പ്രായമാകുമ്പോഴുള്ള ഓർമ്മക്കുറവ് യോഗയിലൂടെ പരിഹരിക്കാം

Posted By: Jibi Deen
Subscribe to Boldsky

പുതിയ പഠനങ്ങൾ പറയുന്നത് പതിവായി ദീർഘകാലം യോഗ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന്റെ ഘടന മാറ്റുകയും പ്രായമാകുമ്പോഴുള്ള തകരാറുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ്. പ്രായമായ യോഗ വിദഗ്ദ്ധരായ സ്ത്രീകളുടെ തലച്ചോർ ഗവേഷകർ പ്രതിഫലിപ്പിച്ചപ്പോൾ തലച്ചോറിലെ ഓർമ്മയും ശ്രദ്ധയും നിയന്ത്രിക്കുന്ന ഇടത് കോർട്ടെക്സിലെ കോർട്ടിക്കൽ കട്ടിയുള്ളതായി കണ്ടു.

പ്രായമാകുമ്പോൾ നമ്മുടെ മസ്തിഷ്കത്തിന്റെ ഘടനയും പ്രവർത്തനവും മാറുന്നു, ഇത് പലപ്പോഴും മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു, അത് ശ്രദ്ധയേയും ഓർമ്മയേയും ബാധിക്കുന്നു. തലച്ചോറിലെ അത്തരം മാറ്റം സെറിബ്രൽ കോർട്ടക്സിന്റെ കട്ടി കുറയുന്നു.ഇത് തിരിച്ചറിവ് കുറയ്ക്കുന്നതായി ശാസ്ത്രഞ്ജർ വെളിപ്പെടുത്തുന്നു.

How To Prevent Memory Decline In Old Age With Yoga

നമുക്ക് എങ്ങനെ ഈ മാറ്റങ്ങൾ കുറയ്ക്കുകയോ മറികടക്കുകയോ ചെയ്യാം എന്ന് നോക്കാം. ജേർണൽ ഫ്രണ്ടിയേഴ്സ് ഇൻ ഏജിംഗ് ന്യൂറോ സയൻസ് പ്രസിദ്ധീകരിച്ച വിവരങ്ങൾ പറയുന്നത് യോഗയ്ക്ക് ഈ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുമെന്നാണ്. "പേശികളുടെ അതേപോലെ തന്നെ മസ്തിഷ്കവും പരിശീലനത്തിലൂടെ വികസിച്ചുകൊണ്ടിരിക്കുന്നതായി ഗവേഷകരായ ബ്രസീലിലെ സാവോ പോളോയിലെ ഇസ്രായേലിറ്റ ആൽബർട്ട് ഐൻസ്റ്റീൻ ആസ്പത്രിയിലെ എലിസ കോസസ വിശദീകരിക്കുന്നു.

ധ്യാനത്തെപ്പോലെ യോഗയ്ക്കും ഏകാഗ്രതയും ശ്രദ്ധയും നൽകാനാകുമെന്ന് കോസസ പറയുന്നു. ദീർഘകാലം യോഗപരിശീലിക്കുന്ന പ്രായമായവരെയും ,ആരോഗ്യമുള്ള എന്നാൽ യോഗ പരിശീലിക്കാത്ത പ്രായമായവരും തമ്മിൽ തലച്ചോറിലെ ഘടനയിൽ വ്യത്യാസമുണ്ടോ എന്നറിയാൻ ഗവേഷകർ ഒരു പഠനം നടത്തി.

How To Prevent Memory Decline In Old Age With Yoga

അതിനായി അവർ ഒരു കൂട്ടം യോഗ പരിശീലകരായ സ്ത്രീകളെ തെരഞ്ഞെടുത്തു.അവർ കുറഞ്ഞത് 8 വർഷമായി ആഴ്ചയിൽ രണ്ടു തവണ യോഗ ചെയ്യുന്നവരാണ്.ഏകദേശം 15 വർഷമായി യോഗ പരിശീലിക്കുന്നവരും. മറ്റൊരു കൂട്ടം യോഗയോ ധ്യാനമോ ചെയ്യാത്ത ആരോഗ്യമുള്ള സ്ത്രീകളും.ഈ രണ്ടു കൂട്ടരും പ്രായത്തിൽ തുല്യരായിരുന്നു (60 വയസ്സ് )

ഗവേഷകർ അവരുടെ തലച്ചോറിലെ ഘടനയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ചു.അപ്പോൾ ഓർമ്മയും ശ്രദ്ധയും നിയന്ത്രിക്കുന്ന ഇടത് കോർട്ടെക്സിലെ കോർട്ടിക്കൽ കട്ടിയുള്ളതായി കണ്ടതായി സാവോ പോളോ ഇസ്രായേലിറ്റ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലെ റൂയി അഫോൺസോ പറയുന്നു.

English summary

How To Prevent Memory Decline In Old Age With Yoga

Doing yoga for a long time could change the structure of your brain and protect it against cognitive decline in old age, suggests new research.