Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍
എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം
കറ്റാര്‍ വാഴക്ക് ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൂടുതലാണ്. സൗന്ദര്യസംരക്ഷണ ഉത്പ്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറ്റാര്‍ വാഴ.
വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയേക്കാള്‍ കറ്റാര്‍ വാഴ ജ്യൂസ് ആണ് ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. എന്തൊക്കെയാണ് കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ഉള്ള ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

കറ്റാര്‍ വാഴ ജ്യൂസ് തയ്യാറാക്കാം
കറ്റാര്‍ വാഴ ജ്യൂസ് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം. കറ്റാര്‍ വാഴ ജെല്‍ രണ്ട് ടീസ്പൂണ്‍, ഒരു കപ്പ് വെള്ളം അല്ലെങ്കില്‍ എന്തെങ്കിലും പഴച്ചാര്‍. മധുരത്തിന് അല്പം പഞ്ചസാര, നാരങ്ങ നീര് ആവശ്യമെങ്കില്‍.

തയ്യാറാക്കുന്ന വിധം
കറ്റാര്‍ വാഴയുടെ തണ്ട് പിഴിഞ്ഞ് അതിന്റെ ജെല്‍ എടുക്കുക. ഇതിലേക്ക് പഴച്ചാര്‍ ചേര്‍ക്കാം. ആവശ്യമെങ്കില്‍ അല്പം നാരങ്ങ നീരും മധുരവും ചേര്‍ക്കാവുന്നതാണ്. കറ്റാര്‍വാഴ ജ്യൂസ് തയ്യാര്‍.

ധാരാളം പോഷകഘടകങ്ങള്‍
ആന്റിയോക്സിഡന്റ്സിന്റെയും ആന്റിബയോട്ടിക്സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ ജ്യൂസ്. മാത്രമല്ല വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ ഇത് സഹായിക്കും.

സന്ധിവാതത്തിന് പരിഹാരം
സന്ധിവാതം പരിഹരിക്കാനും കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു.

മസില് വേദന പരിഹരിക്കാന്‍
മസില് വേദന കൊണ്ട് പ്രശ്നത്തിലാവുന്നവര്ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല മസില് വേദനക്ക് കറ്റാര്‍ വാഴ നീര് പുരട്ടുന്നതും സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യത്തിന്
ദന്തസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ നീര്. പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും കറ്റാര്‍ വാഴ ഉപയോഗിക്കാം. മാത്രമല്ല പല്ലിലെ കറ ഇല്ലാതാക്കാനും പോട് പരിഹരിക്കാനും കറ്റാര്‍ വാഴ ജ്യൂസ് നല്ലതാണ്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇത് കഴിക്കുന്നത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു.

ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളാനുള്ള കഴിവ് കറ്റാര്‍ വാഴ ജ്യൂസിന് കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കഴിച്ചാല്‍ മതി ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നു.

മോണവേദന
മോണവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. മോണരോഗത്തിനും ഇന്‍ഫെക്ഷനും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കുന്നു. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

പ്രതിരോധ ശക്തി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ ജ്യൂസ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്കും മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
ക്യാന്‍സര്‍ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. അതിനെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസ് സഹായിക്കുന്നു.

പനിയും ജലദോഷവും
പനിയും ജലദോഷവും ഇല്ലാതാക്കാനും കറ്റാര്‍ വാഴ ജ്യൂസിന് കഴിയും. പനിയുള്ളവര്‍ കറ്റാര്‍ വാഴ ജ്യൂസ് സ്ഥിരമായി കഴിക്കാം. ഇത് രോഗങ്ങളെ എന്നും അകലെ നിര്‍ത്തും.

ആസ്ത്മ പ്രതിരോധിക്കും
ആസ്തമയെ ഇല്ലാതാക്കാനും പ്രതിരോധിക്കാനും കറ്റാര്‍ വാഴ നീര് സഹായിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍ വാഴ ജെല്‍ ഇട്ട് ആവി പിടിച്ചാല്‍ മതി.



Click it and Unblock the Notifications