വിഷാദമകറ്റാൻ യോഗ

Posted By: Jibi Deen
Subscribe to Boldsky

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല,യോഗയ്ക്ക് മറ്റു ചില ആരോഗ്യഗുണങ്ങളുമുണ്ട്. ലോകത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ യോഗ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നു.പാശ്ചാത്യ രാജ്യങ്ങളിലും യോഗ പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

പരമ്പരാഗത ചികിത്സകളോടൊപ്പം യോഗ പ്രായോഗികമാക്കിയാൽ വിഷാദരോഗങ്ങളും മറ്റ് മാനസിക പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.

വാഷിംഗ്ടൺ ഡിസിയിലെ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ 125-ാം വാർഷിക കൺവെൻഷനിൽ ഈ പഠനം അവതരിപ്പിച്ചു. അവർ പുരുഷന്മാരെയും സ്ത്രീകളെയും പഠനത്തിന് വിധേയരാക്കി.അതിൽ വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കുന്നതിൽ യോഗയ്ക്ക് വളരെ പങ്കുള്ളതായി കണ്ടെത്തി.

yoga

ഹത യോഗയും ബിക്രം യോഗയുമാണ് അവർ പഠനത്തിനായി എടുത്തത്.23 പുരുഷന്മാർ ആഴ്ചയിൽ രണ്ടു പ്രാവശ്യം 8 ആഴ്ച ഹത യോഗയും,52 സ്ത്രീകൾ 8 ആഴ്ച ബിക്രം യോഗയും ചെയ്തു.

ഇവരിൽ വിഷാദരോഗ ലക്ഷണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ഇതിനുപുറമെ, മെച്ചപ്പെട്ട ജീവിത നിലവാരവും കാണാൻ തുടങ്ങി.

കൺവൻഷനിൽ അവതരിപ്പിച്ച മറ്റു രണ്ടു പഠനങ്ങൾ, വിട്ടുമാറാത്ത വിഷാദത്തിനും സമ്മർദത്തിനും യോഗാ എങ്ങനെ പ്രയോജനകരമാണെന്ന് കാണിക്കുന്നു.

ആദ്യത്തെ പഠനത്തിൽ 11 വർഷമായി വിഷാദം അനുഭവിക്കുന്ന 12 രോഗികൾ ഏകദേശം 2.5 മണിക്കൂർ 9 ആഴ്ച യോഗ ചെയ്തു. അടുത്ത പഠനത്തിൽ 74 കടുത്ത നിരാശ ബാധിച്ച യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഒരു യോഗശൈലി തന്ത്രവുമായി താരതമ്യം ചെയ്തു.

ഈ പഠനത്തിൽ യോഗ, ഉത്കണ്ഠ, സമ്മർദ്ദം,വിഷാദം എന്നിവയെ വളരെ ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തി.

English summary

Yoga Helps To Get Rid Of Depression

Yoga Helps To Get Rid Of Depression, read more to know about