണ്ട്‌ തരം ഹോര്‍മോണുകളാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ശരീരം ഊര്‍ജത്തെ ദഹിപ്പിക്കുന്നതിന്റെ നിരക്ക്‌ നിയന്ത്രിക്കുന്നതും സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്ന ഹോര്‍മോണുകളോട്‌ പ്രതികരിക്കുന്നതും ഇവയാണ്‌.

ഹൈപ്പര്‍തൈറോയ്‌ഡിസം, ഹൈപ്പോതൈറോയ്‌ഡിസം എന്നിവയാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥി ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ അവസ്ഥകള്‍. ഈ രണ്ട്‌ അവസ്ഥകളും പലതരത്തില്‍ നിങ്ങളെ ബാധിച്ചേക്കാം

ചര്‍മ്മം ലോലമാകും അല്ലെങ്കില്‍ കട്ടിയാവും

ചര്‍മ്മം ലോലമാകും അല്ലെങ്കില്‍ കട്ടിയാവും

തൈറോയ്‌ഡാണ്‌ ചര്‍മ്മം പൊഴിയുന്നതിന്റെ നിരക്ക്‌ നിയന്ത്രിക്കുന്നത്‌. തൈറോയ്‌ഡ്‌

അമിതമായി പ്രവര്‍ത്തിക്കുന്നവരില്‍ ചര്‍മ്മം പൊഴിയുന്നത്‌ വേഗത്തിലാകും അതിന്റെ ഫലമായി ചര്‍മ്മത്തിന്റെ കട്ടി കുറഞ്ഞ്‌ ലോലമാകും. തൈറോയ്‌ഡിന്റെ പ്രവര്‍ത്തനം കുറവുള്ളവരില്‍ ചര്‍മ്മം പൊഴിയുന്നത്‌ കുറയുകയും ചര്‍മ്മത്തിന്റഎ കട്ടി കൂടുകയും ചെയ്യും.

ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യും

ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യും

ഹൈപ്പര്‍തൈറോയ്‌ഡിസം ശരീരഭാരം ഗണ്യമായി കുറയുന്നതിന്‌ കാരണമാകും. അതു പോലെ തന്നെ വിശപ്പ്‌ കൂടുന്നതിനും കാരണമാകാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അമിതമായി ഭക്ഷണം കഴിക്കുന്നത്‌ കാരണം ശരീര ഭാരം യഥാര്‍ത്ഥത്തില്‍ കൂടിയേക്കാം.

വിയര്‍പ്പ്‌ കൂടും

വിയര്‍പ്പ്‌ കൂടും

ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളുടെ വേഗത ഉയര്‍ത്തുന്നതിനാല്‍ ഉപാപചയനിരക്ക്‌ ഉയരും . ഊര്‍ജം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ നിങ്ങള്‍ക്ക്‌ ചൂട്‌ കൂടുതല്‍ അനുഭവപ്പെടും.ഊര്‍ജം പെട്ടെന്ന്‌ ദഹിക്കുന്നതിനാലും ഹൃദയനിരക്ക്‌ ഉയരുന്നതിനാലും ഹൈപ്പര്‍തൊറോയ്‌്‌ഡിസം ഉള്ളവര്‍ രാത്രി വിയര്‍ത്ത്‌ എഴുനേല്‍ക്കാന്‍ സാധ്യത ഉണ്ട്‌.

ഊര്‍ജം കുറയും

ഊര്‍ജം കുറയും

ഹൈപ്പര്‍തൈറോയ്‌ഡിസവും ഹൈപ്പോതൈറോയ്‌ഡിസവും വ്യത്യസ്‌തമായ രീതിയിലാണ്‌ ശരീരത്തിലെ ഊര്‍ജത്തെ ബാധിക്കുന്നതെങ്കിലും ഇതിന്റെ ഫലമായി ശരീരം വളരെ ദുര്‍ബലമാകും. ഹൈപ്പര്‍തൈറോയ്‌ഡിസം ഉപാപചയനിരക്ക്‌ ദിവസം 100 വരെ ഉയര്‍ത്തും .അതിന്റെ ഫലമായി ഊര്‍ജം അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും.

മലവിസര്‍ജ്ജനത്തെ ബാധിക്കും

മലവിസര്‍ജ്ജനത്തെ ബാധിക്കും

ഹൈപ്പര്‍തൈറോയ്‌ഡിസം ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. അതുപോലെ മലവിസര്‍ജനത്തെയും ഇത്‌ ബാധിക്കും. ഹൈപ്പര്‍തൈറോയ്‌ഡിസം ദിവസം പല തവണ മലവിസര്‍ജനം നടത്താന്‍ കാരണമായേക്കാം.

English summary

You Need Look These Thyroid Symptoms At The Earliest

You Need Look These Thyroid Symptoms At The Earliest
Subscribe Newsletter